Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ചികിത്സയ്ക്കായി ദന്തഡോക്ടറുടെ അടുക്കല്‍ പോയി മടങ്ങിയപ്പോള്‍ യുവാവിന് ഹൃദയത്തിന് അണുബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍

23 MARCH 2018 12:47 PM IST
മലയാളി വാര്‍ത്ത

27-കാരനായ ഒരു യുവാവിന് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായേക്കാവുന്ന എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടായത് ഒരു ബാക്ടീരിയ അയാളുടെ ഹൃദയത്തില്‍ എത്തിയതാണ്. പ്രസ്തുത ബാക്ടീരിയ അയാളുടെ കൈപ്പത്തിയ്ക്കുള്ളില്‍ ഒരു രക്ത ധമനി വീര്‍ത്തുന്താന്‍ കാരണവുമാക്കി. ഈ സ്ഥിതിയ്ക്ക് അന്യുറിസം എന്നാണു പേര് .അടുത്തിടെ ദന്ത ചികിത്സയ്ക്കായി പോയപ്പോള്‍ ചില ഹാനികരങ്ങളായ ബാക്റ്റീരിയകള്‍ വായില്‍ നിന്നും ഹൃദയത്തില്‍ എത്താന്‍ ഇടയായതാണ് ഇതിനു വഴിവച്ചത്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദര്‍ ഈ യുവാവിന്റെ കേസിന്റെ വിശദ വിവരങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തന്റെ കൈയ്യില്‍ ഒരു ചുവന്ന നിറത്തിലുള്ള ഭാഗം കാണുന്നുണ്ട് എന്നായിരുന്നു ആദ്യം അയാള്‍ പറഞ്ഞിരുന്നത്.എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ നിറം നീലയായി മാറിയിരുന്നു. തുടര്‍ച്ചയായ വയറുവേദനയും അനുഭവപ്പെടുന്നുണ്ടായിരുന്നതിനാല്‍ അയാള്‍ അവിടെ അടുത്തുള്ള ഒരു ഡോക്ടറെ കണ്ടു. കഴിഞ്ഞ ആറ് ആഴ്ചയായി അയാള്‍ക്ക് വിട്ടുവിട്ടു പനി ഉണ്ടാകുന്നുണ്ടെന്നും വിശപ്പു കുറവാണെന്നും രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ മനസ്സിലാക്കി.അയാളുടെ ഭാരം 12 കിലോയോളം കുറഞ്ഞിരുന്നു എന്നും മനസ്സിലാക്കിയതോടെ അവര്‍ തുടര്‍ പരിശോധനകള്‍ നടത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അയാളുടെ പ്ലീഹയിലും ഇടതു വൃക്കയിലും മൃതകോശങ്ങള്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ധാരാളം ഭാഗങ്ങള്‍ കണ്ടെത്തി. ഇത് കൂടാതെ ഹൃദയത്തില്‍ നിന്നും പ്രധാന ആര്‍ട്ടറിയിലേക്ക് ഉള്ള രക്തപ്രവാഹം നിയന്ത്രിക്കുന്ന അയോട്ടിക് വാല്‍വിലും ഇത് പോലെ അണുബാധയുള്ള വലിയൊരു ഭാഗം കണ്ടെത്തി. അയാളുടെ രക്ത സാമ്പിളുകള്‍ കള്‍ച്ചര്‍ ചെയ്തു നോക്കിയപ്പോള്‍ വായില്‍ മാത്രം കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോ കോക്കസ് സലൈവേറിയസ് എന്ന ബാക്ടീരിയ രക്തത്തില്‍ ഉണ്ടെന്നു കണ്ടെത്തി.

അതെ തുടര്‍ന്ന് യു കെ യിലും അമേരിക്കയിലും 30000-ത്തില്‍ ഒരാള്‍ക്ക് ബാധിയ്ക്കുന്ന ബാക്റ്റീരിയല്‍ എഡോകാര്‍ഡൈറ്റിസ് അയാള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് ബാക്ടീരിയ അയാളുടെ ഹൃദയത്തിനും അണുബാധ ഉണ്ടാക്കിയതായി കണ്ടെത്തിയത്. ആ അണുബാധ കൂടുതലായി ബാധിച്ചപ്പോഴാണ് അയാളുടെ കൈയിലേക്ക് രക്തം പ്രദാനം ചെയ്യുന്ന രക്തക്കുഴലിന് കേടുവന്നതും കൈത്തലം വീര്‍ത്തുന്തിയതും.

അടുത്തിടെ ദന്ത ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ വായില്‍ മാത്രം കാണാറുള്ള ബാക്ടീരിയ രക്തത്തില്‍ എത്തിയതായാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.വൃത്തിഹീനമായ സാഹചര്യത്തില്‍ ഇത്തരം ചികിത്സകള്‍ നടത്തുന്നതും ഇതിനു കാരണമാകാറുണ്ട്.മോണകളില്‍ രക്തസ്രാവമോ,നീര് വരികയോ ചെയ്യുമ്പോഴും ഇങ്ങനെ സംഭവിയ്ക്കാന്‍ സാധ്യത ഉണ്ടത്രേ.

അയാളുടെ അണുബാധ രണ്ടു ദിവസം കൊണ്ട് ആന്റിബയോട്ടിക്‌സ് ഉപയോഗം മൂലം മാറ്റിയെങ്കിലും കൈത്തലത്തിലും,അയോട്ടിക് വാല്‍വിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends