Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

നിങ്ങൾക്ക് പുകവലിക്കുന്ന ശീലമുണ്ടോ..? പുകവലിക്കുന്നവരുടെ ബീജങ്ങൾക്ക് സംഭവിക്കുന്നത്...

19 MARCH 2018 10:56 AM IST
മലയാളി വാര്‍ത്ത

മിക്ക ആളുകൾക്കിടയിലുമുള്ള ദുശീലങ്ങളിൽ ഒന്നാണ് പുകവലി. പുകയിലയോ, പുകയില ഉൽപ്പന്നങ്ങൾ ആയ സിഗരറ്റ്, ബീഡി, ചുരുട്ട് എന്നിവയോ, പുകയിലപ്പൊടി ഹുക്കയിലും കുഴലിലും (പൈപ്പ്) നിറച്ചോ കത്തിച്ച് ഉണ്ടാവുന്ന പുക ഓരോ കവിളായി വായിൽക്കൂടി ഉള്ളിലേക്ക് വലിച്ചുകയറ്റി മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്ക് തള്ളുന്ന ഈ പ്രവർത്തി ചെയ്യുമ്പോൾ ഓർമിക്കുക ഇത് നിങ്ങളുടെ പ്രത്യുല്‍പാദന സംവിധാനത്തെ കാര്യമായിത്തന്നെ ബാധിക്കും.

പുകവലി ലൈംഗികാവയങ്ങളുടെ പ്രവര്‍ത്തനത്തെയും താറുമാറാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രസീലിലെ സാവോ പോളോ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ റിക്കാര്‍ഡോ പിമെന്‍ന്റ്റ ബെര്‍തോലയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിൽപറയുന്നത് പുകവലിക്കുന്ന പുരുഷന്മാരുടെ ബീജ ഡി .എന്‍ .എക്ക് പുക വലിക്കാത്തവരെക്കാള്‍ പെട്ടെന്ന്‍ നാശം സംഭവിക്കുന്നു എന്നാണ്. പുരുഷന്മാരിലെ പുകവലി മുപ്പത് മുതല്‍ അന്‍പത് ശതമാനം വരെ വന്ധ്യതയുടെ സാധ്യത കൂട്ടുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്‍റെ ചലനശേഷി കുറയ്ക്കുന്നു. പുകവലി ബീജത്തിന്‍റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവകുറയ്ക്കുന്നു. ബീജത്തിന്റെ എണ്ണവും സാന്ദ്രതയും കുറയുന്നതുമൂലംവന്ധ്യതയ്ക്ക് കാരണമാകുന്നു.

ചില പഠനങ്ങളില്‍ വന്ധ്യതയനുഭവിക്കുന്നപുരുഷന്മാരില്‍ വലിയ ശതമാനവും പുകവലി ശീലമുള്ളവരാണ്. ചലനശേഷികുറയുന്നതിനൊപ്പം ബീജത്തിന്റെ രൂപഘടനയിലും മാറ്റം വരുത്താന്‍ പുകയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ക്ക് കഴിയുന്നു. ശരാശരി 10 പേരില്‍ ഒരാള്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കാണാറുണ്ട്. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും പുകവലിക്കുന്ന, 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ തലച്ചോറിന്റെ നിര്‍ദേശപ്രകാരം ലിംഗത്തിലേക്ക് കൂടുതല്‍ രക്തം ഇരച്ചു കയറുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. എന്നാല്‍ അമിതമായി പുകവലിക്കുന്നവരുടെ ശുദ്ധരക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞ്രക്തപ്രവാഹം തടസപ്പെടുന്നു. ഇതിന്റെ ഫലമായി ലിംഗത്തിലേക്ക് ആവശ്യത്തിന് രക്തം എത്തിച്ചേരാതെ ഉദ്ധാരണം ലഭിക്കാതെവരുന്നു. പുകയിലയില്‍അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ തലച്ചോറില്‍ പ്രവര്‍ത്തിച്ച് ലിംഗപേശികളെ ചുരുക്കിക്കളയുന്നു. ഇതും രക്തപ്രവാഹത്തിന് തടസമാകുന്നു. കൂടാതെ നിക്കോട്ടിന്‍ ലിംഗത്തിലെ വാല്‍വ് സംവിധാനത്തെ തകരാറിലാക്കുന്നു. ഇതിന്റെ ഫലമായും ഉദ്ധാരണം ലഭിക്കാതെവരുന്നു. ഇങ്ങനെ ഉദ്ധാരണം പൂര്‍ണമായും മരവിപ്പിക്കാന്‍ തുടര്‍ച്ചയായ പുകവലി കാരണമാകും. ദീര്‍ഘനാളായി തുടരുന്ന പുകവലിയാണ് ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends