Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം, പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

19 OCTOBER 2024 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

  പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...

സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...

ശസ്ത്രക്രിയ വേണ്ടി വരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധം... ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം...

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 140 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും പരാതികള്‍ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എആര്‍ടി ലെവല്‍ 1 ക്ലിനിക്, എആര്‍ടി ലെവല്‍ 2 ക്ലിനിക്, എആര്‍ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അപ്രോപ്രിയേറ്റ് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അവസാനയാത്രയായി...  (5 minutes ago)

അറസ്റ്റ് സാധുവാണെന്ന്  (16 minutes ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (22 minutes ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (35 minutes ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (44 minutes ago)

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  (46 minutes ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (1 hour ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (1 hour ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (8 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (8 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (9 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (10 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (11 hours ago)

Malayali Vartha Recommends