Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

27 AUGUST 2024 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

  പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...

സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...

ശസ്ത്രക്രിയ വേണ്ടി വരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധം... ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം...

സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റര്‍ ഉണ്ടായപ്പോള്‍ ആദ്യ കേസ് കണ്ടുപിടിക്കാനും തുടര്‍ന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വര്‍ധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേര്‍ന്നുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പോലുള്ള വളരെ അപൂര്‍വമായ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തില്‍ നിന്നും കുറേപ്പേരെ രക്ഷിക്കാന്‍ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികള്‍ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോര്‍ട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷന്‍പ്ലാന്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

 

 

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം എല്ലാ പിന്തുണയും നല്‍കി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് 2024ല്‍ 19 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ രോഗമുക്തി നിരക്ക് കൂട്ടാന്‍ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ കാണാന്‍ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കണ്‍ട്രോള്‍ പഠനം നടത്താനും തീരുമാനിച്ചു.

 

 

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആര്‍ പാരസൈറ്റോളജി വിഭാഗം മുന്‍ മേധാവി ഡോ. രാകേഷ് സെഗാള്‍, ഐഐഎസ്.സി. ബാഗ്ലൂര്‍ പ്രൊഫസര്‍ ഡോ. ഉത്പല്‍ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഷീല മോസിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അടെല്‍ക് പ്രിന്‍സിപ്പല്‍ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, അസി. ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

ഐസിഎംആര്‍ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധന്‍, ഐഎവി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റല്‍ സയന്‍സ് പ്രൊഫസര്‍, സ്റ്റേറ്റ് ആര്‍ആര്‍ടി അംഗങ്ങള്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (15 minutes ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (24 minutes ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (42 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (52 minutes ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (1 hour ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (2 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (2 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (2 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (2 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (3 hours ago)

അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ച് പ്രിന്‍സിപ്പല്‍  (3 hours ago)

നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക : വ്യാപാരികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുത്തക ഭീമന്മാരെ വളര്‍ത്തി പാവപ്പെട്ടവന്റെ വയത്തടിക്കുന്നോ ; ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായിയെ വളഞ്ഞ് ജനം ഇരച്ചുകയറി !! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പോലീസിന്റെ നരനായാട്ട്; ഇത്തരം പ്രതിഷേധ പ്രഹസനങ്ങള  (4 hours ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (4 hours ago)

ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...  (4 hours ago)

Malayali Vartha Recommends