Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

പ്രണയാലിംഗനം ഹൃദ്രോഗസാധ്യത അകറ്റുമെന്നു പഠനം ..പ്രണയം ആയുസ്സും സൗന്ദര്യവും ഇരട്ടിപ്പിക്കും

14 DECEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത

പ്രണയിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത ..പ്രണയിച്ചാൽ ആരോഗ്യം വർധിക്കും എന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആരോഗ്യകരമായ പ്രണയം കമിതാക്കൾക്ക് ഏറെ സന്തോഷം നൽകുമെന്ന് നമുക്കൊക്കെ അറിയാം ..എന്നാൽ പ്രണയത്തിന്റെ ആരോഗ്യ രഹസ്യങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ?

പ്രേമിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത, രക്തസമ്മർദ്ദം എന്നിവ വരാനുള്ള സാധ്യത കുറവാണത്രേ.
കാലിഫോര്‍ണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്. പ്രണയിക്കുക, സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫസര്‍ കാരി കൂപ്പര്‍ പറഞ്ഞു

മാനസിക ആരോഗ്യം കൂടാതെ അലര്‍ജികളും മറ്റു രോഗബാധയും തടയാന്‍ പ്രണയം സഹായിക്കുമെന്നാണ് സൈക്കോന്യൂറോ എന്‍ഡേക്രൈാനോജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

50 വനിതകളെ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ ആണ് ഈ ആരോഗ്യരഹസ്യം മനസ്സിലായതത്രെ.

പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. തലച്ചോറിലെ ഡോപ്പാമിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുകയും ചെയ്യും .

പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മര്‍ദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കോംപ്രിഹെന്‍സീവ് സൈക്കോളജി എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നുണ്ട്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോര്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിടോസിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു

കഴിഞ്ഞില്ല, ഇനിയുമുണ്ട് പ്രണയിക്കുന്നതിന്റെ ഗുണങ്ങൾ ..ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യത്തിൽ പറയുന്നതുപോലെ ആകണമെങ്കിൽ കട്ടയ്ക്ക് പ്രണയിച്ചാൽ മതിയെന്നാണ് ശാസ്ത്രലോകം പറയുന്നത് .. പ്രണയിക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രണയിക്കുമ്പോള്‍ സന്തോഷത്തിനിട വരുത്തുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും.

പ്രണയ ഹോർമോണായ എന്‍ഡോര്‍ഫിന്‍ സ്ട്രെസ് ,ഡിപ്രെഷൻ എന്നിവ കുറക്കും .പ്രണയിക്കുന്ന സമയത്ത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദനം കുറയും..പകരം ഡോപമൈന്‍ ഉല്‍പാദനം കൂടും .ഇത് മനസ്സിന് സന്തോഷവും ആരോഗ്യവും നല്‍കും. സംതൃപ്തമായ വിവാഹജീവിതമാണെങ്കിൽ രക്തസമ്മർദ്ദം പോലും വരുതിയിൽ നിർത്താമത്രെ..

മനസ്സിന്റെ മുറിവുണക്കാൻ മാത്രമല്ല ശരീരത്തിന്റെ മുറിവുണക്കാനും പ്രണയം നല്ല മരുന്നാണെന്നാണ് കണ്ടെത്തൽ ..സന്തോഷകരമായ പ്രണയബന്ധത്തിലുള്ളവരുടെ മുറിവുകള്‍ വേഗത്തിലുണങ്ങുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുപോലെത്തന്നെ അസന്തുഷ്ടമായ പ്രണയത്തിലുള്ളവരുടെ മുറിവുകള്‍ പതുക്കയെ ഉണങ്ങുകയുള്ളൂ

ദിർഘകാലം ജീവിച്ചിരിക്കണമെന്നു ആഗ്രഹിക്കുന്നവരും പ്രണയമരുന്നു കഴിക്കാൻ മറക്കേണ്ട..പ്രണയം ആരോഗ്യം കൂട്ടും..അപ്പോൾ ഇനി മടിച്ചു നിൽക്കേണ്ട..ധൈര്യമായി പ്രണയിച്ചോളൂ ..പക്ഷെ പ്രണയം ആത്മാർത്ഥവും ആരോഗ്യകരവും ആകണമെന്നുമാത്രം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (13 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (31 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends