Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം

22 MAY 2018 02:31 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യവും സമ്പത്തുമെല്ലാം എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് ലക്ഷ്മീദേവിയും. ഐശ്വര്യദേവതയാണ് ലക്ഷ്മീദേവിയെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഐശ്വര്യമുണ്ടാകാനും പണമുണ്ടാകാനുമെല്ലാം ലക്ഷ്മീദേവി കനിയണമെന്നാണ് പൊതുവേയുള്ള വിശ്വാസവും. ഇതുകൊണ്ടുതന്നെ ലക്ഷ്മീപ്രീതിയ്ക്കായി പൂജകളും അനുഷ്ഠാനങ്ങളും നിര്‍വഹിയ്ക്കുന്നവരും വിശ്വാസങ്ങള്‍ പിന്‍തുടരുന്നവരുമെല്ലാം ധാരാളമുണ്ട്.

പുരാണങ്ങളില്‍ വിവരിയ്ക്കുന്ന ഒരു ബുദ്ധിരാക്ഷസനുണ്ട്, ചാണക്യന്‍. ബുദ്ധിയും ഒപ്പം കൗശലവുമെല്ലാം നിറഞ്ഞ ഒരാളായാണ് പുരാണങ്ങള്‍ ചാണക്യനെ വിശേഷിപ്പിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ചാണക്യബുദ്ധി, ചാണക്യതന്ത്രം തുടങ്ങിയ പദങ്ങള്‍ ഇപ്പോഴും ആളുകളെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നുമാണ്. ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും ചാണക്യന്‍ ഉപദേശിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

ഏതു വീട്ടിലാണോ അറിവിനും ബുദ്ധിയ്ക്കും പ്രാധാന്യം നല്‍കി മുന്നേറുന്നത് ഇത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്‍ ഉപദേശിയ്ക്കുന്നത്. അറിവ് നേടുന്നത് ലക്ഷ്മീദേവിയെ പ്രീണിപ്പിയ്ക്കുന്ന ഒന്നാണ്.

വീട്ടില്‍ വരുന്ന അതിഥികളെ, അവര്‍ എത്തരക്കാരായാലും നല്ല രീതിയില്‍ സ്വീകരിയ്ക്കുന്ന, നല്ല രീതിയിലും സന്തോഷത്തോടെയും അവരെ കൈകാര്യം ചെയ്യുന്ന വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്റെ അഭിപ്രായം. ഇതുപോലെ വീട്ടില്‍ വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കാത്തവരുടെയും ഭക്ഷണം നല്‍കി വിടുന്നവരുടേയും വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന്, ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകുമെന്ന് ചാണക്യന്‍ പറയുന്നു.

ഭാര്യയും ഭര്‍ത്താവും സനേഹത്തോടെ, പരസ്പര ശ്രദ്ധയോടെ, സന്തോഷത്തോടെ കഴിയുന്ന ഇടങ്ങളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന് ചാണക്യന്‍ പറയുന്നു. പരസ്പരം വഴക്കടിയ്ക്കുന്ന, ചീത്ത വിളിയ്ക്കുന്ന ദാമ്പത്യമുള്ള വീടുകളില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല.

ഹാര്‍ഡ് വര്‍ക് ആന്റ് സ്മാര്‍ട്ട് വര്‍ക്, കഠിനാധ്വാനവും ബുദ്ധിയോടെയുള്ള അധ്വാനവുമാണ് പണത്തിനും ഐശ്വര്യത്തിനുമുള്ള അടിസ്ഥാനമെന്ന് ചാണക്യന്‍ വിശദീകരിയ്ക്കുന്നു.

വീടുകളില്‍ സന്തോഷവും അഭിവൃദ്ധിയും നില നില്‍ക്കണമെങ്കില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച് ചാണക്യന്‍ പറയുന്നു. ഇതില്‍ ഒന്ന് സ്വന്തം സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചോ പണത്തിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചോ മറ്റുള്ളവരോട് പറയരുതെന്നതാണ്. ഇത് മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കാതിരിയ്ക്കാനുള്ള കാരണം കൂടിയാകും.

തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവരോട്, അതായത് വീടിനു വേളിയിലുള്ളവരാടോ പറയരുതെന്നാണ് ചാണക്യന്റെ ഉപദേശം. ഇത് ഗുണത്തിനു പകരം ദോഷം കൊണ്ടുവരുന്ന ഒന്നാണ്.

ശംഖ്, കവടി എന്നിവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയുടെ പ്രസാദം നേടിത്തരുന്ന ഒന്നാണ്. ദിവസവും ശംഖൂതുന്നത് ഗുണം നല്‍കും.തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.

l

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (3 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (17 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (33 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (49 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (57 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

Malayali Vartha Recommends