Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഡിജിറ്റല്‍ സ്‌ക്രീനിന്റെ അമിതോപയോഗം തലച്ചോറിന്റെ വികാസം കുറയ്ക്കും

27 DECEMBER 2018 05:04 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിത ഉപയോഗം കുട്ടികളുടെ ബൗദ്ധികമായ വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കും. കുട്ടികളില്‍ മസ്തിഷ്‌കം വികാസം പ്രാപിക്കുന്നത് ആറ് വയസ് വരെയാണ്. അതുകൊണ്ട് ചെറിയ പ്രായത്തില്‍ കുട്ടികള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത് അവരുടെ ആക്ടിവിറ്റികള്‍ക്ക് തടസമാകും. ഈ പ്രായത്തില്‍ മസ്തിഷ്‌ക വികാസം കൂടുതലായി നടക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം മസ്തിഷ്‌ക വികാസം മന്ദഗതിയിലാക്കും. നാല് വയസ് വരെ കുട്ടികളില്‍ മസ്തിഷ്‌ക വികാസം വളരെ വേഗം നടക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം കൂടിയാല്‍ മസ്തിഷ്‌കത്തിലെ പല ഭാഗങ്ങളുടെയും വികാസത്തിന് തടസമാകും. ഇതുമൂലം പ്രായത്തിനനുസരിച്ചുള്ള മസ്തിഷ്‌ക വികാസം ഉണ്ടാകില്ല. അതുകൊണ്ട് നാല് വയസ് വരെ ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.

ടാബുകളുടെയും സ്മാര്‍ട്‌ഫോണുകളുടെയും ഉപയോഗം വ്യാപകമായതോടെ കുട്ടികള്‍ കൂടുതല്‍ സമയവും ശ്രദ്ധിക്കുന്നതും ഇവയാണ്. ഇത് കുട്ടികളില്‍ ആശയവിനിമയക്കുറവ് സൃഷ്ടിക്കുന്നു. കൂടാതെ കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ബാധിക്കും.

മുതിര്‍ന്നവരുടെ സംസാരത്തിലൂടെയാണ് കുട്ടികള്‍ സംസാരരീതികള്‍ മനസിലാക്കുന്നത്. നാല് വയസ് വരെ കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപെടുന്നത് കഴിവതും പ്രോത്സാഹിപ്പിക്കണം. മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്നാണ് കുട്ടികള്‍ പുതിയ വാക്കുകള്‍ മനസിലാക്കുന്നത്.

കാര്‍ട്ടൂണുകളും മറ്റ് പ്രോഗ്രാമുകളും ആശയവിനിമയത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. കാര്‍ട്ടൂണുകളിലെ കഥാപാത്രങ്ങള്‍ വെര്‍ബല്‍, നോണ്‍ വെര്‍ബല്‍ കമ്യൂണിക്കേഷനു സഹായിക്കുന്നുണ്ട്. എങ്കിലും കാര്‍ട്ടൂണുകള്‍ക്ക് അഡിക്ഷന്‍ ഉണ്ടാകാതെ കുട്ടികളെ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്മാര്‍ട്‌ഫോണിന്റെയും ടാബിന്റെയും അമിത ഉപയോഗം കുട്ടികളുടെ പഠനനിലവാരത്തെ ദോഷമായി തന്നെ ബാധിക്കുന്നുണ്ട്. പല കുട്ടികളും പഠനത്തിന് മുന്‍പ് സ്മാര്‍ട്‌ഫോണില്‍ ഗെയിമുകളും മറ്റും കളിക്കുന്നത് പഠനത്തിന് തടസമാകും. പഠിക്കുന്നതിനു മുന്‍പ് ടാബ്, ഫോണ്‍ എന്നിവ കുട്ടികള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ടിവി കാണുന്നതും പരിമിതപ്പെടുത്തണം. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കുന്നത് മൂലം ഇവര്‍ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും.

കണ്ണുകളിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഉണ്ടാകാനും ഇടയുണ്ട്. ഇവയൊക്കെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു തടസമാകും. കൂടാതെ പഠനസമയം കുറയുകയും ചെയ്യും. പഠനത്തിനായി ലഭിക്കുന്ന സമയം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വരും.

ഉറക്കക്കുറവും ക്ഷീണവും കുട്ടികളുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. രാത്രിയില്‍ ഏറെ നേരം ഫോണും ടാബും ഉപയോഗിക്കുന്നത് കുട്ടികളുടെ ഉറക്കത്തിന് തടസം സൃഷ്ടിക്കും. രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരാനോ, ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കാനോ കഴിയാതെ വരും.

കുട്ടികള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തണം. നിശ്ചിത സമയം അതിനായി മാതാപിതാക്കള്‍ തീരുമാനിക്കുക.  പഠനത്തിന് മുന്‍പ് കുട്ടികള്‍ക്ക് ഫോണും ടാബും നല്‍കുന്നത് ഒഴിവാക്കുക. പഠനത്തിന് ശേഷം മാത്രം ടി.വി, ഫോണ്‍, ടാബ് ഇവ അനുവദിക്കുക. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള ഉപയോഗം തീര്‍ച്ചയായും നിയന്ത്രിക്കണം.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (3 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (6 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends