Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്സിജന്‍: ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും, നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...

29 AUGUST 2021 02:09 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തിന് എപ്പോഴും ഊർജ്ജം ഉണ്ടായിരുന്നാൽ മാത്രമേ, എന്തും ചെയ്യാനുള്ളൊരു ഉത്സാഹം ഉണ്ടാകുകയുള്ളൂ... എന്നാൽ ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും,

നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ 12 മുതല്‍ 20 വരെ ശ്വാസോച്ഛ്വാസമെടുക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ശ്വാസം എന്നുപറയുന്നത് മിനിറ്റില്‍ 6-8 ശ്വാസോച്ഛ്വാസമാണ്.

നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശ്വസനം നമ്മുടെ ആരോഗ്യത്തെയും ഒരുപാട് സ്വാധീനിച്ചിരിക്കുന്നുണ്ട്. കോശങ്ങള്‍ക്ക് ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും നമ്മെ മുന്നോട്ട് നയിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്സിജന്‍.

ഇത് നമ്മുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നു. ആവശ്യത്തിന് ഓക്സിജന്‍ ഇല്ലെങ്കില്‍ നമുക്ക് ശാരീരികമായി നല്ലതായിരിക്കാനാവില്ല. മാത്രമല്ല ഇതുകാരണം തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യം ഓക്സിജന്റെ അളവില്‍ ഒരു പ്രധാന ഘടകമാണ്.

നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ശക്തിക്കും ഓക്സിജന്‍ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വീട്ടില്‍ ആവശ്യത്തിന് ശുദ്ധവായു നിറയ്‌ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. അതിനുള്ള ഒരു വഴിയാണ് പകല്‍ സമയത്ത് ജനാലകള്‍ തുറന്നിടുക എന്നത്.

ശുദ്ധവായു നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അധിക അളവില്‍ ഓക്സിജനെ ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശരീരത്തിന് ഊര്‍ജ്ജം പകരാനുമായി നമ്മുടെ ശ്വാസകോശത്തിന് ജലാംശം ആവശ്യമാണ്. അതിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

പ്രതിദിനം ശരാശരി 400 മില്ലി ലിറ്റര്‍ ജലം നമുക്ക് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ്. ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ധാതുവാണ് ഇരുമ്ബ്. ശരീരത്തിന് ചുറ്റും രക്തം എത്തിക്കുന്ന കോശങ്ങളാണ് ചുവന്ന രക്താണുക്കള്‍.

അതുകൊണ്ടാണ് ശരീരത്തില്‍ ഇരുമ്ബ് ഇല്ലെങ്കില്‍ ക്ഷീണം ഉണ്ടാകുന്നത്. ബ്രൊക്കോളി, ആപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കോഴി, മത്സ്യം എന്നിവയാണ് ഇരുമ്ബ് സമ്ബുഷ്ടമായ ചില ഭക്ഷണങ്ങള്‍. ശരീരം എത്രത്തോളം ഓക്സിജന്‍ നേടി അത് ഉപയോഗിക്കുന്നുവോ അത്രത്തോളം ഊര്‍ജ്ജം നമ്മുടെ കോശങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും.

നാം ശ്വസിക്കുന്ന ഓക്സിജന്റെ അളവും നാം ചെയ്യുന്ന പ്രവര്‍ത്തികളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതലായി ഓക്സിജന്‍ എടുക്കുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (13 minutes ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (37 minutes ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 hour ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (1 hour ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (1 hour ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (1 hour ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (1 hour ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (1 hour ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (1 hour ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (2 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (2 hours ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (2 hours ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (2 hours ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (2 hours ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (3 hours ago)

Malayali Vartha Recommends