Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നടുവേദന അകറ്റാം

12 SEPTEMBER 2018 09:01 AM IST
മലയാളി വാര്‍ത്ത

ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നടുവേദന ഒരുപരിധിവരെ അകറ്റിനിര്‍ത്താവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം. നടുവേദന ഉണ്ടാകുവാന്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും അതില്‍ പ്രധാനം അമിതവണ്ണവും എല്ലുകളുടെ ബലക്കുറവുമാണ് (ഓസ്റ്റിയോപോറോസിസ്). അശ്രദ്ധമായ ജീവിതരീതി പലപ്പോഴും നടുവേദനയ്ക്കുളള കാരണമാകാറുണ്ട്.
ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നടുവേദന ഒരുപരിധി വരെ അകറ്റി നിര്‍ത്താവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം

.
അമിതവണ്ണമാണ് നടുവേദനയുടെ കാരണമെങ്കില്‍ ഭാരം കുറയ്ക്കാനുളള ഭക്ഷണക്രമം അനുവര്‍ത്തിക്കണം. ഇതിലൂടെ മാത്രമേ അമിതവണ്ണം കുറച്ച് നടുവേദന ഒഴിവാക്കാന്‍ സാധിക്കൂ. ഒരാളുടെ ഉയരത്തിന് അനുപാതമായ ഭാരം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിത ഭക്ഷണം, കുടുംബ പാരമ്പര്യം, വ്യായാമമില്ലായ്മ, പകലുറക്കം, ചില രോഗങ്ങള്‍ക്കുളള മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം അമിതവണ്ണത്തിനു കാരണമാവാം.
സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം ഹോര്‍മോണ്‍ നിലയില്‍ വരുന്ന മാറ്റങ്ങളും നടുവേദനയ്ക്കും അമിതവണ്ണത്തിനും കാരണമാവുന്നു
പലപ്പോഴും ആഹാരകാര്യത്തില്‍ വരുത്തുന്ന വിട്ടുവീഴ്ച നടുവേദനയ്ക്കു കാരണമാകാം. അതിനാല്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട നിരവധി ഘടകങ്ങളുണ്ട്.
നടുവേദനയുടെ കാരണങ്ങളില്‍ കാല്‍സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.
അമിതവണ്ണം കുറയ്ക്കാന്‍ നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണവും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കണം. കാല്‍സ്യംപോലെതന്നെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ ഡി. കാല്‍സ്യം ശരീരത്തിലേക്ക് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. രാവിലെയോ വൈകിട്ടോ ഇളം വെയില്‍ കൊളളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

.
അമിതവണ്ണമുളളവര്‍ ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ആവിയില്‍ പുഴുങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഉദാഹരണമായി ഇഢലി, പുട്ട്, ഇടിയപ്പം മുതലായവ.
ലഹരി പാനീയങ്ങള്‍, പുകവലി, മദ്യം എന്നിവ നടുവേദനയുളളവര്‍ പാടേ ഉപേക്ഷിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
കൊഴുപ്പു കൂടുതലായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അകറ്റി നിര്‍ത്തണം. കലോറി കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണവും മധുര പലഹാരങ്ങളും അമിതവണ്ണത്തിനുളള കാരണങ്ങളാണ്.
നാരടങ്ങിയ ഭക്ഷണം
ഇലക്കറികളിലും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും നാരിന്റെ അളവ് വളരെ കൂടുതലാണ്. തവിടുകളയാത്ത ധാന്യങ്ങളും, പയറുവര്‍ഗങ്ങളും നാരടങ്ങിയ ഭക്ഷണത്തിനുളള ഉത്തമ ഉദാഹരണമാണ്.
അമിത വണ്ണമോ, കാല്‍സ്യത്തിന്റെ കുറവോ മൂലം ഉണ്ടാകുന്ന നടുവേദനയെ ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചു നിര്‍ത്താമെന്നതില്‍ സംശയമില്ല. നടുവേദന വന്നുകഴിഞ്ഞല്ല, വരുന്നതിനുമുമ്പേ ഈ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ ശ്രദ്ധിക്കണം.


ചെറിയ മീനുകളിലും, പാടമാറ്റിയ പാലിലും കാല്‍സ്യം കൂടുതലടങ്ങിയിരിക്കുന്നു.  ബദാം, എള്ള്, കടുക്, ജീരകം, കായം, കുരുമുളക് ഇവയും കാല്‍സ്യത്താല്‍ സമ്പന്നമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍ അരി, ഗോതമ്പ്. പയറുവര്‍ഗങ്ങള്‍ കടല, ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍, രാജ്മ, സോയാബീന്‍.ഇലക്കറികള്‍ ചീര, കോളിഫഌര്‍, സെല്ലറി, മുരിങ്ങയില, ബീന്‍സ്, മത്തയുടെ ഇലയും പൂവും. പഴവര്‍ഗങ്ങള്‍ ഈന്തപ്പഴം, മുന്തിരി  ഇവയെല്ലാം ആവശ്യാനുസരണം കഴിക്കണം 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends