Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...


പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്

04 AUGUST 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്.

കുട്ടികളും ഗര്‍ഭിണികളും പൂര്‍ണമായി വാക്സിന്‍ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു.

ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. കേരളത്തിലെ എല്ലാ ജില്ലകളിലും മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആര്‍ 1, എം.ആര്‍.2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന്‍ നല്‍കുന്നത്.

സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) വാക്സിന്‍ നല്‍കുന്നതിനായി കണ്ടെത്തിയിട്ടുളളത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായ ത്തോടെ വാക്സിനേഷന്‍ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകള്‍ പ്ലാന്‍ ചെയ്തിട്ടുളളതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എന്‍മാരാണ് വാക്സിന്‍ നല്‍കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാസ്ഥാപന തലങ്ങളിലും പരിശീലനം നല്‍കിയിട്ടു ണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്സിനുകളും മറ്റ് സാമഗ്രികളും ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വാക്സിന്‍ എടുക്കുന്നവരുടെ വിവര ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 7ന് തിരുവനന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിസെഫ് കേരള, തമിഴ്നാട് ഫീല്‍ഡ് ഓഫീസ് ചീഫ് കെ.എല്‍. റാവു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ സംസാരിച്ചു.

യൂണിസെഫ് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീര്‍ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പ്രതാപ ചന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസര്‍ ഡോ. പ്രിയ ശ്രീനിവാസന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#SnakeRescueഒടുവിൽ കാവൽ ഏർപ്പെടുത്തി പിൻവാങ്ങി സേനകൾ  (1 hour ago)

#ChennaiNews 8 മണിക്കൂർ നീണ്ട തിരച്ചിൽ! അവസാനം വമ്പൻ ട്വിസ്റ്റ് !  (1 hour ago)

മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നു; ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്‌.എം.എസ് അയച്ച്  (2 hours ago)

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 62 കേസുകളിലായി 73 പേര്‍ കൂടി അറസ്റ്റിൽ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16276 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

മദ്യലഹരിയില്‍ രണ്ടുവയസുകാരിയെ നിലത്തടിച്ചുകൊലപ്പെടുത്തി  (2 hours ago)

‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി ; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഗവേഷണങ്ങൾ കേവലം പഠനങ്ങളായി മാത്രം ഒതുങ്ങരുത് ; സാധാരണക്കാരുടെ ജീവിതത്തിലേക്ക് പകർത്തപ്പെട്ടാൽ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢ  (2 hours ago)

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാ  (2 hours ago)

ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ്‌ സ്‌കോളര്‍' പരീക്ഷയ്‌ക്ക്‌ പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്‍കിയ സംഭവം; സംഘപരിവാര്‍ താല്‍പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറിയെന്നതിന്  (2 hours ago)

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (3 hours ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (3 hours ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (3 hours ago)

Malayali Vartha Recommends