Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും

16 JUNE 2025 06:31 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. മൂന്നു ദിവസം കൂടി അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ പെയ്യുക. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാദ്ധ്യതയേറെയുണ്ട്.

കര്‍ണാടക, ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം.
കനത്ത മഴയില്‍ ഇന്നലെ നാല് മരണം. രണ്ടുപേരെ കാണാതായി. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. നദികള്‍ പലതും കരകവിഞ്ഞു. തീരദേശത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (16 minutes ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (25 minutes ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (42 minutes ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (1 hour ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (3 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (3 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (4 hours ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (4 hours ago)

കര്‍ഷകര്‍ ദുരിതത്തില്‍  (4 hours ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (4 hours ago)

Malayali Vartha Recommends