സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവാക്കളില്‍ ഉണ്ടാകുന്ന ഉറക്കകുറവ് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഹൃദ്രോഗം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഇക്കൂട്ടര്‍ ഉറങ്ങുന്നത് ശരാശരി 100 മിനിട്ട് വൈകിയാണ്. രാവിലെ ഉണരുന്നത് ഒരു മണിക്കൂറിലധികം വൈകിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉറങ്ങാനായി പോയാലും ഇതിനിടെ നാല് തവണയിലധികം ഫോണ്‍ പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ശാന്തമായ ഉറക്കം ലഭിക്കുന്നുമില്ല.
ഉറക്കമില്ലായ്മ, ഉറക്കത്തിന്റെ ദൈര്‍ഘ്യ കുറവ് തുടങ്ങിയവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇക്കൂട്ടരുടെ മാനസിക ആരോഗ്യത്തിലും കുറവ് സംഭവിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി അധികൃതര്‍ നടത്തിയ പഠനത്തിലാണ് വളരെ ഗുരുതരമായ കണ്ടെത്തല്‍ ഉണ്ടായത്.യുവാക്കള്‍ക്കിടയിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ 90 ശതമാനവും ഉറക്കമില്ലായ്മ കാരണമാണ്. വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരില്‍ 58.5 ശതമാനംപേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 32.6 ശതമാനപേരും ഉറക്കം നഷ്ടപ്പെടുത്തുന്നവരാണെന്ന് മാനസികാരോഗ്യ വിദഗ്ധനായ മനോജ് ശര്‍മ്മ വ്യക്തമാക്കുന്നു. കൂടാതെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിനൊപ്പം സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.
കൂടാതെ വൈകി ഉറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ടിലൈഡ് സ്ലീപ്പ് ഫേസ് സിന്‍ഡ്രോം എന്ന രോഗംബാധിച്ച് എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്രീ ബാലാജി മോഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം വിദഗ്ധന്‍ ഡോ സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള ഒരാള്‍ രാത്രി പത്ത് മണിക്ക് ഉറങ്ങി രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കും. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറങ്ങി പകല്‍ പതിനൊന്നിനാണ് എഴുന്നേല്‍ക്കുന്നത്. ഇത്തരത്തിലുള്ള ജീവിത ശൈലി തുടരുന്നവര്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ ഉറക്കച്ചടവും അമിതമായ ക്ഷീണവും അനുഭവപ്പെടുന്നു.
https://www.facebook.com/Malayalivartha