Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 കണ്ടെയ്‌നറുകളിൽ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ..?


സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..


മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..

ഛര്‍ദ്ദിയെ പേടിച്ച് യാത്ര ഒഴിവാക്കേണ്ട!! യാത്രയ്ക്കിടയിലെ ഛര്‍ദ്ദി ഒഴിവാക്കാന്‍ ഈ സിംപിള്‍ മാര്‍ഗങ്ങള്‍...

12 AUGUST 2018 12:09 PM IST
മലയാളി വാര്‍ത്ത

'സ്‌കൂളില്‍ നിന്ന് ടൂര്‍ പോയപ്പോഴാണ് ആദ്യമായി ഛര്‍ദ്ദിച്ചത്. പിന്നെ യാത്രകളിലെല്ലാം ഛര്‍ദ്ദി ഒരു സ്ഥിരം സംഭവമായി.' അണിഞ്ഞൊരുങ്ങി കല്യാണത്തിന് പോയാലോ ദൂര യാത്രയ്ക്ക് പോയാലോ ഒക്കെ ഛര്‍ദ്ദിക്കുന്നവര്‍ പലരും പറയുന്ന കാര്യങ്ങളാണിത്. ഛര്‍ദ്ദി കാരണം ദൂരെ സ്ഥലത്ത് ജോലി കിട്ടി വേണ്ട എന്നു വച്ചവരും നിരവധി. പലര്‍ക്കും യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല. വണ്ടിയാത്രയിലും കടല്‍യാത്രയിലും വിമാനയാത്രയിലും ഇതുതന്നെ സംഭവിക്കുന്നു. പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്നസ്സ്' എന്നു പറയും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? യാത്രചെയ്യുമ്പോള്‍ എല്ലാവരും എന്തുകൊണ്ട് ഛര്‍ദ്ദിക്കുന്നില്ല?

കാരണം അറിയാം

ഛര്‍ദ്ദി പേടിച്ചാണ് പലരും യാത്രകളെല്ലാം ഒഴിവാക്കുന്നത്. ചിലര്‍ക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛര്‍ദ്ദി തുടങ്ങുന്നത്. വണ്ടിയില്‍ കാലു കുത്തുമ്പൊഴേ ഛര്‍ദ്ദിച്ചു തുടങ്ങുന്നവരുമുണ്ട്. ആവർത്തിച്ചുള്ള   ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്.

ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കുറച്ച് തലച്ചോറിന്റെ കണ്‍ഫ്യൂഷന്‍ കുറയ്ക്കും. ഇതാ യാത്രാ വേളകളില്‍ ഛര്‍ദിക്കുന്നവര്‍ അറിയാന്‍ ചില കാര്യങ്ങള്‍.

•സഞ്ചരിക്കുന്നത് ഏതു ദിശയിലാണോ അതിന് പിന്നോട്ട് തിരിഞ്ഞിരിക്കാതിരിക്കുക.

•വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കുക. കാറിലാണെങ്കില്‍ മുന്‍സീറ്റിലിരിക്കാം. ബസിലാണെങ്കില്‍ മധ്യഭാഗത്തും.

•മോഷന്‍ സിക്‌നെസ് ഉള്ളവര്‍ യാത്രയ്ക്കിടയില്‍ വായിക്കരുത്. (മൊബൈലിലും)

•ഏതെങ്കിലും ഒരു ബിന്ദുവില്‍ മാത്രം(ചക്രവാളത്തിലേക്കാകാം) നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും സഹായിക്കും.

•കഴിവതും ഛര്‍ദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛര്‍ദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.

•മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിലോ യാ്രയ്ക്ക് മുമ്പോ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.

•ആന്തര കര്‍ണത്തിലെ നാടികളെ ശാന്തമാക്കന്ന ഉദാഹരണത്തിന് അവോമിന്‍ പോലുള്ള മരുന്ന് യാത്രയ്ക്ക് അര മണിക്കൂര്‍ മുമ്പ് കഴിക്കാം.

•ഇഞ്ചി നീര് കുടിക്കുന്നതും യാത്രയ്ക്കിടയില്‍ ഇഞ്ചി മിഠായി കഴിക്കുന്നതും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pakistan-origin dry dates ശത്രു രാജ്യത്തിന് നീക്കം പൊളിച്ച് ഇന്ത്യ  (25 minutes ago)

യു ഡി എഫ്‌ സർക്കാർ സഹകരണ CPMമ്മിനെ പൊളിക്കും  (2 hours ago)

Mojtaba Khamenei, അന്ത്യകർമ്മങ്ങൾക്ക് ഒരുങ്ങി ഇറാൻ  (2 hours ago)

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ  (2 hours ago)

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210  (3 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (3 hours ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (4 hours ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (4 hours ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (4 hours ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (5 hours ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (5 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (5 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (5 hours ago)

Malayali Vartha Recommends