Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങിയാൽ...

03 MARCH 2018 10:47 AM IST
മലയാളി വാര്‍ത്ത

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉറക്കം. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.

നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തിൽ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും സ്ഥാനവും മാറ്റാവുന്നതാണ്‌. ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ ഇടതുഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണെന്നാണ് പറയപ്പെടുന്നത്. ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്. ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം അടക്കം നല്ല ദഹനത്തിനും ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതാണ് ഉചിതമെന്ന് ഉറക്കരോഗ വിദഗ്ധര്‍ പറയുന്നു. ബ്രിട്ടനിൽ നടത്തിയ പഠനത്തിൽ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചിൽ രോഗമനുഭവിക്കുന്നവരാണ്‌. ഇടതുവശം ചേർന്നുകിടന്നപ്പോൾ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല.

രാത്രി സമയത്താണു കൂടുതൽ പേർക്കും നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്‌. നാം ഇടതു ചേർന്നു കിടക്കുമ്പോൾ നമ്മുടെ ആന്തരികാവയവങ്ങൾ ആ വശത്തേക്കു ചരിയുകയും ഉദരത്തിൽനിന്നുള്ള ആസിഡ്‌ അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ്‌ നെഞ്ചെരിച്ചിൽ കുറയുന്നതെന്ന്‌ ബാബിലോണ്‌ഹെൽത്‌. കോം എന്ന മെഡിക്കൽ കൺസൾട്ടൻസി വെബ്‌സൈറ്റിൽ ഡോ മാത്യു നോബിൾ രേഖപ്പെടുത്തുന്നു. എന്നാൽ ഇടതുവശം ചേർത്തുകിടക്കുന്ന 40.9 പേർക്കു രാത്രിയിൽ ദുസ്വപ്‌നങ്ങളുണ്ടാകുന്നെന്നു തുർക്കിയിലെ യുസുൻകു യിൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. വലതു വശം ചേർന്നു കിടക്കുന്ന 14.6 ശതമാനം പേർക്കു മാത്രമേ ദുസ്വപ്‌നങ്ങളുണ്ടാകുന്നുള്ളൂ. ഭക്ഷ്യാവശിഷ്ടങ്ങള്‍ ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തില്‍ സഹായിക്കുന്നുണ്ടെന്ന് വദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ രാവിലെ ശോധന അനായാസമാക്കുന്നതിനും ഇത് ഉപകരിക്കും.

ഭക്ഷണം ശരീരത്തില്‍ നേരാംവണ്ണം ദഹിക്കുന്നതിന് പത്തുമിനുട്ട് നേരം എങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്. വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് വയറും പാന്‍ക്രിയാസും ഇടതുവശത്തേക്ക് വരാന്‍ സഹായിക്കുകയും ഇത് ദഹനത്തെ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍, പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവയക്കം ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവക്ഷത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ലസികാ ഗ്രന്ഥിയാണ് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റവും. അതുകൊണ്ടു തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദയത്തിലേക്ക് തിരിച്ച് ലിംഫ് ഡ്രെയിനേജ് നടത്തുന്നതിന് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ഉപകാരപ്പെടുമെന്ന് വിദഗ്ധര്‍ തെളിയിച്ചിട്ടുണ്ട്.

ശരീരത്തില്‍ വക്ഷീയഭാഗത്തേക്ക് ലസികാഗ്രന്ഥിയിലൂടെ എത്തുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍, ഇതിന് ചില രീതികളും മുന്‍ഗണനാ ക്രമങ്ങളു ഉണ്ട്. ഈ മുന്‍ഗണനയില്‍ ആദ്യത്തെ സ്ഥാനം ലസികാഗ്രന്ഥികള്‍ക്കാണ്. അതിനുശേഷം മാത്രമാണ് കരളും രക്തവും ശുദ്ധീകരണ പ്രക്രിയയില്‍ ഇടംനേടുന്നത്. ലിംഫറ്റിക് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആന്തരികാവയവമാണ് പ്ലീഹ. ലസികയെ ശുദ്ധിയാക്കുന്നതോടൊപ്പം രക്തത്തെയും ഇത് ശുദ്ധീകരിക്കുന്നുണ്ട്. ഇടതുവശം ചരിഞ്ഞു കിടക്കുന്നത് പ്ലീഹയിലേക്കുള്ള പ്രവാഹത്തിന് അത് സഹായിക്കുകയും കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends