Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ എലിപ്പനി മരണനിരക്ക് കൂടുതല്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി

24 SEPTEMBER 2024 08:13 AM IST
മലയാളി വാര്‍ത്ത
സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ച പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്‌ത്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (5 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (5 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (5 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (5 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (5 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (5 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (6 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (6 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (6 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (6 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (8 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (8 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (8 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (9 hours ago)

Malayali Vartha Recommends