Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ പിടിയില്‍... തനിച്ച് താമസിച്ചിരുന്ന 48കാരിയെ അതിദാരുണമായി കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അയല്‍വാസിയായ സുഹൃത്ത് അറസ്റ്റില്‍

16 JUNE 2025 06:51 AM IST
മലയാളി വാര്‍ത്ത

തനിച്ച് താമസിച്ചിരുന്ന 48കാരിയെ അതിദാരുണമായി കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അയല്‍വാസിയായ സുഹൃത്ത് അറസ്റ്റിലായി. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വീടിന് പുറകില്‍ കുഴിച്ചിടുകയായിരുന്നു. മാവുവിള വി.എസ് ഹൗസില്‍ വിനോദിനെയാണ് (46) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.

അനുജന്‍ സന്തോഷിനെയും ചോദ്യം ചെയ്തു വരുന്നു. മൃതദേഹം കുഴിച്ചിടാനായി സന്തോഷ് സഹായിച്ചെന്നാണ് സൂചനകളുള്ളത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി മൊഴി നല്‍കി. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ചന്ദ്രദാസിന്റെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കശുവണ്ടി തൊഴിതൊഴിലാളിയായ പ്രിയംവദ വ്യാഴാഴ്ച ജോലിയ്ക്ക് പോയിട്ട് മടങ്ങിയെത്തിയിരുന്നില്ല. ഭര്‍ത്താവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു അവര്‍. മക്കളായ രേഷ്മയുടെയും ചിഞ്ചുവിന്റെയും വിവാഹം കഴിഞ്ഞതോടെ ഒറ്റക്കായി താമസം. ജോലി കഴിഞ്ഞു വരുന്ന അമ്മ ഇവരെ ഫോണില്‍ വിളിക്കാറുണ്ട്. വ്യാഴാഴ്ച തിരിച്ചുവിളിച്ചിട്ടും ഫോണെടുത്തില്ല. വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.


ഒറ്റയ്ക്ക് താമസിക്കുന്ന പ്രതി വിനോദ് വ്്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. മൃതദേഹം ചാക്കിലാക്കി ശനിയാഴ്ച രാത്രിവരെ കട്ടിലിനടിയില്‍ വച്ചിരുന്നു. ആ മുറിയില്‍ തന്നെയാണ് വിനോദ് ഉറങ്ങിയിരുന്നതും. ചാക്കുകെട്ട് മക്കള്‍ കാണാനിടയായതാണ് സംഭവം പുറത്തറിയാന്‍ കാരണം. വിനോദിന്റെ ഭാര്യ സിന്ധു വിദേശത്തായതിനാല്‍ മക്കള്‍ തൊട്ടടുത്ത വീട്ടില്‍ മുത്തശ്ശി സരസ്വതിയോട് ഒപ്പമാണ് താമസിക്കുന്നത്.

ഒന്‍പതാം ക്‌ളാസില്‍ പഠിക്കുന്ന മകളും മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന മകനും ശനിയാഴ്ച വന്നപ്പോള്‍ ചാക്കുകെട്ട് കണ്ടിരുന്നു. ഇക്കാര്യം മുത്തശ്ശിയോട് അവര്‍ പറഞ്ഞു. രാത്രി അവര്‍ വന്ന് നോക്കിയപ്പോള്‍ ചാക്കുകെട്ടും സാമ്പ്രാണിത്തിരി കത്തിച്ചുവച്ചിരിക്കുന്നതും കണ്ടു. കൈപോലൊന്ന് പുറത്തേക്ക് കാണുകയും ചെയ്തു. വിനോദ് ആ മുറിയില്‍ നല്ല ഉറക്കത്തിലായിരുന്നു.

ഇന്നലെ രാവിലെ പനച്ചമൂട് ചന്തക്കുസമീപമുള്ള പള്ളിയില്‍പോയി വികാരിയോട് പറഞ്ഞു. അദ്ദേഹം ചര്‍ച്ച് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്യാമിന് വിവരം കൈമാറി. ശ്യാം വെള്ളറട പൊലീസില്‍ വിളിച്ചു. സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

വീട് കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. പരിസരത്ത് രക്തകറയും മുടിയും കണ്ടെത്തി. വീടിന്റെ പുറകില്‍ മണ്ണ് വെട്ടിയിട്ടിരിക്കുന്നത് കണ്ടു. മതിലിന്റെയും ബാത്ത്‌റൂമിന്റെ ഇടിയിലുമുള്ള സ്ഥലത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. ശനിയാഴ്ച രാത്രി വീട് കഴുകണമെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് മറ്റൊരുവീട്ടില്‍ താമസിക്കുന്ന അനുജന്‍ സന്തോഷിന്റെ മൊഴി. രാത്രിയില്‍ മദ്യലഹരിയിലായിരുന്നതിനാല്‍ ഉറങ്ങിപ്പോയി. പുലര്‍ച്ചെയാണ് വീടുകഴുകി വൃത്തിയാക്കിയത്. മൃതദേഹം മറവുചെയ്തത് അറിഞ്ഞിരുന്നില്ലെന്നും മൊഴിനല്‍കുകയും ചെയ്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (16 minutes ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (25 minutes ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (42 minutes ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (1 hour ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (3 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (3 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (4 hours ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (4 hours ago)

കര്‍ഷകര്‍ ദുരിതത്തില്‍  (4 hours ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (4 hours ago)

Malayali Vartha Recommends