Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എങ്ങനെ വേനലിനെ അതിജീവിക്കാം വേനല്ക്കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ ?

06 APRIL 2018 04:12 PM IST
മലയാളി വാര്‍ത്ത

പതിവിലും കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ട് ഇതാ ഒരു വേനൽക്കാലം കൂടി. സൂര്യന്റെ തീക്ഷ്ണ രശ്മികളിൽ നിന്നും നമുക്കു രക്ഷ നേടിയേ പറ്റൂ. പക്ഷെ എങ്ങനെ ? ഈ കാലയളവിൽ സൂര്യാഘാതവും നിര്ജ്ജലീകരണവും പോലുള്ള നിരവധി ഗുരുതരമായ പ്രശ്നങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. വേനൽക്കാലത്തെ നേരിടാനായി ഇതാ ചില ഓർമ്മപ്പെടുത്തലുകൾ.

ചൂട് സ്വയം ക്രമീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടലാണ് സൂര്യാഘാതം. ചർമത്തിലെ വർണവസ്തുവായ മെലാനിന്റെ അളവിനെ ആശ്രയിച്ചാണ് അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണം. മെലാനിൻ കുറവുള്ള വെളുത്ത നിറമുള്ളവർ സൂര്യപ്രകാശത്തോട് അമിതമായി പ്രതികരിക്കും. സൂര്യാഘാതം എൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുടി വരികയാണ്. ഇതിൽ നിന്ന് രക്ഷ നേടാനായി ഉച്ച സമയങ്ങളിൽ സൂര്യ രശ്മികൾ നേരിട് ഏൽക്കാതിരിക്കുക. തുറസായ സ്ഥലത്തു നിൽക്കുന്നതും പണിയെടുക്കുന്നതും ഒഴിവാക്കുക.
സൂര്യാഘാതമേറ്റാൽ അടിയന്തിരമായി എന്തൊക്കെ ചെയ്യണം
● എത്രയുംവേഗം തണലത്തേക്ക് മാറ്റുക.
● ശക്തിയായി വീശുക.
● തണുത്ത വെള്ളംകൊണ്ട് തുടർച്ചയായി ദേഹം തുടയ്ക്കുക.
● കൈകാലുകൾ തിരുമ്മുക. കഴിവതുംവേഗം ആശുപത്രിയിൽ എത്തിക്കുക.

നിർജ്ജലീകരണം വേനൽ കാലത്തു നേരിടേണ്ടി വരുന്ന ഒരു ഗുരുതര പ്രശ്നമാണ്. നമ്മുടെ ശരീരത്തിൽ നിന്നും സ്വേദനത്തിലൂടെയും മുത്രത്തിലൂടെയും മറ്റും ധാരാളം ജലം ശരീരത്തിൽ നിന്നും നഷ്ടപ്പെടാം. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. രാമച്ചം, ഞെരിഞ്ഞിൽ എന്നിവ ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ജലാംശം കൂടുതൽ അടങ്ങിയ തണ്ണിമത്തൻ ഓറഞ്ച് തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുക. തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങ നീര് ചേർത്ത് കഴിച്ചാൽ ആരോഗ്യവും ഉന്മേഷവും എല്ലാം വളരെയധികം വര്‍ദ്ധിക്കും. നിര്ജ്ജലീകരണത്തെ തടയാനുള്ള ഏറ്റവും നല്ല ഉപാധിയാണ് തണ്ണിമത്തനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം കുടിക്കുക എന്നത്.
വേനൽക്കാലത്തു നേത്ര രോഗങ്ങളും പിടിപെടാനിടയുണ്ട്. കണ്ണിന് അലര്‍ജി, ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. കണ്ണിനുള്ളിലെ ഊഷ്മാവ് സന്തുലനം ചെയ്യാൻ ഇടയ്ക്കിടെ തണുത്ത ശുദ്ധ ജലത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ചിക്കന്‍പോക്‌സ്, വയറിളക്കം, പൊടിമൂലം ഉണ്ടാകുന്ന അലർജി, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. ഒന്ന് ശ്രദ്ധിച്ചാൽ വേനലിനെ നമുക്കു വരുതിയിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (28 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends