Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വിവാഹം ആലോചിച്ചുറപ്പിച്ചാൽ എല്ലാവരും തുടങ്ങും എന്താണ് ഭാവി വരന്റെയോ വധുവിന്റെയോ പേരെന്ന ചോദ്യം. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് നിസ്സാരമായി തള്ളിക്കളയേണ്ട. പൊരുത്തമുള്ള ദാമ്പത്യത്തിനു നാൾ പൊരുത്തം മാത്രമല്ല അക്ഷരപ്പൊരുത്തവും വേണം

13 MAY 2018 12:50 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് മനപ്പൊരുത്തമാണ് പ്രധാനം എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഇപ്പോൾ ഒട്ടു മിക്ക ആൾക്കാരും ജാതകപൊരുത്തവും നാൾ പൊരുത്തവുമൊക്കെ നോക്കാറുണ്ട് . ഒരാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ പേര് . പേരിന്റെ ആദ്യാക്ഷരത്തിൽ വ്യക്തിയുടെ സ്വഭാവ സവിശേഷതയും വ്യക്തമാവും എന്നാണു പുതിയ പഠനങ്ങൾ പറയുന്നത് . സംഖ്യാ ശാസ്ത്രപ്രകാരം ജനിച്ച തീയതിയും ആളുകളുടെ ഭാഗ്യ നിർഭാഗ്യങ്ങളുമായി ബന്ധമുണ്ട്.അതുപോലെ തന്നെയാണ്പേരിന്റെ ആദ്യാക്ഷരങ്ങളും .

പേരിന്റെ ആദ്യാക്ഷരങ്ങളനുസരിച്ച് ഓരോ അക്ഷരങ്ങൾക്കും ചേരുന്നവ ഏതൊക്കെയാണെന്ന് നോക്കാം.

A -പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും. ജോലിയിൽ ആയാലും പഠിത്തത്തിലായാലും എന്നും ഒന്നാമതാകണം എന്ന് ഇവർക്ക് നിർബന്ധമാണ്. ഇവർ പരാജയം സമ്മതിച്ച കൊടുക്കാത്തവരാണ്. ഏത് കാര്യവും അത് വളച്ചൊടിക്കാതെ നേരെ പറയുന്ന പ്രകൃതക്കാരാണ് ഇവർ. എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റുള്ളവർക്ക് ഇഷ്ടമാകുന്നത് പോലെ സംസാരിക്കാനും പെരുമാറാനും ഇവർക്ക് പ്രത്യേക കഴിവുണ്ടാകും. പ്രിയപ്പെട്ടവരെ എന്നും ഏറെ പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ. N – എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരുമായി ഇവർക്ക് അടുപ്പം കൂടുതലുള്ളതായി കാണാം. S , R C F Q , W എന്നീ പേരുകളും ഇവർക്ക് ചേരുന്നവയാണ് .ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഈ പെരുകാർക്ക് കഴിയും . പൊതുവെ അധ്വാനശീലമുള്ളവരായിരിക്കും ഇവർ.

B – ഇവർ അൽപം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും. ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇവർ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും.പ്രണയ വിഷയത്തിൽ ഇവർ സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്.D , F എന്നീ പേരുള്ളവർ ഇവരുമായി യോജിക്കുന്നവരാണ് . F എന്ന പേരിൽ തുടങ്ങുന്നവർ കാണാൻ വളരെ സെക്സിയും ആകർഷണീയരുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസമുള്ള ഇവർ വളരെ ആലോചിച്ചു മാത്രമേ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.

C – ഇവർ കാണാൻ വളരെ ആകർഷണീയരായിരിക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുന്നവരാണിവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോൾ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. അൽപം കൂടുതൽ ഇമോഷണൽ സ്വഭാവക്കാരായ ഇവർക്ക് M ,A , E , H , N എന്നീ പേരുള്ളവരെ തെരഞ്ഞെടുക്കാം

D – ഇവർ വളരെ ആകർഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുള്ളവരായിരിക്കും. പ്രണയ വിഷയത്തിൽ ഇവർ അൽപം നിർബന്ധ ബുദ്ധിക്കാരായിരിക്കും . B ,G , E എന്നിവയിൽ തുടങ്ങുന്ന പേരുകൾ ഇവർക്ക് യോജിക്കും

E-ചിട്ടയായ ജീവിതം നയിക്കാൻ ഇവർക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവർ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തിൽ ഇവർ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവർ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാൻ സാധിക്കില്ല.ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും.K , T , U എന്നീ പേരുകളുള്ളവരോട് ഇവർക്ക് കൂടുതൽ അടുപ്പം ഉണ്ടാകാം.

F - ആകർഷണീയമായ സൗന്ദര്യമുള്ളവരായി‌‌രിക്കും ഇവർ . ഏത് മേഖലയിലും തികഞ്ഞ ആത്മവിശ്വാസമുള്ളവരായിരിക്കും ഇവർ. വളരെ ആലോചിച്ചു മാത്രമേ ഇവർ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇഷ്ടപ്പെട്ട ആളെ ജീവനു തുല്യം സ്നേഹിക്കുന്നവരായിരിക്കും ഇവർ. M , S , A,G പേരുകാർ ഇവർക്ക് നല്ലതാണ്

G – തൻറെ പ്രവൃത്തികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ ഇവർ മുന്നോട്ട് പോകൂ. പലപ്പോഴും തൻറെ ആവശ്യങ്ങൾ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഇവർ സന്നദ്ധരായിരിക്കും. സ്വന്തം അഭിമാനത്തിന് വില കൽപ്പിക്കുന്നവരാണ് ഇവർ.ഉറപ്പില്ലാതെ ഒരാൾക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാൻ ഇവർ താത്പര്യപ്പെടില്ല.ഇതേ സ്വഭാവ സവിശേഷതകൾ ഉള്ള H, E, K എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ ഇവർക്ക് ഭാഗ്യം കൊണ്ടുവരും .

H -ഏത് അർദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കും H എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർ പണത്തിന് കൂടുതൽ വില കല്പിക്കുന്നവരായിരിക്കും. സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയുന്നവരുമായിരിക്കും ഇവർ. പ്രണയിച്ചാൽ അത് നിലനിർത്താൻ വേണ്ടി ജീവൻ കൊടുക്കാൻ പോലും ഇവർ മടിക്കില്ല.M , E ,D എന്നീ പേരുകൾ ഇവർക്ക് യോജിക്കുന്നവയാണ്

I - മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരിക്കും.I അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. S , T , B , C Q അക്ഷരത്തിൽ തുടങ്ങുന്നവർ ഇവർക്ക് കൂട്ടായാൽ നല്ലത്.

J –ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പിടിവാശിക്കാരായിരിക്കും എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും. എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന K അക്ഷരക്കാർ ഇവർക്ക് പങ്കാളികളാകാം. സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും. A C Q എന്നീ പേരുകളുമായുള്ള സൗഹൃദങ്ങളും ഇവർക്ക് നല്ലതാണ്.

K – എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ. സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും.A, M  , T , N ,V ,G എന്നിവരുമായുള്ള സഹൃദം ഇവർ കാത്തു സൂക്ഷിക്കും

L – എൽ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പൊതുവേ സ്വപ്ന ജീവികളായിരിക്കും. ഇവർക്ക് വലിയ ആഗ്രഹങ്ങളുണ്ടായിരിക്കില്ല. ചെറിയ കാര്യങ്ങളിൽ പോലും ഇവർ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തിയുള്ളവരായിരിക്കും ഇവർ. സമാന പേരുകളുള്ള M , S , R , C എന്നിവരുമായൊക്കെ ഇവർ സുഹൃത്തുക്കളായിരിക്കും

M – കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും ഇവർ. പണം ചിലവാക്കുന്നതിൽ ഒരു മടിയും കാണിക്കില്ല . M എന്ന അക്ഷരത്തിൽ പേരുള്ളവർ എപ്പോഴും തന്നെ സ്‌നേഹിക്കുന്നവരുടെ തണലില്‍ ജീവിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ S ലും M ലും പേരുകൾ തുടങ്ങുന്നവരുടെ ജീവിതത്തിൽ ഈഗോ പ്രശ്നങ്ങൾക്ക് ഇടമില്ല .C ,O ,H, T , K എന്നിവരുമായും ഇവർക്ക് കൂട്ടുകെട്ടുണ്ടാകാം.

N – ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവർ. ഇവർ തുറന്ന മനസ്സിൻറെ ഉടമകളായിരിക്കും. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും.ഇവർ പ്രണയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കും. P , A , C എന്നീ പേരുകൾ ഇവർക്ക് യോജിക്കുന്നവയാണ്

O – വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവർ അതി ബുദ്ധിശാലികളായിരിക്കും. പ്രണയത്തിൻറെ കാര്യത്തിൽ വളരെ ഉത്തരവാദിത്വമുള്ള ഇവർ ഒരാളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടാൽ ഒരിക്കലും അതിൽ നിന്ന് മാറില്ല. ഇവർ ജീവിതത്തിൻറെ എല്ലാ മേഖലകളിലും വിജയിക്കും. M , S R എന്നീ പെരുകാരാണ് ഇവർക്ക് ചേരുന്നത്

P - ഏറ്റെടുക്കുന്ന ജോലികൾ തികഞ്ഞ ആത്മാർഥതയോടെ പൂർത്തീകരിക്കുന്ന P അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും. ഇവരുടെ ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും.എന്ത് പ്രശ്നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവർ കൂടെ നിർത്തും. സ്വന്തം തീരുമാനങ്ങൾ ചില സമയങ്ങളിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. A ,S , O U , N എന്നീ പേരുകൾ ഇവർക്ക് ജോജിക്കുന്നവയാണ്

Q – വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവർ ആഗ്രഹങ്ങൾ അധികമുള്ളവർ ആയിരിക്കില്ല. എല്ലാവരാലും ഇവർ പെട്ടെന്ന് ആകർഷിക്കപ്പെടും. A,I,J,Y എന്ന അക്ഷരങ്ങള്‍ പേരിലുണ്ടായാൽ ഈ അക്ഷരത്തിന് നല്ല ഫലം ലഭിക്കും.

R – കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. മറ്റാർക്കും ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് സാധിക്കും. സൗന്ദര്യ ആരാധകരായ ഇവരുടെ ദാമ്പത്യബന്ധം അത്ര സുഖകരമായിരിക്കില്ല. വളരെ ഒതുങ്ങി ജീവിക്കുന്ന സ്വഭാവക്കാരും ടെൻഷൻ അധികം ആഗ്രഹിക്കാത്തവരുമായിരിക്കും. O , L ,P ,N K T W പേരുകൾR എന്ന അക്ഷരമുള്ളവരുമായി ജോജിക്കുന്നവയാണ്

S എന്ന അക്ഷരത്തില്‍ ജനിച്ചവര്‍ വളരെ വിശ്വസ്തരാണ്. അധികം റൊമാന്റിക്കല്ല, ഇക്കൂട്ടര്‍. അതായത് സ്‌നേഹം വാക്കുകളിലൂടെയോ സമ്മാനങ്ങളിലൂടെയോ പ്രകടിപ്പിയ്ക്കാത്തവര്‍. എന്നാല്‍ വിശ്വസ്തരായതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഇവരെ വിശ്വസിയ്ക്കാന്‍ സാധിയ്ക്കും. സമാന സ്വഭാവക്കാരായ M ,R , A , P , I എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്നവരെ ഇവർക്ക് പങ്കാളികളാക്കാം.

T - ആരോഗ്യവാന്മാർ ആയിരിക്കും. നല്ല മനസ്സുള്ളവരാണ്. അന്യർക്ക് സത് ഉപരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇല്ലാത്തവരാണ് T എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. പണം ചിലവാക്കാൻ ഇവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാൻറിക് സ്വഭാവക്കാരായിരിക്കും ഇവർ. ആകർഷണീയ വ്യക്തിത്വത്തിനുടമകളായ ഇവർ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും . M , V U R എന്നിവർ യോജിക്കുന്നവയാണ്

U - ദൈവാംശമുള്ള അക്ഷരമാണിത്. ഭൗതികമായും ആത്മീയമായും മനസ്സ് അലട്ടിക്കൊണ്ടിരിക്കും. T ,P എന്നീ അക്ഷരങ്ങൾ നല്ലതാണ്

V - ആത്മവിശ്വാസമുള്ളവരാണ്. സ്വയം തീരുമാനമെടുക്കുവാൻ കഴിവുള്ളവരുമാണ്. ചുറുചുറുപ്പും ധാരാളം സുഹൃത്തുത്തുക്കളും ഉണ്ടായിരിക്കും. മറ്റുള്ളവരെപ്പറ്റി വിലയിരുത്തുവാൻ കഴിവുള്ളവരാണ്. സ്വാർത്ഥമതികളല്ല. അന്യരെ സഹായിക്കാൻ മനസ്സുള്ളവരാണ്. P ,A , S , W എന്നിവരുമായി ചങ്ങാത്തം ഉണ്ടാകും

W _എല്ലാവരെയും സ്നേഹിക്കാനും അനുസരണാശീലമുള്ളവനും ആയിരിക്കും. സംഘർഷം ജീവിതത്തിലുണ്ടാകില്ല, സുഖവാനും ആയിരിക്കും. A , R , V എന്നിവരുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യും

X - ജീവിതത്തിൽ ഉയർച്ചകള്‍ കൈവരും. ഇഷ്ടജനങ്ങൾ വേഗത്തിൽ മനസ്സിലാക്കുകയില്ല. മനസ്സു തുറന്നു സംസാരിക്കില്ല .ഏർപ്പെടുന്ന ഏത് കാര്യത്തിലും ഇവർ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും ഇവർ. R ,S , P എന്നീ പേരുകളുള്ളവർ സുഹൃത്തുക്കളായിരിക്കും

Y – ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരുമാണിവർ. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിന് നേരായ മാർഗ്ഗം കാട്ടികൊടുക്കാൻ ഇവർ മിടുക്കരായിരിക്കും.പങ്കാളിയുടെ ഒരു കാര്യവും ഇവർ ഓർത്തു വെയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നിൽ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. P , M , R ടി എന്നീ അക്ഷരക്കാരുമായി കൂടുന്നത് നല്ലതാണ്

Z -ഇവർ കാഴ്ചയിൽ സാധാരണക്കാരെ പോലെയാണെങ്കിലും അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. റൊമാൻറിക് സ്വഭാവക്കാരായ ഇവർക്ക് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുണ്ടായിരിക്കും. M , S , R എന്നീ അക്ഷരക്കാരുമായുള്ള ബന്ധം നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends