Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൈനാപ്പിള്‍ കഴിക്കുന്നതുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍...

28 JUNE 2023 08:58 PM IST
മലയാളി വാര്‍ത്ത

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. എല്ലുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്.

ഇതു കൂടാതെ മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് പൈനാപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി വളരെ കുറവുമായുള്ള ഫലമാണ് പൈനാപ്പിള്‍. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ ധൈര്യമായി കഴിക്കാം.

അതുപോലെ തന്നെ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബ്രോംലൈന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രേ. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും മുറിവ് വേഗം ഉണങ്ങാനും വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാന്‍ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

എല്ലുകളുടെ വളര്‍ച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും.

പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ എയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പൈനാപ്പിള്‍ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കും  (5 minutes ago)

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്ന അഭിഭാഷകയെ കയ്യോടെ പൊക്കി പോലീസ്  (22 minutes ago)

കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  (42 minutes ago)

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (2 hours ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (3 hours ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (3 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (3 hours ago)

ലൈവ് സ്ട്രീം കാണാൻ  (3 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (3 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (4 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (4 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (4 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (4 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (4 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (4 hours ago)

Malayali Vartha Recommends