Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

പങ്കാളിയുമായി എപ്പോഴും വഴക്കടിക്കാറുണ്ടോ..!! ബന്ധം തകരും മുമ്പ് അറിഞ്ഞിരിക്കൂ ദേഷ്യം അകറ്റും ഈ 7 വിദ്യകള്‍

29 AUGUST 2021 11:16 AM IST
മലയാളി വാര്‍ത്ത

ദാമ്പത്യ ജീവിതമാകുമ്പോള്‍ ഇക്കങ്ങളും പിണക്കങ്ങളും പതിവാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും വഴക്കടിച്ചും സ്നേഹിച്ചുമൊക്കെ ജീവിക്കുന്നു. രാവിലെ വഴക്കടിച്ചാലും ഉച്ചയ്ക്ക് സ്‌നേഹത്തോടെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചും മറ്റും അതെല്ലാം കഴിഞ്ഞ് പോകാറുണ്ട്. എന്നാല്‍ വഴക്കു തന്നെ ജീവിതമായാല്‍ എന്തായിരിക്കും അവസ്ഥ? ഒരുപാട് നാള്‍ ഇങ്ങനെ മുന്നോട്ട് പോാന്‍ സാധിക്കില്ല.

എടുത്ത് ചാട്ടവും ദേഷ്യവുമാണ് ഇത്തരത്തില്‍ വഴക്കുകള്‍ നീണ്ടു പോകാന്‍ കാരണം. പരസ്പരം ദേഷ്യവും വാശിയും അടക്കിവച്ച് പെരുമാറിയാല്‍ ഒരുപരിധി വരെ പ്രശ്‌നങ്ങളെ ഒഴിവാക്കാം. കോപം നിയന്ത്രിക്കുന്നതിനും ദാമ്പത്യ ജീവിതത്തിലെ വഴക്കുകള്‍ ഒഴിവാക്കുന്നതിനുമായി സഹായിക്കുന്ന ചില വഴികളെ കുറിച്ച് അറിഞ്ഞിരിക്കാം.

സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക.

നിങ്ങളുടെ മിക്ക പ്രശ്നങ്ങളുടെയും തുടക്കം ആരംഭിക്കുന്നത് നിങ്ങളുടെ നാവിന്‍ തുമ്പില്‍ നിന്നാണ്. മനസില്‍ പല കാര്യങ്ങളും നിങ്ങള്‍ ചിന്തിച്ചുകൂട്ടുന്നുണ്ടെങ്കിലും അവ സംസാരത്തിലൂടെ പുറത്ത് വരുമ്പോഴാണ് വഴക്കുകള്‍ തുടങ്ങുന്നത്. അതിനാല്‍, എന്തെക്കിലും കടുത്ത് സംസാരിക്കുന്നതിനു മുമ്പായി അല്‍പമൊന്ന് ചിന്തിച്ച ശേഷം സംസാരിക്കുക. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച തന്ത്രങ്ങളിലൊന്നാണിത്. നിങ്ങള്‍ക്ക് ദേഷ്യം തോന്നുകയാണെങ്കില്‍, ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ ഒന്നുവരെ എണ്ണുക. കോപം പതിയെ കുറയുന്നതായിരിക്കും.

പോരടിക്കാതിരിക്കുക

നിങ്ങള്‍ കോപത്തോടെ വിറയ്ക്കുന്നതായി കാണുമ്പോഴോ മുഷ്ടി ചുരുട്ടിയിരിക്കുമ്പോഴോ തര്‍ക്കങ്ങള്‍ നിര്‍ത്തുന്നതാണ് ബുദ്ധി. ആരെങ്കിലും ഒരാള്‍ അല്‍പ സമയം സംസാരിക്കാതിരുന്നാല്‍ രണ്ടുപേര്‍ക്കും ചിന്തിക്കാന്‍ അല്‍പം സമയം ലഭിക്കും. അതായത്, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും തര്‍ക്ക വിഷയത്തെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ കുറച്ച് സമയം ലഭിക്കും. പരസ്പരമുള്ള തര്‍ക്കങ്ങളില്‍ വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു പരാജയമായി കാണരുത്. നിങ്ങളുടെ തര്‍ക്കം വഷളാവാതിരിക്കാനുള്ള ഒരു വഴിയാണിത്.

മറ്റുള്ളവരോട് പരാതിപ്പെടരുത്

നിങ്ങളുടെ പങ്കാളിയോട് ദേഷ്യം വരുമ്പോള്‍, നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കാനും നിങ്ങളുടെ നിരാശയെല്ലാം പങ്കുവയ്ക്കാനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഇത്തരം സംസാരത്തിലൂടെ നിങ്ങളുടെ പങ്കാളിയെ അപമാനിക്കുന്ന തരത്തിലുള്ള ചെറിയ രഹസ്യങ്ങളോ ചെറിയ വിശദാംശങ്ങളോ നിങ്ങള്‍ അവരോട് പറയുന്നു. നിങ്ങളുടെ ഉറ്റസുഹൃത്തുമായി നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഈ പ്രവൃത്തി നിങ്ങളുടെ പങ്കാളിയെ താഴ്ത്തിക്കെട്ടുന്ന നടപടിയാണ്.

ദേഷ്യത്തിന്റെ കാരണം മനസ്സിലാക്കുക

നിങ്ങളുടെ കോപം വര്‍ദ്ധിക്കുന്നതിന് ചില കാരണങ്ങളുണ്ടാകാം. അരക്ഷിതാവസ്ഥ, അസൂയ, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയാണ് കോപം കൂടുതല്‍ കര്‍ശനമാക്കി മാറ്റുന്നത്. നിങ്ങള്‍ക്ക് ഒരു പ്രവൃത്തി കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നാം, തല്‍ഫലമായി ആ ഉത്കണ്ഠയെ മറയ്ക്കാന്‍ നിങ്ങള്‍ കോപം പ്രകടിപ്പിച്ചുവെന്നും വരാം. അതിനാല്‍, ദേഷ്യം വരുമ്പോള്‍ ഉടന്‍ പ്രതികരിക്കാതെ ദേഷ്യത്തിന്റെ കാരണമെന്തെന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ ദേഷ്യം മറ്റുള്ളവരുടെ മേല്‍ തീര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നെഗറ്റീവ് ചിന്താരീതികള്‍

നിങ്ങളുടെ കോപത്തിന് ഒരുപരിധിവരെ നിങ്ങളുടെ വ്യക്തിത്വ സവിശേഷതകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറ്റപ്പെടുത്തല്‍, അതിശയോക്തി, നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കാതെ നിഗമനങ്ങളിലേക്ക് ചാടുക തുടങ്ങിയവ നിങ്ങളുടെ കോപാകുലമായ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ചില പ്രശ്നങ്ങളാണ്. ഇത് പതിവിലും കൂടുതല്‍ കോപം നിങ്ങളിലുണ്ടാക്കും. ഒരു സാഹചര്യത്തെ പക്വതയോടെ സമീപിക്കുന്നതാണ് തര്‍ക്കം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി. യുക്തിപരമായി ചിന്തിക്കുന്നതും പക്വതയോടെ പ്രതികരിക്കുന്നതും തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്

കഴിഞ്ഞ സംഭവങ്ങള്‍

തര്‍ക്കം ഉണ്ടാകുമ്പോള്‍ ഒരിക്കലും മുന്‍കാല സംഭവങ്ങള്‍ ചികഞ്ഞ് പോകാതിരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. പരസ്പര വിരോധം ഒഴിവാക്കാന്‍ നിങ്ങള്‍ പഠിക്കണം. മുന്‍കാലങ്ങളില്‍ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകള്‍ നിങ്ങളുടെ തര്‍ക്കങ്ങളുമായി കൂട്ടിക്കലര്‍ത്താതിരിക്കുക. നിസ്സാരമായി തീരാവുന്ന തര്‍ക്കങ്ങള്‍ പോലും വലിയ പ്രശ്നത്തിലേക്ക് എത്തുന്നത് ഇത്തരം കഴിഞ്ഞ സംഭവങ്ങളില്‍ കടിച്ചുതൂങ്ങിയുള്ള വാദങ്ങളിലൂടെയാണ്.

ശാന്തമായിരിക്കുക

ഭാര്യാഭര്‍തൃ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു വഴി, നിങ്ങള്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുകയും ശാന്തമാക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കില്‍, നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുക. വിഷയം ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാണോയെന്ന് ആദ്യം അവരോട് ചോദിക്കുക, അവര്‍ തയാറല്ലെങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. തര്‍ക്കിച്ചതിന് ക്ഷമ ചോദിക്കണമെങ്കില്‍, അങ്ങനെ ചെയ്യുക. നിങ്ങളുടെ അഹംഭാവം കാരണം പരസ്പരം വിട്ടുകൊടുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കില്ല. ദമ്പതികള്‍ സാധാരണയായി ചെയ്യുന്ന ഒരു വലിയ തെറ്റും ഇതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (2 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (2 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (3 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (3 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (3 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (5 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (5 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (6 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends