Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...


കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

പരസ്പര വിശ്വാസവും കരുതലുമടക്കം ദാമ്പത്യത്തിനു എന്നും പുതുമ പകരുന്ന മന്ത്രങ്ങള്‍ ഇതാ; തിരക്കിനിടയില്‍ പങ്കാളിയോട് കിന്നാരം പറയാനും യാത്ര പോകാനും സമയമില്ലെന്ന് ഇനി പറയരുത്

08 AUGUST 2018 11:40 PM IST
മലയാളി വാര്‍ത്ത

1. വഴക്കുകള്‍ ഒരു കോഫിയില്‍ തീര്‍ക്കാം

കുടുംബ ജീവിതത്തില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായില്ലെങ്കിലാണ് പ്രശ്‌നം. കരുതലും സ്‌നേഹവും സ്വാര്‍ഥതയുമൊക്കെയാണ് ഈ കുഞ്ഞു പിണക്കങ്ങള്‍ക്കു പിന്നില്‍. വാശിയും ദേഷ്യവും അധികമായി വഴക്ക് രൂക്ഷമാകും മുന്‍പേ പരസ്പരം സമാധാനിപ്പിക്കുക. ഒരു കോഫി ടൈമില്‍ സന്തോഷം വീണ്ടെടുക്കാം.

2. സ്വകാര്യ നിമിഷങ്ങള്‍ വേണം

ടിവി കാണുന്നതിനിടയിലൊ ഭക്ഷണം കഴിക്കുന്നതിനിടയിലൊ ഉള്ള ഒഴുക്കന്‍ വിശേഷം പറച്ചിലല്ല. മറ്റൊന്നിലേക്കും ശ്രദ്ധ വീതിച്ചു കൊടുക്കാതെ ഭാര്യക്കും ഭര്‍ത്താവിനുമിടയിലെ സ്വകാര്യ വര്‍ത്തമാനങ്ങള്‍ വേണം. ആ സംസാരത്തില്‍ വേണം ഏറ്റവും സത്യസന്ധമായി പെരുമാറാന്‍. മറയൊന്നുമില്ലാതെ ചിരിക്കാനും കരയാനും കെട്ടിപ്പിടിക്കാനും ശ്രമിക്കുക. എവിടെങ്കിലും പ്രണയതാളം തെറ്റിയോ എന്നു സംശയമുണ്ടെങ്കില്‍ അതും തുറന്നു ചോദിക്കാം. ഒന്നിച്ചിരുന്ന് ആ സംഗീതം തിരികെ പിടിക്കാം

3. തുറന്നു പറയണം, പക്ഷേ...

പഴയ പ്രണയബന്ധം ഒരു ചാക്കിലാക്കി കടലില്‍ താഴ്ത്തിക്കോളൂ. പിന്നീട് അവരുമായി ബന്ധം പുതുക്കാനും ശ്രമിക്കരുത്. ഇത് നിങ്ങളുടെ ഇന്നിനെയും നാളെയെയും മോശമായി ബാധിക്കും. ആ പ്രണയത്തെക്കുറിച്ച് പങ്കാളിയോടു തുറന്നു പറയാതിരിക്കുന്നതാകും നല്ലത്. തുറന്നു പറച്ചിലുകള്‍ ദാമ്പത്യത്തില്‍ വളരെ പ്രധാനമാണെങ്കിലും ചില കാര്യങ്ങള്‍ മൂടിവയ്ക്കുന്നതാണ് അതിന്റെ ഭംഗി. വീട്ടുകാര്‍ പങ്കാളിയെ പറ്റി പറയുന്ന മോശം കമന്റുകള്‍, സുഹൃത്തുക്കള്‍ പങ്കാളിയെ തമാശയായി പറഞ്ഞ കളിയാക്കലുകള്‍ ഇവയൊന്നും ഷെയര്‍ ചെയ്യണമെന്നില്ല.

4. ഒളിഞ്ഞുനോട്ടം വേണ്ട

പങ്കാളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സില്‍ ഒളിഞ്ഞു നോക്കുന്നത് നല്ല ശീലമല്ല. അവരുടെ അനുവാദമില്ലാതെ ഫോണിലും കംപ്യൂട്ടറിലും പരതി എന്റെ കയ്യില്‍ തെളിവുണ്ടെന്ന് വിളിച്ചു പറഞ്ഞ് പങ്കാളിയെ അപമാനിക്കരുത്. ഇതവരുടെ മനസ്സില്‍ മുറിവുണ്ടാക്കും. എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം പങ്കാളിക്കുണ്ട്, അതു തിരിച്ചറിയുക. പങ്കാളിയുടെ പെരുമാറ്റത്തില്‍ അസ്വാഭിവകമായി എന്തെങ്കിലും തോന്നിയാല്‍ കാര്യമന്വേഷിച്ച് അതിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കിക്കുക. 

5. എന്നും ആ മനസ്സിനൊപ്പം 

'ഹെല്‍ത് ചെക്ക്അപ് നാളെയല്ലേ, ഞാനും കൂട്ടു വരാം...' ഈ വാക്കുകള്‍ നല്‍കുന്ന കരുതല്‍ മതി പങ്കാളിയുടെ മനസ്സിന് സന്തോഷം പകരാന്‍. വീട്ടുകാര്യങ്ങളും ഓഫിസ് വിശേഷങ്ങളുമൊക്കെ പരസ്പരം അന്വേഷിക്കണം. സൗമ്യമായി അവരുടെ വിവരങ്ങള്‍ അറിയാനുള്ള ആഗ്രഹത്തോടെ വേണം ഇത്തരം കുശാലാന്വേഷണങ്ങള്‍. തന്റെ കാര്യങ്ങള്‍ നോക്കാനും ആവശ്യങ്ങള്‍ അറിഞ്ഞു നില്‍ക്കാനും ഒപ്പമുണ്ടെന്ന വിശ്വാസം എന്നും പങ്കാളിയുടെ ഉള്ളിലുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (1 minute ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (10 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (12 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (13 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (27 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (33 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (35 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (45 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (59 minutes ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends