Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശരീരഭാരം കുറയ്ക്കാന്‍ ചില പൊടികൈകള്‍...

10 JULY 2023 09:54 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം നിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുക. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം ചപ്പാത്തിയോ ഓട്‌സോ ശീലമാക്കാം. ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയ്ക്കും രാത്രിയും ഒരുപോലെ കഴിക്കാന്‍ പറ്റിയ ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തി. ഓട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ആണെങ്കിലും രാത്രിയാണെങ്കിലും ഓട്‌സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്.

ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്‌നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അരിയുടെ പകരക്കാരനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ പഴവര്‍ഗമാണ് ആപ്പിള്‍. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുഴുങ്ങിയതോ, ഓംലെറ്റോ, ബുള്‍സൈയോ ആയി മുട്ട കഴിക്കാം. മുട്ട വയറ് കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് നല്ല തെരഞ്ഞെടുപ്പാണ്.

പഴങ്ങള്‍ കൊണ്ടുള്ള സാലഡ് ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നട്‌സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്‌സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്‌സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത തുടങ്ങിയ നട്‌സുകള്‍ ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (10 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (27 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (36 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (47 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends