Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

പ്രസവിക്കുന്നതു വരേയും ഗര്‍ഭിണി ആണെന്ന് അറിയാതെ പോകുന്ന ക്രിപ്റ്റിക് പ്രഗ്‌നന്‍സി (Cryptic pregnancy)

10 MAY 2019 06:01 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ പല ഭാഗത്തു നിന്നും ഗര്‍ഭിണിയാണെന്ന് അറിയാതെ പെട്ടെന്നൊരുനാള്‍ അമ്മയാകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. വയറുവേദന മൂലം ബാത്ത്‌റൂമില്‍ പോയപ്പോഴോ അടുക്കളയില്‍ നിന്നപ്പോഴോ ഉറക്കത്തിലോ ഒക്കെ വച്ച് പെട്ടെന്ന് ഒരു കുഞ്ഞുപുറത്തേക്ക് വരിക എന്നു പറയുന്നത് പെട്ടെന്ന് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് മെഡിക്കല്‍ സയന്‍സില്‍ പറയുന്നുണ്ട് എന്നതാണ് വാസ്തവം. Cryptic pregnancy എന്നാണ് ഇതിനെ പറയുക.

യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്. അടുത്തിടെ ബിബിസി റേഡിയോയില്‍ ക്ലാരന്‍ ഡോളന്‍ എന്ന പെണ്‍കുട്ടി ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. ഒരു തിങ്കളാഴ്ച വെളുപ്പിന് നാലു മണിക്ക് താന്‍ ഉണരുന്നത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന പോലെ ശക്തമായ വയറു വേദന മൂലമായിരുന്നു. തുടര്‍ച്ചയായി ആറുമാസമായി ഗര്‍ഭനിരോധനഗുളിക കഴിച്ചിരുന്ന ആളാണ് താനെന്നു ക്ലാരന്‍ പറയുന്നു. ജോലിയില്‍ കയറിയിട്ട് രണ്ടു ദിവസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളൂ. വേദന സംഹാരികള്‍ കഴിച്ചിട്ടു ഓഫീസിലേക്ക് പോകാനാണ് ക്ലാരനോട് അമ്മ പറഞ്ഞത്. ഒരു പാരസെറ്റമോള്‍ കഴിച്ച ശേഷം ഓഫീസിലേക്ക് പോയെങ്കിലും വേദന ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കുറച്ചു നേരം കഴിഞ്ഞതോടെ ശക്തമായി വയറുവേദനിക്കാന്‍ തുടങ്ങി. തീരെവയ്യാതെ വന്നതോടെ ക്ലാരന്‍ തിരികെ വീട്ടിലേക്കു പോന്നു.

വേദനയുടെ കാഠിന്യം കൂടി കൂടി വന്നതോടെ ടോയ്ലറ്റില്‍ പോയിരിക്കാനാണ് ക്ലാരന് തോന്നിയത്. എന്നാല്‍ കടുത്ത രക്തസ്രാവം കൂടി ആരംഭിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി. തുടര്‍ന്ന് അയല്‍ക്കാരിയുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു വരുത്തി. തനിക്ക് അബോര്‍ഷന്‍ സംഭവിക്കുകയാണ് എന്നാണ് അപ്പോള്‍ ക്ലാരന് തോന്നിയത്. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞുതല പുറത്തേക്ക് വരുന്നതായാണ് മനസ്സിലായി. നന്നായി പുഷ് ചെയ്തതോടെ രണ്ടു സെക്കന്‍ഡിനുള്ളില്‍ അമേലിയ എന്ന തന്റെ കുഞ്ഞുമകള്‍ പുറത്തേക്ക് വന്നെന്നു ക്ലാരന്‍ പറയുന്നു.

എല്ലാവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് അതിനു ലഭിച്ചത് രണ്ടു സെക്കന്റ് മാത്രമായിരുന്നെന്ന് ക്ലാരന്‍ പറയുന്നു. അപ്പോഴേക്കും ആംബുലന്‍സ് വരികയും അതിലെ നാല് പാരമെഡിക്കല്‍ സ്റ്റാഫുകള്‍ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുകയും ചെയ്തു. താന്‍ ഒരു അമ്മയാകാന്‍ പോകുന്നുവെന്ന് ക്ലാരന്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. കഴിഞ്ഞ ഒന്‍പതുമാസവും അവള്‍ക്ക് അതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുവട്ടം ആര്‍ത്തവം ഉണ്ടായി എന്നും ക്ലാരന്‍ പറയുന്നു. ഒരുപക്ഷേ ബ്ലീഡിങ് തീരെ കുറവായിരുന്ന ആ ആര്‍ത്തവം ഗര്‍ഭകാലത്തെ സ്‌പോട്ടിങ് ആയിരുന്നിരിക്കാം എന്നും അവള്‍ ഓര്‍ക്കുന്നു.

 2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടര്‍മ്മാര്‍ പറയുന്നത്. താന്‍ ഇതെല്ലാം സ്വയം ഉണ്ടാക്കിയ കഥകളാണ് എന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്തിന് അതു ചെയ്യണം. എന്റെയും കുഞ്ഞിന്റെയും ആരോഗ്യം അപകടത്തിലാക്കാന്‍ മാത്രം വിഡ്ഢിയാണോ താനെന്നു ക്ലാരന്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (3 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (6 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends