Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍.... എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം, പ്രധാന ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകളാക്കും

07 OCTOBER 2023 07:30 AM IST
മലയാളി വാര്‍ത്ത

മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവിടെയുള്ള പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ഓങ്കോളജി തുടങ്ങിയ ലാബുകള്‍ക്കാണ് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭ്യമായത്. എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണിത്. ഇതുകൂടാതെ ഈ ലാബുകള്‍ക്ക് ആരോഗ്യ സ്ഥാപനത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന എന്‍.എ.ബി.എച്ച്. പുന: അംഗീകാരവും ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഉള്‍പ്പെടെയുള്ള പ്രധാന ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കൃത്യമായിട്ടുള്ള ലാബ് പരിശോധനകള്‍ ഉണ്ടാകുക എന്നുള്ളത് പരമപ്രധാനമായ കാര്യമാണ്. ഈ ലക്ഷ്യം വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ദേശീയ തലത്തില്‍ നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണ് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍. ഇത് ഒരു സ്ഥാപനത്തിന്റെ ഗവേഷണം, അധ്യാപനം, സേവനങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സഹായകമാണ്. നിരവധി മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയാണ് ഒരു സ്ഥാപനത്തിന് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നല്‍കുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം നൂതന ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കിയത്.

 

കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സയൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ സജ്ജമാക്കി. എം.സി.സി.യില്‍ റോബോട്ടിക് സര്‍ജറി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രമാക്കി വരുന്നു. 2 ഡി.എം. ഓങ്കോപത്തോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കി.

ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി ആരംഭിച്ചു. 200ലധികം വിവിധ തരത്തിലുള്ള ബോണ്‍മാരോ ട്രാന്‍പ്ലാന്റേഷന്‍ നടത്തി. ന്യൂക്ലിയര്‍ മെഡിസിനില്‍ ഡോറ്റ തെറാപ്പി, പി.എസ്.എം.എ. പെറ്റ് സ്‌കാന്‍, ഹൈ ഡോസ് അയഡിന്‍ തെറാപ്പി എന്നിവ ആരംഭിച്ചു. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തുന്നു. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന് ആവശ്യമായ ഏറ്റവും പ്രധാന ചികിത്സയായ ടോട്ടല്‍ ബോഡി റേഡിയേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ എം.സി.സി.യുടെ നേതൃത്വത്തില്‍ 5 ജില്ലകളില്‍ ഡിസ്ട്രിക് കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (16 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (33 minutes ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (44 minutes ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (1 hour ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (8 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (8 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (8 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (8 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (8 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (9 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (9 hours ago)

Malayali Vartha Recommends