Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്;  കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു

15 MARCH 2024 05:45 AM IST
മലയാളി വാര്‍ത്ത
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങള്‍ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാര്‍ത്ഥ്യമാക്കിയത്. ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ നിയമത്തിലുള്ളത്. നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല സമിതികളും പ്രാദേശിക സമിതികളും കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതത് പ്രദേശത്തെ പകര്‍ച്ചവ്യാധികള്‍ കൃത്യമായി വിലയിരുത്തുകയും പ്രതിരോധ നടപടി സ്വീകരിക്കേണ്ടതുമാണ്. മഴക്കാലം മുന്നില്‍ കണ്ട് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. മഴക്കാല പൂര്‍വ ശുചീകരണത്തിനും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.   കേരള പൊതുജനാരോഗ്യ നിയമത്തിന്റെ വിജ്ഞാപനം ഇറങ്ങിയതിന് ശേഷമുള്ള സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യവകുപ്പ് മന്ത്രി അധ്യക്ഷയായ സംസ്ഥാന സമിതിയില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉപാദ്ധ്യക്ഷനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിലേയ്ക്കായി സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ അടിയന്തരമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിയ്ക്കുന്നതിന് അതത് കാലങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന കര്‍മ്മ പരിപാടികള്‍ അതത് തലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് എന്നുള്ളത് സമിതികള്‍ വിശകലനം ചെയ്യേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍ കുറഞ്ഞത് 3 മാസത്തിലൊരിയ്ക്കലെങ്കിലും സമിതി മുമ്പാകെ വയ്‌ക്കേണ്ടതും അതതു തലങ്ങളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സമിതി അവലോകനം ചെയ്യേണ്ടതുമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (10 minutes ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (17 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (24 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (34 minutes ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (48 minutes ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (1 hour ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (2 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (2 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (2 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (6 hours ago)

Malayali Vartha Recommends