Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഗൃഹസന്ദര്‍ശന വേളയില്‍ പകര്‍ച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ കൃത്യമായ അവബോധം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

22 JUNE 2023 07:16 AM IST
മലയാളി വാര്‍ത്ത
അസാധാരണമായ പനിയോ ക്ഷീണമോയുണ്ടെങ്കില്‍ ശ്രദ്ധിച്ച് അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നിശീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കുകയാണ്. അതില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് ആശാ പ്രവര്‍ത്തകരുമായി ഫേസ്ബുക്ക് ലൈവ് വഴി സംവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളിലും ആശമാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇതോടൊപ്പം എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശമാരുമായി മന്ത്രി നേരിട്ട് സംസാരിച്ചത്.

പനിതടയുക, വരാതിരിക്കുക എന്നിവ വളരെ പ്രധാനമാണ്. ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മണ്ണുമായും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

കോവിഡ് തുടങ്ങി ആരോഗ്യ പ്രതിസന്ധികളില്‍ ഒപ്പം നിന്നവരാണ് ആശമാര്‍. സ്തുത്യര്‍ഹമായ സേവനങ്ങളാണ് എല്ലാവരും നടത്തുന്നത്. സ്വയം പ്രതിരോധം ഉറപ്പ് വരുത്തി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മന്ത്രി പറഞ്ഞു.
  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കും  (5 minutes ago)

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്ന അഭിഭാഷകയെ കയ്യോടെ പൊക്കി പോലീസ്  (22 minutes ago)

കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  (42 minutes ago)

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (2 hours ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (3 hours ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (3 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (3 hours ago)

ലൈവ് സ്ട്രീം കാണാൻ  (3 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (3 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (4 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (4 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (4 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (4 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (4 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (4 hours ago)

Malayali Vartha Recommends