Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി 'ധരിക്കാവുന്ന ഉപകരണങ്ങള്‍' എത്തുന്നു

07 JANUARY 2019 01:47 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ എടുത്ത് കീശയില്‍ ഇട്ടാല്‍ മതി എങ്കിലോ? ആലോചിക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നില്ലേ? നാം ധരിക്കുന്ന വസ്ത്രത്തിന് 'ചാര്‍ജ്ജുണ്ടെങ്കില്‍' (ഊര്‍ജം സംഭരിക്കാന്‍ കഴിഞ്ഞാല്‍) ഇത് നിഷ്പ്രയാസം സാധിക്കും. വേയ്‌റബിള്‍ ഡിവൈസുകളില്‍ നിന്നു ബാറ്ററി ആവശ്യമില്ലാത്ത ഡിവൈസുകളിലേക്കുള്ള ചുവടുമാറ്റം ഇനി സ്വപ്നമല്ല.

വസ്ത്രം, സ്മാര്‍ട് വാച്ച് എന്നിവയിലൂടെ ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഊര്‍ജ സ്വയംപര്യാപ്ത ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ യുഎസിലെ ക്രിയോല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മലയാളി പ്രഫസര്‍ ഡോ. ജയന്‍ തോമസ് നടത്തിയ പഠനങ്ങളെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.


ബാറ്ററികളാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഊര്‍ജം സംഭരിച്ചു വയ്‌ക്കേണ്ട ആവശ്യം പലപ്പോഴും ചെലവേറിയതാണ്. സ്ഥല പരിമിതിയും കുഴയ്ക്കുന്നു. വാച്ചുകളെയും വസ്ത്രത്തെയും ഊര്‍ജ സംഭരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന ആശയം.

നേരിയ കോപ്പര്‍ റിബണുകളില്‍ ഊര്‍ജം ശേഖരിക്കാനും ഉപയോഗിക്കാനും കഴിയും. ഇത്തരം ഫൈബറുകള്‍ വാച്ചിന്റെ സ്ട്രാപ്പായും വസ്ത്രത്തിലെ നൂലായും ഉപയോഗിക്കാം.

ബാറ്ററിയുടെയും ഗ്രിഡുകളുടെയും സഹായമില്ലാതെ സൗരോര്‍ജത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. വേയ്‌റബിള്‍ എനര്‍ജി ഉപയോഗിച്ചു വേയ്‌റബിള്‍ ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ സാധിക്കും.

ഈ ആശയം ആരോഗ്യ മേഖലയില്‍ ഏങ്ങനെ ഉപയോഗിക്കാം എന്ന പഠനങ്ങളാണ് നടക്കുന്നത്. കാറുകളിലെന്ന പോലെ മനുഷ്യനും വേയ്‌റബിള്‍ ഡിവൈസുകളെ ഒഴിവാക്കാനാവില്ല. വാച്ചും കണ്ണടയും ഉപയോഗിക്കുന്നവര്‍ ഏറെ. അതില്‍ സ്ഥാപിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ചു മനുഷ്യന്റെ ആരോഗ്യ നില നിരന്തരം നിരീക്ഷിക്കാന്‍ കഴിഞ്ഞാലോ? രോഗം തിരിച്ചറിഞ്ഞ ശേഷം മാത്രം ആശുപത്രിയിലെത്തുന്നവര്‍ക്ക് ശരീരത്തിലെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനായാലോ? ആരോഗ്യ മേഖലയില്‍ അത് വിപ്ലവം സൃഷ്ടിക്കും.

രോഗികളില്‍ പലരുടെയും ശരീരത്തിന്റെ അവസ്ഥയും മരുന്നിനോടു പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗാവസ്ഥ തിരിച്ചറിഞ്ഞ് അസുഖത്തിനു മാത്രം മരുന്നു നല്‍കാന്‍ സാധിക്കും. പ്രിസിഷന്‍ മെഡിസിന്‍ എന്നറിയപ്പെടുന്ന ഈ പുതിയ മേഖലയില്‍ ഒട്ടേറെ പഠനങ്ങള്‍ നടക്കുകയാണ്.

ആരോഗ്യ രംഗത്തു വേയ്‌റബിള്‍ ഡിവൈസുകള്‍ മാറ്റങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. രക്തം കുത്തിയെടുക്കാതെ വിയര്‍പ്പിലൂടെ പ്രമേഹത്തിന്റെ അളവു മനസിലാക്കാന്‍ സാധിക്കുന്ന വേയ്‌റബിള്‍ ഡിവൈസുകള്‍ നിര്‍മിക്കാനുള്ള ശ്രമം നടക്കുകയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (2 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (3 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (3 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (3 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (3 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (3 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (3 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (3 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (5 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (6 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (6 hours ago)

Malayali Vartha Recommends