Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ഇപ്പോള്‍ വീടിനകത്ത് ഉള്ളത് ആഫ്രിക്കന്‍ ചന്തം

19 JULY 2017 04:29 PM IST
മലയാളി വാര്‍ത്ത

വീടിനകത്ത് ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നിറക്കുന്നതിനും അലങ്കാരത്തിനുമായി ഫെങ് ഷ്യൂയി ആര്‍ട്ട് ഐറ്റംസ് നിറച്ചിരുന്ന ശൈലി പഴഞ്ചനായി തുടങ്ങി.

ഒരുകാലത്ത് ഫെങ് ഷ്യൂയി വിഗ്രഹങ്ങളും കണ്ണാടികളും ആമയും മീനും ചുവന്ന കണ്ണുള്ള വ്യാളിയും നാക്കുനീട്ടിയ തവളയുമെല്ലാം കുഞ്ഞു മുളച്ചെടികളുമെല്ലാം അകത്തളത്തിെന്റ ഗരിമയായി മാറി.

എന്നാല്‍ ഇന്റീരിയര്‍ ഒരുക്കുന്ന ശൈലികള്‍ മാറി തുടങ്ങി. അലങ്കാര വസ്തുവോ, ലൈറ്റോ, കാര്‍പെറ്റോ എന്തുമാകട്ടെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നത്തെ 'വൗ' ഫാക്ടര്‍. ആഫ്രിക്കന്‍ ആര്‍ട്ട് ഡിസൈനാണ് അകത്തളം ഒരുക്കുന്നതിലുള്ള പുതിയ ശൈലി. വന്യസൗന്ദര്യമുള്ള ആഫ്രിക്കന്‍ കരകൗശല വസ്തുക്കളും പെയിന്റിങ്ങും ഫര്‍ണിച്ചറുമെല്ലാമാണ് ഇന്റീരിയറിലെ റഫ് ലുക്കിന് ഉപയോഗിച്ചു വരുന്നത്.



കോണ്ട്രാസ്റ്റ് നിറങ്ങളും പ്രത്യേക രീതിയിലുള്ള വരകളുമാണ് ആഫ്രിക്കന്‍ പെയിന്റിങ്ങിെന്റ സവിശേഷത. അകത്തളത്ത് ഹൈലറ്റ് ചെയ്യേണ്ട ചുവരില്‍ ഇമ്പമുള്ള നിറങ്ങള്‍ കൊണ്ട് ജ്യാമിതീയ രീതിലുള്ള ചിത്രങ്ങള്‍ വരക്കുകയോ, ആഫ്രിക്കന്‍ പെയിന്റിങ് ചെയ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പ്രിയമേറി വരികയാണ്. ട്രഡീഷണല്‍ ശൈലിയില്‍ മ്യൂറലുകള്‍ ഉപയോഗിച്ചതു പോലെ ആഫ്രിക്കന്‍ ട്രൈബല്‍ പെയിന്റിങ്ങുകള്‍ക്കും ഛായാചിത്രങ്ങള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്.



ആഫ്രിക്കന്‍ ഡിസൈന്‍ അകത്തളമൊരുക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഡിസൈനര്‍മാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് കരകൗശല വസ്തുക്കള്‍ ക്കാണ്.തടികൊണ്ടുള്ള പലതരം മുഖം മൂടികള്‍, വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള പ്രതിമകള്‍, പാത്രങ്ങള്‍, തോലുകൊണ്ടുള്ള ഉല്പന്നങ്ങള്‍, മുത്തുകള്‍ കൊണ്ടും തൂവലുകൊണ്ടുമുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ പോകുന്നു അലങ്കാരങ്ങളിലെ ആഫ്രിക്കന്‍ ചാരുത.

ആഫ്രിക്കന്‍ വാള്‍ആര്‍ട്ടിനോടാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുഭാഗം മുഴുവനായി ചമയിക്കുന്ന രീതിയാണ്. വിവിധ പാറ്റേണിലുള്ള പാത്രങ്ങള്‍, മുഖംമൂടികള്‍ എന്നിങ്ങനെയുള്ള അലങ്കാരവസ്തുക്കള്‍ പ്രത്യേക പാറ്റേണില്ലാതെ, റസ്റ്റിക് ലുക്കില്‍ സജ്ജീകരിക്കുന്നു.

തലയോട്ടികള്‍, മണ്‍ഭരണികള്‍ എന്നിവയും കറുത്ത ഭൂഖണ്ഡത്തിന്റെ ഛായ നല്‍കുന്ന അലങ്കാരങ്ങളായി പുതു തലമുറ ഡിസൈനര്‍മാര്‍ വീടിനകത്തളത്ത് എത്തിക്കുന്നു. തുകല്‍ലാമ്പുകള്‍, കുപ്പികള്‍, ഹാന്‍ഡ്പ്രിന്റ് കാര്‍പെറ്റുകള്‍ അലങ്കാര കണ്ണാടികള്‍ എന്നിങ്ങനെ പോകുന്നു ആഫ്രിക്കന്‍ ചാരുത നല്‍കുന്ന അലങ്കാരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (13 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (21 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (33 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (41 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (49 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends