Widgets Magazine
26
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല... ആരാധകരോട് ലെന പറയുന്നത് ഇങ്ങനെ


വിമര്‍ശകര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി


തന്റെ ഇഷ്ടത്തിന് കറങ്ങി നടക്കും... നമിത പ്രമോദ് പറയുന്നത് ഇങ്ങനെ


ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.... ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ ,പ്രളയവും കൊടും വേനലും ഭൂമിയെ നക്കിത്തുടക്കുമ്പോൾ, ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകത്തിൽ വലിയ പ്രത്യാഘാതങ്ങൾ തന്നെ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന്റെ പ്രസക്തിയേറുകയാണ്.


എനിക്ക് ഈ സിനിമ വേണ്ട, വേറെ അവസരം വരും, നാണം കെട്ടിട്ട് നമുക്കൊന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ അതവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ!! നമ്മള്‍ ഡോര്‍ തുറന്നു കൊടുക്കാതെ നമ്മുടെ മുറിയില്‍ ഒരാള്‍ കയറില്ല; നടി സ്വാസിക പറയുന്നു

നിസ്സാരപ്രശ്നങ്ങളുടെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരുന്ന ഗതികേടിനെക്കാൾ ഭേദമല്ലേ കുറച്ചു സമയം പങ്കാളിയുമൊത്ത് സ്നേഹം പങ്കിടുന്നത് ?

10 FEBRUARY 2019 02:24 PM IST
മലയാളി വാര്‍ത്ത

സ്നേഹം വര്‍ധിക്കുന്നത് അതു പങ്കുവയ്ക്കുമ്പോഴാണ്. പ്രകടിപ്പിക്കുമ്പോഴാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ചെറിയ ചെറിയ തെറ്റിദ്ധാരണകൾ കൊണ്ട് ഇന്ന് പല ദാമ്പത്യ ജീവിതവും വിവാഹമോചനത്തിലെത്തുന്ന കാഴ്ചയാണ് പലപ്പോഴും നമ്മൾ കാണുന്നത് ..ദാമ്പത്യ ജീവിതത്തിൽ പരസ്പരം മനസിലാക്കാനും ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം അറിയാനും കഴിയാത്തതാണ് പ്രധാന പ്രശ്നം. 

രണ്ടു പേര്‍ക്കിടയിലെ സ്നേഹം വര്‍ധിക്കുന്നത് അതു പങ്കുവയ്ക്കുമ്പോഴാണ്. പക്ഷേ, എപ്പോഴും ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടിരിക്കാൻ പറ്റില്ലല്ലോ.എന് മാത്രമാലാ അത് തികച്ചും കൃത്രിമവും ആണ്. അപ്പോൾ പിന്നെ പ്രണയം പറയാതെ പറയാൻ കഴിയണം .പ്രണയം പങ്കു വെക്കാനുള്ള ഏക വഴി സ്നേഹം പ്രകടിപ്പിക്കുക എന്നതാണ്. അതും നാട്യങ്ങളില്ലാതെ..ഇതിൽ വിജയിച്ചാൽ നിസ്സാര തെറ്റി ധാരണകൾ ഒഴിവാക്കാം .. ജീവിതം എന്നും സ്നേഹ സുരഭിലമാക്കാം

പലപ്പോഴും മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിലും ഇത് പ്രകടിപ്പിക്കുന്നതില്‍ മിക്കവരും പരാജയപ്പെടാറാണു പതിവ് . പ്രണയത്തിലായശേഷവും വിവാഹത്തിനുശേഷവും കാലം ചെല്ലുംതോറും പങ്കാളി ചെയ്യുന്ന കാര്യങ്ങളെല്ലാം കടമയായി മാത്രം കാണാന്‍ തുടങ്ങും .ഇതോടെ പ്രശ്നങ്ങളും തുടങ്ങുകയായി ..ഈ ചിന്ത ശക്തി പ്രാപിക്കുന്നതോടെ ഒരോ പ്രവര്‍ത്തികളിലും സ്നേഹം കാണാനോ കാണിക്കാനോ സാധിക്കാതെയാകും.

ഇതോടെ ജീവിതം യാന്ത്രികമായി മാറും. ഇതെല്ലാം ഒഴിവാക്കാനുള്ള ഏക വഴി സ്നേഹം പ്രകടിപ്പിക്കുക എന്നതാണ്. അതും നാട്യങ്ങളില്ലാതെ ..ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തേണ്ടത് വാക്കുകളിലൂടെ അല്ല, പ്രവൃത്തികളിലൂടെയാണ് ..

വിലകൂടിയ വസ്ത്രങ്ങളും ആഭരങ്ങളും വാങ്ങി സ്നേഹം പ്രകടിപ്പിച്ചു കളയാം എന്ന ധാരണ വേണ്ട ...പുതിയ സാധനങ്ങള്‍ വാങ്ങിയാൽ അതിന്‍റെ മോടി പോകും വരെ ഉപയോഗിക്കും. കുറച്ചു കഴിഞ്ഞാൽ ആ വസ്തുവിനോടുള്ള താൽപര്യം കുറയും. ഇതു മനുഷ്യരുടെ ഒരു പൊതു‌സ്വഭാവമാണ്. ആ വസ്തുവിനു നൽകുന്ന പരിഗണനയും ഇതോടൊപ്പം കുറഞ്ഞു വരുന്നു. വസ്തുക്കളോടു മാത്രമല്ല, മനുഷ്യരോടും ഇങ്ങനെ പെരുമാറുന്നവരുണ്ട്. ദമ്പതികള്‍ക്കിടയിലും പ്രണയികൾക്കിടയിലും ഇതു പതിവാണ്. ഇത് ആരോഗ്യകരമായ ബന്ധത്തിനു യോജിച്ചതല്ല.

ആദ്യം വേണ്ടത് പങ്കാളിക്കായി കുറച്ചു സമയം നീക്കി വെക്കാനുള്ള മനസ്സാണ് .ഭാര്യയോ ഭർത്താവോ കാമുകനോ കാമുകിയോ ആകുന്ന വ്യക്തിക്ക് എപ്പോഴും നമുക്കൊപ്പം നിൽക്കാന്‍ ബാധ്യത ഉണ്ടെന്നാണു പലരും വിശ്വസിക്കുന്നത്. എപ്പോഴും അവർ നമ്മുടെ കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നതിനാൽ അവർക്കു വേണ്ടി സമയം മാറ്റിവെയ്ക്കണമെന്നു ചിന്തിക്കാറുമില്ല. എന്നാൽ ആ ചിന്ത തെറ്റാണ് . ബന്ധങ്ങളിൽ വിള്ളൽ വീഴാൻ തുടങ്ങുന്നത് ഈ ചിന്തയിൽ നിന്നാണ്

തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും പങ്കാളിക്ക് പറയാനുള്ളത് കേൾക്കാൻ പോലുമുള്ള നേരം കിട്ടാറില്ല. പ്രണയം തുടങ്ങുമ്പോൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നവർ പിന്നീട് പങ്കാളിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ശ്രദ്ധിക്കാറു പോലുമില്ല. ഇത്തരം പെരുമാറ്റം മിക്കപ്പോഴും പുരുഷന്മാരിലാണ് കൂടുതൽ കാണാറുള്ളത് .

ഭാര്യ പറയുന്നത് ശ്രദ്ധിക്കുന്നത് ഇത്ര വലിയ കാര്യമാണോ ..അതിനേക്കാൾ പ്രാധാന്യമുള്ള എന്തെല്ലാം കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട് എന്ന ഭാവമാണ് മിക്ക പുരുഷന്മാർക്കും..എന്നാൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നത്. ഇത് പങ്കാളിയെ നിങ്ങൾ അംഗീകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കും. നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വർധിക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്ന കാര്യം ബോധ്യപ്പെടുകയും പരസ്പരമുള്ള ആശയവിനിമയം കൂടുതൽ സുഖമമാവുകയും ചെയ്യും. ഇങ്ങനെ ബന്ധം കൂടുതൽ സുദൃഢമാക്കാം. മനസ്സിലുള്ള സ്നേഹം അനുഭവിക്കാം. 

പക്ഷെ ഭൂരിഭാഗം സന്ദര്ഭങ്ങളിലും ഉണ്ടാകുന്നത് മറ്റൊന്നാണ്. ഒരാൾ പറഞ്ഞു വരുമ്പോഴേക്കും പങ്കാളി ഒന്നുകിൽ ശ്രദ്ധിക്കില്ല അതല്ലെങ്കിൽ എതിർക്കും..പിന്നെ വഴക്കായി പിണക്കമായി. എന്നിട്ടോ പരസ്പരം മിണ്ടിയാൽ വഴക്കാവും എന്നതിനാൽ സംസാരം ഒഴിവാക്കാൻ രണ്ട് പേരും ബോധപൂർവ്വം ശ്രമിക്കുന്ന അവസ്ഥയിലേക്കെത്തും ..പിന്നെ പ്രണയത്തിനെത്തു സ്ഥാനം?

സ്വന്തം ഇഷ്ടം വേണ്ടെന്നുവയ്ക്കുക എന്നതു വിവാഹജീവിതത്തിലെ സ്ഥിരം സംഭവമാണ്. എന്നാല്‍ കൂടുതലും സ്ത്രീകളാണ് ഇതു ചെയ്യുന്നതെന്നു മാത്രം. ഇതിനു കാരണം ആരോഗ്യകരമായ വിവാഹജീവിതമല്ല, മറിച്ച് അനാരോഗ്യകരമായ സാമൂഹിക വ്യവസ്ഥയാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്.

എന്റെ ഇഷ്ടങ്ങൾ വിട്ടു മറ്റൊന്നും ചെയ്യില്ലെന്ന വാശി നല്ലതല്ല. തന്‍റെ പങ്കാളിക്കു വേണ്ടി സ്വന്തം താൽപര്യങ്ങളെ മറികടന്നു പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് ഇരുവര്‍ക്കുമിടയിലെ ബന്ധം ശക്തമാക്കും. ഇത്തരം പ്രവര്‍ത്തികളിലൂടെ ഒരാള്‍ക്കു മറ്റൊരാളോടുള്ള
ഇഷ്ടത്തിന്‍റെ ആഴം പറയാതെ പറയുകയാണു ചെയ്യുന്നത്

എത്ര തിരക്കുണ്ടെങ്കിലുംപങ്കാളിയോടൊപ്പം ഇത്തിരി നേരം ഒന്നിച്ചിരിക്കാനും നിങ്ങളുടേതു മാത്രമായ സ്വകാര്യ നിമിഷങ്ങൾ പങ്കു വെക്കാനും ശ്രദ്ധിക്കൂ ..പങ്കാളിയുടെ കൊച്ചു കൊച്ചു താൽപ്പര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവക്ക് പ്രാധാന്യം കൊടുത്ത് നോക്കൂ ..നിങ്ങളിൽ പ്രണയം എന്നെന്നും നിലനിൽക്കും. നിസ്സാരപ്രശ്നങ്ങളുടെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരുന്ന ഗതികേടിനെക്കാൾ ഭേദമല്ലേ കുറച്ചു സമയം പങ്കാളിയുമൊത്ത് സ്നേഹം പങ്കിടുന്നത് ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ തെളിവില്ലെന്നും ക  (7 minutes ago)

മംഗളൂരു ബെംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു...  (15 minutes ago)

ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (20 minutes ago)

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി  (22 minutes ago)

സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും.... തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്, പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്  (38 minutes ago)

മകന്റെ വിയോഗം അറിയാതെ അച്ഛനും യാത്രയായി.... ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ പിതാവ് അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില  (49 minutes ago)

മകളെ കാണാനെത്തിയ അച്ഛനെ മകനും കൂട്ടരും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചു... ഒടുവില്‍...  (58 minutes ago)

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം... മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്, മൂന്ന് വീടുകള്‍ അഗ്നിക്കിരയായി  (1 hour ago)

ജി7 ഉച്ചകോടി... യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി  (1 hour ago)

ആദ്യത്തെ പോണ്‍ സ്‌കൂള്‍ സൂപ്പര്‍ ഹിറ്റിലേക്ക്...  (10 hours ago)

എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല... ആരാധകരോട് ലെന പറയുന്നത് ഇങ്ങനെ  (10 hours ago)

വിമര്‍ശകര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി  (10 hours ago)

തന്റെ ഇഷ്ടത്തിന് കറങ്ങി നടക്കും... നമിത പ്രമോദ് പറയുന്നത് ഇങ്ങനെ  (10 hours ago)

മുഖ്യമന്ത്രിക്ക് വയനാട് എം.പിയുടെ കത്ത്... പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ കിട്ടാന്‍ ഏകജാലകസംവിധാനം ഒരുക്കണം  (11 hours ago)

കശ്മീരിലെ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മലിക്... ആളുകള്‍ മരിക്കുന്നതിനെക്കാള്‍ ഭേദമാണ് നിയന്ത്രണങ്ങള്‍  (11 hours ago)

Malayali Vartha Recommends