Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...


കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി..വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന..


അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....


കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...

മുട്ടോളം മുടിക്കുള്ള ഒറ്റമൂലി; വെളിച്ചെണ്ണയും നാരങ്ങയും

29 DECEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

കേശസംരക്ഷണം, പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ ആണ് പ്രധാന വില്ലന്‍. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി മുഴുവന്‍ കൊഴിഞ്ഞ് പോയതിന് ശേഷമേ പലരും തിരിച്ചറിയുകയുള്ളൂ. മുടിയുടെ ആരോഗ്യത്തിന് ഏതൊക്കെ രീതിയിലാണ് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടിയില്‍ ഉണ്ടാവുന്ന അത്ഭുതങ്ങള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ അത് എപ്രകാരം ഉപയോഗിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

മടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം. മുടി കൊഴിച്ചിലിന് എതിരേയുള്ള സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ തന്നെയാണ് മികച്ചത്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ടിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്യുക. ഇത്തരത്തില്‍ മിക്‌സ് ചെയ്ത ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്.

തലയിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. മുടിയുടെ മോയ്‌സ്ചര്‍ നിലനിര്‍ത്തുന്നതിന് വെളിച്ചെണ്ണ തേക്കുന്നത് നല്ലതാണ്. അതിനായി ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍വാഴ നീര് മിക്‌സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് തേന്‍. വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്‍പം കറ്റാര്‍വാഴ നീരും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ കറുപ്പിനും നല്ല പരിഹാരമാണ്.

കേശസംരക്ഷണത്തില്‍ വില്ലനാവുന്ന താരനെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങനീരും. താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും തേങ്ങാപ്പാലും മികച്ചതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ ്ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു. കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍ ഷാമ്പൂ. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍ കപ്പ് ഒലീവ് ഓയിലും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (10 minutes ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (1 hour ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (1 hour ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (1 hour ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (1 hour ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (1 hour ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (1 hour ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (2 hours ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (2 hours ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (3 hours ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (3 hours ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends