Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓപ്പറേഷന്‍ ഫോസ്‌കോസ്: മൂന്ന് ദിവസം കൊണ്ട് 10,545 ലൈസന്‍സ് പരിശോധന... ലൈസന്‍സില്ലാത്ത 2305സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

04 AUGUST 2023 07:23 AM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.


ഇന്നലെ നാല് ജില്ലകളിലായി 1357 പരിശോധനകള്‍ ആണ് നടത്തിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌കോഡുകള്‍ പ്രവര്‍ത്തിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിച്ച 187 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് വേണ്ടി നോട്ടീസ് നല്‍കി. 389 സ്ഥാപനങ്ങളെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ലൈസന്‍സ് രജിസ്ട്രേഷന്‍ പരിശോധന തുടരുന്നതിനാല്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഭക്ഷണ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വളരെ ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായി അനുമതിയുണ്ട്. എന്നാല്‍ രജിസ്ട്രേഷന്‍ പോലുമില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് എന്നത് ആശങ്കകരമായ കാര്യമാണ്. ഭക്ഷണം വില്‍പ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായതിനാല്‍ ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ഏതെങ്കിലും ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈനായി കമ്പ്യൂട്ടറിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ പോലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും ഇത്തരം അപേക്ഷകള്‍ എല്ലാം തന്നെ സമയബന്ധിതമായി ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകര്‍ foscos.fssai.gov.in വെബ് സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (7 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (30 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (55 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (9 hours ago)

Malayali Vartha Recommends