Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും . വിജയത്തിൽ മാത്രമല്ല പരാജയത്തിന് പിന്നിലും സ്ത്രീ തന്നെ...അപ്പോൾ അവനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സ്ത്രീ ആരായിരിക്കും?

18 JUNE 2018 05:23 PM IST
മലയാളി വാര്‍ത്ത

ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്ന് അറിയാമോ? ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും . വിജയത്തിൽ മാത്രമല്ല പരാജയത്തിന് പിന്നിലും സ്ത്രീ തന്നെ ആയിരിക്കും. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

എന്നാൽ പുരുഷനെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആരായിരിക്കും? തീർച്ചയായും ഏതൊരു ആണിൻറെ ജീവിതത്തെയും ആദ്യം സ്വാധീനിക്കുന്ന സ്ത്രീ, ജന്മം നൽകി വളർത്തി വലുതാക്കിയ അമ്മ തന്നെയാണ്. ആണ്‍കുട്ടികൾക്ക് അമ്മമാരോടാണ് കൂടുതൽ അടുപ്പമെന്ന് പൊതുവേ പറയാറുണ്ട്. ഇത് ശരിയുമാണ്.

സഹോദരി, കാമുകി, ഭാര്യ, എന്നിവരൊക്കെ പരുഷനിൽ സ്വാധീനം ചെലുത്തുന്നവരാണ്. എന്നാൽ പിഞ്ചു പൈതലായിരുന്ന ആൺകുട്ടിയെ ഒരു വ്യക്തി എന്ന നിലയിൽവാർത്തെടുക്കുന്നത് തീർച്ചയായും അവന്റെ അമ്മയാണ്.

റീഡിങ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് സൈക്കോളജി ആൻഡ് ക്ലിനിക്കൽ ലാംഗ്വേജ് സയൻസസിലെ ഡോ. പാസ്കോ ഫെറോൺ പറയുന്നത് അമ്മയുമായുള്ള ബന്ധത്തിൽ വൈകാരിക സുരക്ഷിതത്വം അനുഭവിക്കാത്ത ആൺകുട്ടികൾ പിന്നീടുള്ള ജീവിതത്തിൽ പെരുമാറ്റ സംബന്ധിയായ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്

അമ്മയുമായി ആരോഗ്യകരമായ ബന്ധമുള്ള ഒരു പുരുഷൻ വികാരപരമായി പക്വതയുള്ളവനും കരുത്തനുമായിരിക്കും. അമ്മയുമായുള്ള ഗാഢബന്ധം പുരുഷനെ കൂടുതൽ സുരക്ഷിതത്വമുള്ളവനും ആത്മവിശ്വാസമുള്ളവനുമാക്കി തീർക്കും. പെരുമാറ്റസംബന്ധിയായ പ്രശ്നങ്ങൾ ഈ പുരുഷൻമാർക്ക് നന്നെ കുറവായിരിക്കും. അമ്മയുമായി ഗാഢബന്ധം പുലർത്താത്ത പുരുഷൻ പിന്നീടുള്ള ജീവിതത്തിൽ വിദ്വേഷവും അക്രമസ്വാഭാവവുമുള്ളവനായി തീരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഒരു നല്ല സുഹൃത്താകാനും കാമുകനാകാനും പുരുഷനെ സഹായിക്കുന്നത് അമ്മയുടെ കറകളഞ്ഞ സ്നേഹമാണ്. അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷന് ഒരിക്കലും മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറാനാവില്ല

മ്മയുടെ സ്നേഹലാളനങ്ങൾ അനുഭവിച്ചു വളരുന്ന മകൻ പഠനത്തിലും മറ്റു കാര്യങ്ങളിലും മുൻപന്തിയിലായിരിക്കും. പരാജയങ്ങളിൽ ആത്‌മ നിയന്ത്രണം കൈവിടാതെ മുന്നോട്ട് പോകാൻ ഇവർക്കു കഴിയും.

അനാവശ്യമായ സാഹസപ്രവർത്തനത്തിന് ഈ പുരുഷൻമാർ മുതിരില്ല. അമ്മയുമായി നല്ല അടുപ്പമുള്ള മകന് സുഹൃത്തുക്കളുടെ സ്വാധീനം കുറവായിരിക്കും. മദ്യം, മയക്കുമരുന്ന് ലൈംഗികത ഇവയിലൊക്കെ അമ്മയുമായുള്ള ബന്ധം നിർണായക സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമ്മയുമായുള്ള നല്ല ആശയവിനിമയം മകനെ പലപ്പോഴും ഒരു സംഭാഷണചതുരനാക്കി മാറ്റും. പരിഭ്രമവും പേടിയും ഇല്ലാതെ എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും ഇത്തരക്കാർക്ക് കഴിയുന്നു

അമ്മ മകനോടുള്ള സ്നേഹം പല വിധത്തിൽ പ്രകടിപ്പിക്കാൻ തയ്യാറാവുന്നു. പക്ഷെ മകന്റെ വളർച്ചക്കനുസരിച്ച് സ്നേഹപ്രകടനങ്ങളിൽ മാറ്റം വരും.കൗമാരകാലം ആൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമാണ്. ജീവിതത്തിലെ തെറ്റും ശരികളും അവർക്ക് ലളിതമായി പറഞ്ഞു കൊടുക്കാൻ അമ്മക്ക് കഴിയണം. കൗമാരപ്രായക്കാർ അവരെ മുതിർന്നവരായി കാണാൻ ഇഷ്ടപ്പെടുന്നു. ഇതറിയുന്ന അമ്മമാർ കുടുംബകാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യുമ്പോൾ കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.

പ്രായപൂർത്തിയായിക്കഴിയുമ്പോൾ തൊഴിൽ, പ്രണയം, വിവാഹം എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട മേഖലയെ കുറിച്ചും അമ്മ മകനോട് സംസാരിക്കുന്നു. ഏറ്റവുമധികം പ്രായോഗികമായ ഉപദേശങ്ങൾ മകനു കിട്ടുന്നത് അമ്മയിൽ നിന്നാണ്. തൊഴിലിൽ ഉന്നതങ്ങളിലേക്കെത്താൻ അമ്മ മകനെ പ്രേരിപ്പിക്കുന്നു. അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മകൻ സ്വന്തം ഭാര്യയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സന്തോഷകരമായ വിവാഹജീവിതം അമ്മയും മകനുമായുള്ള നല്ല ബന്ധത്തിലധിഷ്ഠിതമാണ്.

സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം മകനെ സ്വന്തം ജീവിതം ജീവിക്കാൻ അനുവദിക്കുന്നതും അമ്മതന്നെയാണ് .മകൻ വിവാഹം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടിയെ സ്വന്തം മകളായി വീട്ടിലേക്ക് കയറ്റുമ്പോൾ മാതൃസ്നേഹം അതിന്റെ പരമോന്നതിയിൽ എത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്തോഷകരമായ ആ യാത്ര അവസാനിച്ചത് ദുരന്തത്തില്‍....  (24 minutes ago)

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (36 minutes ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (57 minutes ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (1 hour ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (1 hour ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (1 hour ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (2 hours ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (15 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (15 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (16 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (16 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (16 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (18 hours ago)

Malayali Vartha Recommends