Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ലാഭിക്കാനുള്ള ഒരു ഉപാധി അല്ല; ഇന്നിന്റെ ആവശ്യമാണ് ..ഹെൽത്ത് ഇൻഷുറൻസിന്റെ കുറിച്ച്‌ കൂടുതൽ അറിയൂ

26 SEPTEMBER 2018 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

രോഗങ്ങളും ചികിത്സാ സൗകര്യങ്ങളും അവക്കൊപ്പം ചികിത്സാ ചെലവും വർധിക്കുന്ന കാലമാണിപ്പോൾ. എങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് പലർക്കും നികുതി ലാഭിക്കാനുള്ള ഒരു ഉപാധി മാത്രമാണ്.

മെഡി ക്ലെയിം പോളിസിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയോ ഇല്ലെങ്കിൽ സാധാരണക്കാർക്ക് ചികിത്സാചെലവ് താങ്ങാവുന്നതിനും അപ്പുറമായിരിക്കുകയാണ് .പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാകുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ സാമ്പത്തികമായി അത് വളരെ ഏറെ സഹായകകരമായിരിക്കും.

ഏതെങ്കിലും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്തതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. പോളിസി എടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്നാമതായി മിക്ക ഇന്‍ഷുറന്‍സ് പദ്ധതികളും വാര്‍ഷികാടിസ്ഥാനത്തില്‍ പുതുക്കേണ്ടവയാണ്. കാലാകാലം പോളിസി പുതുക്കിയെങ്കിൽ മാത്രമേ പോളിസിയുടെ ഗുണങ്ങൾ ലഭിക്കുകയുള്ളു. ഇടയ്ക്കിടെ കമ്പനി മാറുന്നതും അഭിലഷണീയമല്ല.
മെഡിക്ലെയിം പോളിസികള്‍ പലതരത്തിലുണ്ട്. നിലവിലുള്ള പ്രധാന മെഡിക്ലെയിം പോളിസികള്‍ ഇവയെല്ലാമാണ്.
സ്റ്റാന്റേഡ് മെഡിക്ലെയിം പോളിസി
ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി
ഹോസ്പിറ്റല്‍ ക്യാഷ് പോളിസി
ഹോസ്പിറ്റല്‍ ക്യാഷ് പോളിസി
ആക്‌സിഡന്റ് മെഡിക്ലെയിം പോളിസി
സീനിയര്‍ സിറ്റസണ്‍ പോളിസി
യൂണിവേഴ്‌സല്‍ ഹെല്‍ത്ത്
സൂപ്പര്‍ ടോപ് അപ് പോളിസി
സ്റ്റുഡന്റ്‌സ് പോളിസി
ഗ്രൂപ്പ് മെഡിക്ലെയിം പോളിസി

ഈ പോളിസികളില്‍ നമ്മുടെ ആവശ്യത്തിനുള്ളത് ഏജന്റില്‍ നിന്നും ചോദിച്ച് മനസിലാക്കി പോളിസി എടുക്കുക. അടക്കേണ്ട പ്രീമിയം തുകമാത്രം വിലയിരുത്തി ഒരിക്കലും ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ എടുക്കരുത്.
കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്, എത്ര തുകയുടെ കവറേജ് ആവശ്യമാണ്,നിങ്ങളുടെ തൊഴിലുടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടോ,എന്നിവയെല്ലാം പരിഗണിച്ചുവേണം പോളിസി എടുക്കേണ്ടത്. നൂറുക്കണക്കിന് പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ മനസില്‍ വെക്കേണ്ട കുറച്ചു കാര്യങ്ങളിതാ…

 

 

 

ഒരു ചെറിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് പോലും 4-5 ലക്ഷം രൂപ ചെലവു വരുന്ന ഇക്കാലത്ത് ഭാവിയിലെ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ചു വേണം പ്ലാന്‍ തെരഞ്ഞെടുക്കാന്‍. വില കുറഞ്ഞത് നോക്കരുത്.

നിരവധി പോളിസികള്‍ നിലവിലുള്ളതിനാല്‍ വ്യക്തിഗത പോളിസിയാണോ ഫ്‌ളോട്ടര്‍ പോളിസിയാമോ ക്രിട്ടിക്കല്‍ ഇല്‍നെസ് സ്‌പെഷ്യലൈസ്ഡ് പോളിസിയാണോ നല്ലതെന്ന് താരതമ്യം ചെയ്ത് തെരഞ്ഞെടുക്കുക. ഫാമിലി ഫ്‌ളോട്ടര്‍ പ്ലാന്‍ തിരഞ്ഞെടുത്താൽ കുടുംബത്തിനാകെ സംരക്ഷണം കിട്ടും. എടുക്കാൻ പോകുന്ന പോളിസിയെ കുറിച്ച് ഏജന്റില്‍ നിന്ന് വ്യക്തമായി ചോദിച്ച് മനസിലാക്കുക.

പോളിസി നല്‍കുന്ന കമ്പനികളുടെ വെബ്‌സൈറ്റില്‍ സേവനം ലഭ്യമായ ഹോസ്പിറ്റലുകളുടെ പട്ടിക ലഭിക്കും. നിങ്ങളുടെ പ്രദേശത്ത് കൂടി സേവനം ഉണ്ടോ എന്ന് നോക്കി വേണം അത് തെരഞ്ഞെടുക്കാന്‍. ഏതൊക്കെ അസുഖങ്ങള്‍ക്കും സര്‍ജറികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യവും വ്യക്തമായി മനസിലാക്കണം. ചികിത്സയുമായി ബന്ധപ്പെട്ട എന്തൊക്കെ ചെലവുകള്‍ക്ക് കവറേജ് ലഭിക്കും എന്നും അന്വേഷിക്കണം. ലാബ് ചെലവുകളും മരുന്നിനായുള്ള ചെലവുകളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവില്ല.

തീവ്രവാദി ആക്രമണം, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ മിക്ക കമ്പനികളും കവറേജ് നല്‍കാറില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ പ്രീമിയം തുകയുടെ ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് മാത്രം മതി. 45 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ ചെക്കപ്പ് ആവശ്യമായി വരും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി തുക ക്ലെയിം ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ രേഖകള്‍, മരുന്നിനും പരിശോധനകള്‍ക്കും ചെലവായ തുകയുടെ ബില്ല് എന്നിവ സമര്‍പ്പിക്കേണ്ടി വരും.

നിങ്ങള്‍ ചികിത്സ തേടുന്ന ആശുപത്രി ഇന്‍ഷുറന്‍സ് അംഗീകൃത പട്ടികയില്‍ ഇല്ലാത്തതും കാഷ് ലെസ് സൗകര്യം ലഭിക്കാത്തതുമാണെങ്കില്‍ ചികിത്സയ്ക്ക് ചെലവാകുന്ന എല്ലാ ചെലവുകളും ആദ്യം പോക്കറ്റില്‍ നിന്നും എടുക്കേണ്ടി വരും. പിന്നീട് എല്ലാ ബില്ലുകളും വെച്ച് ഇന്‍ഷുറന്‍സ് കമ്പനി്ക്ക് അപേക്ഷ നല്‍കണം. അവര്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം തുക അനുവദിക്കും.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാത്ത ഒരു മരുന്നിനും ടെസ്റ്റിനും കമ്പനി പണം തരില്ല. ഭക്ഷണത്തിന്റെ പണം ബില്ലിലുണ്ടെങ്കില്‍ അത് റീ ഇംപേഴ്‌സ് ചെയ്തു കിട്ടില്ല. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ക്ലെയിം ഫോണിലും ആശുപത്രി അധികൃതരും ഡോക്ടറും സര്‍ട്ടിഫൈ ചെയ്യണം. ഇന്‍ഷുറന്‍സ് ഡെസ്‌ക് ഇല്ലാത്ത ആശുപത്രികളില്‍ നിങ്ങള്‍ തന്നെ നേരിട്ട് കമ്പനിയുമായി ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കമ്പനിയുമായി ബന്ധപ്പെടാം. കവറേജ് ലഭിക്കാന്‍ അവരുടെ അനുമതി വാങ്ങിയ ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുക.

അസുഖം മൂലം ആശുപത്രിയില്‍ കിടക്കുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐസിയു ചാര്‍ജ്ജ്. ഡോക്ടര്‍മാര്‍ അഥവാ സര്‍ജ്ജന്റെ ഫീസ്, ഓപ്പറേഷന്‍ തിയറ്റര്‍ ചാര്‍ജ്ജ്, എക്‌സറെ, സ്‌കാനിംഗ്, എംആര്‍ഐ തുടങ്ങിയ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയും പോളിസി പ്രകാരം തിരികെ ലഭിക്കും. ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടി വരുമ്പോഴുളള ചെലവുകളാണ് തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളത്.

ഡയാലിസിസ്, കീമോ തൊറാപ്പി, റേഡിയോ തൊറാപ്പി, കണ്ണ്/ പല്ല് തൊറാപ്പി, വൃക്കയിലെ കല്ല് നീക്കം ചെയ്യല്‍, എന്നിവ ആശുപത്രിയില്‍ വെച്ച് നടത്തുകയും അന്നേ ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്യുകയാണെങ്കിലും ആശുപത്രി ചെലവുകള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നതാണ്. അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുമ്പും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം 60 ദിവസത്തിനുള്ളിലും വരുന്ന ചികിത്സ ചെലവുകളും തിരികെ ലഭിക്കും.

പോളിസി എടുത്ത് ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരുന്നതല്ല. ഇന്ത്യയില്‍ നിന്നുള്ള പോളിസിയ്ക്ക് രാജ്യത്തിന് അകത്തുള്ള ചികിത്സയ്ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഗര്‍ഭം/ പ്രസവം തുടങ്ങിയ ആശുപത്രി ചെലവുകള്‍ക്ക് ക്ലെയിം ലഭിക്കില്ല. എന്നാല്‍ ചില പ്രത്യേക ഗ്രൂപ്പ് പോളിസികളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രസവ ചികിത്സയ്ക്ക് ക്ലെയിം ലഭിക്കും.

കണ്ണട, കോണ്‍ടാക്ട് ലെന്‍സ്, ശ്രവണ സഹായി എന്നിവയ്ക്കുള്ള ചെലവുകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ക്കും ആനുകൂല്യം ലഭ്യമല്ല. പോളിസി എടുക്കുന്ന സമയത്ത് നിലവിലില്ല എങ്കില്‍ പോലും തിമിരം, പ്രോസ്‌റ്റേറ്റ് സംബന്ധമായ അസുഖങ്ങള്‍, കുടലിറക്കം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, വൃഷണ വീക്കം, പൈല്‍സ്, ജന്മനായുള്ള ആന്തരിക അസുഖങ്ങള്‍, ഫിസ്റ്റുല, സൈനസൈറ്റിസ് സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പോളിസി എടുത്തതിന് ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ക്ലെയിമിന് അര്‍ഹതയില്ല.

രോഗാനന്തരമുള്ള വിശ്രമം, പൊതുവായുള്ള അനാരോഗ്യം, വിശ്രമം, രഹസ്യ രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ആനുകൂല്യം ലഭിക്കില്ല.

പല പോളിസികളിലും മാരക രോഗങ്ങള്‍ക്ക്, അധിക പ്രീമിയം നല്‍കുന്നതിലൂടെ സംരക്ഷണം ഉറപ്പു വരുത്താനാകും. അത്തരം പോളിസികള്‍ക്ക് മുന്‍ഗണന നല്‍കുക. അത്തരം രോഗങ്ങള്‍ക്ക് വേണ്ടി വരുന്ന വന്‍ ചെലവ് പരിഗണിക്കുമ്പോള്‍ കൂടുതലായി ഈടാക്കുന്ന പ്രീമിയം അധികമാണെന്ന് പറയാനാകില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (43 minutes ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (47 minutes ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (1 hour ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (1 hour ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (1 hour ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (1 hour ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (4 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (4 hours ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (4 hours ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (5 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (5 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (7 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (7 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (7 hours ago)

Malayali Vartha Recommends