Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഈ ഭക്ഷണങ്ങൾ ഉത്കണ്ഠയെ കുറയ്ക്കും...

14 MARCH 2018 09:58 AM IST
മലയാളി വാര്‍ത്ത

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം നമ്മിലനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം ഉത്ക്കണ്ഠ രോഗംനീണ്ടുനിന്നേക്കാം. ഉത്ക്കണ്ഠ ഒരു മുൻകരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവർ ഇവർ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനകലോകത്തിലായിരിക്കും ജീവിക്കുക. ഇത് അവരെ ശ്രദ്ധയോടെയും കരുതലോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സമൂഹത്തിൽ ഇടപെടാനും പ്രേരിപ്പിക്കും.

ഒരു വ്യക്തിയുടെ ജീവതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ അയാളുടെ സാമൂഹിക ബന്ധങ്ങൾ, തൊഴിൽ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്ക്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് ഉത്ക്കണ്ഠ രോഗമായി മാറും. ഒരുവ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു എന്ന് മനസ്സിലാക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകാറുള്ളു. മറ്റുചിലർക്ക് ഇതിനോടൊപ്പം വിഷാദവും ഉണ്ടാകാം. .ചില പ്രത്യേക സന്ദർഭങ്ങളിൽ അമിതമായ ഉത്ക്കണ്ഠമൂലം ആശയവിനുമയം നടത്താൻ കഴിയില്ല.

കൂട്ടുകുടുംബ വ്യവസ്ഥിതിയിലും മറ്റും ധാരാളം സമപ്രായക്കാരായ കുട്ടികളുണ്ടാകും. ഇവരുമായി സംസാരിച്ച് വളർന്ന് വരുമ്പോൾ കുട്ടികളുടെ ആശയ വിനിമയ ശേഷി വളർന്നുവരും. പക്ഷേ അണുകുടുംബങ്ങളിലേക്കെത്തുമ്പോൾ ഒരുപക്ഷേ മാതാപിതാക്കൾ തിരക്കുള്ള അവസ്ഥയിലായിരിക്കും. കുട്ടികൾ പറയുന്ന നിസ്സാര കാര്യങ്ങൾക്ക് ചെവികൊടുക്കാൻ ക്ഷമ അവർക്കുണ്ടാവില്ല. അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും കുട്ടി വന്ന് സ്കൂളിലെ ചെറിയ വഴക്കിന്റെ കാര്യം വന്നു പറയുന്നത്. എന്നാൽ മാതാപിതാക്കൾ ഇവരെ പലപ്പോഴും അകറ്റുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കുട്ടിക്ക് സംസാരിക്കാനുള്ള അവസരം കുറയുന്നു. മാത്രമല്ല ഇതു പറയുന്ന കുട്ടിയോട് പരുഷമായ രീതിയിൽ മാതാപിതാക്കൾ പ്രതികരിച്ചാൽ ഈ ഉത്ക്കണ്ഠ അമിതമാകാൻ സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ പൊതുവേ അവഗണിക്കുകയോ അതു കുറേ കഴിയുമ്പോൾ തന്നെ ശരിയായിക്കോളും എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ആള് വയലന്റായാൽ മാത്രം ചികിത്സ തേടുക . സൈലന്റായിരിക്കുന്ന അവസ്ഥകളിൽ ചികിത്സ ആവശ്യമില്ല എന്നാണ് ജനത്തിന്റെ ധാരണ. എന്നാൽ സാമൂഹിക ഉത്ക്കണ്ഠ ഉള്ള ആളുകളിൽ അവരുടെ മനസ്സിൽ വല്ലാത്തൊരു സംഘർഷമാണ് ഉടലെടുക്കുന്നത്.

താനൊരുകഴിവില്ലാത്ത വ്യക്തിയാണ് താനെങ്ങനെ ജീവിക്കും ഭാവിയിൽ തുടങ്ങിയ ഇത്തരത്തിലുള്ള വ്യാകുലതകൾ പെരുകിയിരിക്കും. ഇത് അവന്റെ ആത്മവിശ്വാസത്തെ തകർക്കാനും ഭാവിയിൽ പലപ്പോഴും ജോലിചെയ്ത് ജീവിക്കാൻ കഴിവില്ലാത്ത ആളാക്കിമാറ്റാനും സാധ്യതയുണ്ട്. മാത്രമല്ല വിവാഹ ജീവിതത്തിലും ഇതുമൂലം പൊരുത്തക്കേടുകൾ സംഭവിക്കാനിടയുണ്ട്. ഏറ്റവും വലിയ അപകടം ഇത് ചെറുപ്പത്തിൽ തന്നെ പരിഹരിച്ചില്ല എങ്കിൽ കൌമാരപ്രായത്തിലേക്ക് കടക്കുന്നതോടെ ഇവർ ഈ ഉത്ക്കണ്ഠ മറികടക്കുന്നതിനായി 'സ്വയം ചികിത്സകൾ' തുടങ്ങും. സ്വയം ചികിത്സ എന്നു പറഞ്ഞത് ലഹരിവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് സൂചിപ്പിക്കുന്നത് . ഇവയുടെ ഉപയോഗം നിമിത്തം തൽക്കാലത്തേക്കൊരു ഒരുപക്ഷേ ആശ്വാസം കിട്ടിയെന്നുവരാം. ധൈര്യം കിട്ടിയെന്ന് വരാം. പക്ഷേ അങ്ങനെ തുടർന്നാൽ ആ വ്യക്തി പൂർണ്ണമായും ലഹരിക്കടിമപ്പെടാനിടയാകുകയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് നിങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

പച്ചക്കറികളില്‍ തന്നെ പച്ച നിറത്തിലുള്ളവ ഉത്കണ്ഠയുള്ളവര്‍ക്ക് ഏറ്റവും ഉത്തമമാണ്. മാത്രമല്ല, അണ്ടിപ്പരിപ്പ്, സൂര്യകാന്തി വിത്ത്, യീസ്റ്റ് തുടങ്ങിയവ കഴിച്ചാൽ ഈ രോഗം നിയന്ത്രിക്കാൻ കഴിയും. ജീവകം ബി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നാഡീവ്യൂഹത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (47 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends