Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹാർട്ട് അറ്റാക്ക് എന്ന നിശബ്ദ കൊലയാളി..! ഒന്ന് ചിന്തിച്ചില്ലെങ്കിൽ സംഭവിക്കുന്നത്

30 JUNE 2023 02:50 PM IST
മലയാളി വാര്‍ത്ത

ഹാർട്ട് അറ്റാക് ചിലപ്പോൾ വളരെ നിശ്ശബദ്ധനായി വരാറുണ്ട് . നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നതാണ് ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നത് കൈകളിലേക്കും വ്യാപിക്കാറുണ്ട്. തലകറക്കം, ഛർദ്ദി എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെയും ലഘുവായ ലക്ഷണങ്ങളോട് കൂടിയും ഹൃദയാഘാതം സംഭവിക്കാം. ഇതിനെയാണ് സൈലന്റ് അറ്റാക്ക് എന്ന് വിളിക്കുന്നത്.

 

 

 

 

പലപ്പോഴും സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയോ മറ്റേതെങ്കിലും രോഗലക്ഷണമായി അവയെ തെറ്റിദ്ധരിക്കുകയോ ആണ് ചെയ്യുന്നത്. ഉദാഹരണത്തിന് തടിയിൽ വേദന, മരവിപ്പ് അല്ലെങ്കിൽ കയ്യിൽ വേദന എന്നിവയെല്ലാം നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളാണ് . പ്രത്യേകിച്ച് താടിയിൽ തോന്നുന്ന അസ്വസ്ഥത നമ്മൾ പല്ലു , മോണ എന്നിവയുമായി ബന്ധിപ്പിക്കാറുണ്ട് . എന്നാൽ താടിയിൽ വരുന്ന വേദന, മരവിപ്പ് , അസ്വസ്ഥത എന്നിവ ചിലപ്പോൾ ഹൃദയം പണിമുടക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയും ആയേക്കാം . ഇസിജി, നെഞ്ചിന്റെ എക്സ്-റേ, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ വ്യായാമ ടെസ്റ്റ് എന്നിവ എല്ലാം തന്നെ സാധാരണ സ്ഥിതിയിൽ ആയ രോഗികൾക്ക് ചിലപ്പോൾ ആന്ജിയോഗ്രാം ചെയ്‌താൽ ബ്ലോക്ക് ഉള്ളതായി കാണാറുണ്ട് എന്ന് കാർഡിയോളോജിസ്റ്റുകൾ പറയാറുണ്ട്

 

 

 

നെഞ്ചിനുള്ളിൽ, ശ്വാസകോശങ്ങൾക്കിടയിൽ, 3.5 മില്ലീമീറ്റർ വ്യാസമുള്ള ധമനികളാണ് ഹൃദയത്തിന് വേണ്ട രക്തം നൽകുന്നത്. ചിലപ്പോൾ ഒരു ബ്ലോക്ക് ആരും അറിയാതെ പോയേക്കാം..ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ തടസം ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഹൃദയത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.

വയറുവേദന, ദഹനപ്രശ്‌നം, നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍, ഓക്കാനം, പെട്ടന്നുള്ള അമിതമായ വിയർപ്പ് പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന് മുന്നോടിയായും വരാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ജലദോഷമോ ചുമയോ ഇല്ലാത്ത സമയങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആകാമെന്ന് വിദഗ്ധർ പറയുന്നു.

 

 

 

 

അതുപോലെ ദഹനക്കേടും അവ്യക്തമായ പേശി വേദനയും സാധാരണയായി അവഗണിക്കപ്പെടുന്ന രണ്ട് ലക്ഷണങ്ങളാണ്, ഇത് യഥാർത്ഥത്തിൽ നിശബ്ദ ഹൃദയാഘാതം മൂലമാകാം.കഠിനമായ നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ വിയർപ്പ് തുടങ്ങിയ ഹൃദയാഘാതത്തിന്റെ സാധാരണ പരാതികൾ നിശബ്ദ ഹൃദയാഘാതത്തിൽ കാണപ്പെടില്ല.

 

 

ശക്തമായ തലവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് എന്ന് അധികമാർക്കും അറിയില്ല. . ചൂട് മൂലമല്ലാതെ പെട്ടെന്ന് വിയര്‍ക്കുക, നെഞ്ചിന് ഭാരം തോന്നുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ബോധം നഷ്ടപ്പെടുക എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങലാണ്. ഇത്തരം അവസ്ഥകൾ ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (10 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (27 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (36 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (47 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends