Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഴക്കാല പച്ചക്കറികൃഷിക്കായി ഒരുങ്ങാം

22 MAY 2017 03:23 PM IST
മലയാളി വാര്‍ത്ത

വേനല്‍ക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുമ്പേ പച്ചക്കറികള്‍ നട്ടാല്‍ ജൂണ്‍/ജൂലൈ മാസത്തില്‍ വിളവെടുക്കാം. വേനല്‍ അവസാനമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളര്‍ച്ച പ്രാപിക്കുന്ന പച്ചക്കറികള്‍ക്കാണ് ഏറ്റവും മികച്ച വിളവു ലഭ്യമാകു ന്നത്. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇലപ്പേന്‍ എന്നിവ. വെണ്ട, വഴുതന, മുളക്, പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തില്‍ ആരംഭിക്കാം.

വെണ്ട
കേരളത്തിലെ കാലാവസ്ഥയില്‍ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാല്‍ വെണ്ടച്ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല കായ്ഫലം നല്‍കുന്നു. ജന്മം കൊണ്ട് ആഫ്രിക്കന്‍ വംശജനായ ഈ പച്ചക്കറി വിളയില്‍ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.



വെണ്ടയിലെ പ്രധാന ഇനങ്ങള്‍

അര്‍ക്ക അനാമിക നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍ ഉയര്‍ന്ന വിളവ്, നരപ്പു രോഗത്തിനെതിരേ പ്രതിരോധ ശേഷി.

സല്‍കീര്‍ത്തി ഇളംപച്ച നിറമുള്ള നീണ്ട കായ്കള്‍

സുസ്ഥിര ഇളംപച്ചനിറമുള്ള നല്ല വണ്ണമുള്ള കായ്കള്‍. ദീര്‍ഘകാലം വിളവു നല്‍കാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെ തിരേ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യം.

മഞ്ചിമ മികച്ച വിളവ്. നരപ്പിനെതിരേ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം

അഞ്ചിത ഇളം പച്ചനിറമുള്ള കായ്കള്‍, നരപ്പുരോഗത്തിനെതിരേ പ്രതിരോധശേഷി.

ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പു നിറത്തോടുകൂടിയ അരുണ എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരേ ഉയര്‍ന്ന പ്രതിരോധശേഷിയുള്ള വര്‍ഷ ഉപഹാര്‍ എന്നയിനവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

നടീല്‍

മേയ് മാസം പകുതിയാകുമ്പോള്‍ വിത്തിടാം. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍ മുന്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തിടേണ്ടതാണ്. ഇങ്ങനെ കുതിര്‍ക്കുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ എന്നതോതിലെടുത്താല്‍ വാട്ടരോഗത്തെ ഒഴിവാക്കാം.

ചെടികള്‍ മുളച്ചുവരുന്നതുവരെ ചെറിയതോതില്‍ നന ആവശ്യമാണ്. ജൂണ്‍ ആകുമ്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടി പ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ വെണ്ടയ്ക്ക് നല്‍കാം. പിണ്ണാക്കുകള്‍ പുളിപ്പിച്ച് നല്‍കുന്നതും ഉത്തമമാണ്.

ഒരു ചെടിക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നല്‍കേണ്ടതാണ്. നട്ട് രണ്ടാഴ്ചയില്‍ ഒരു തവണ എന്നതോതില്‍ വളപ്രയോഗം നല്‍കണം. മേയ്-ജൂണ്‍ മാസത്തിലെ വെണ്ടക്കൃഷിയാണ് ഏറ്റവും മികച്ച വിളവു തരുന്നത്. വെണ്ട വേനല്‍ക്കാലത്തും നടാമെങ്കിലും രോഗകീടാക്രമണങ്ങള്‍ കൂടുതലായതിനാല്‍ വിളവ് പൊതുവേ കുറവായിരിക്കും.

മുളക്

നമ്മുടെ വീടുകളില്‍ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് മുളക്. പച്ചമുളകായും ഉണക്കിയും മുളക് ഉപയോഗിക്കാം. സുഗന്ധവ്യജ്ഞനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെസിന്‍ എന്ന ഘടകമാണ് മുളകിന് എരിവുരസം നല്‍കുന്നത്. മുളക് ഏതു സമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീര്‍ത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനില്‍ക്കാതെ കൃഷിചെയ്യാനായാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവുനല്‍കുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ എണ്ണത്തില്‍ കാണുന്ന കുറവാണ് ഇതിനു കാരണം.



ഇനങ്ങള്‍

ഉജ്ജ്വല നല്ല എരിവ്, ബാക്ടീരിയല്‍ വാട്ടത്തിനെതിരേ മികച്ച പ്രതിരോധ ശകതി, മുളകുകള്‍ കൂട്ടമായി മുകളിലേക്ക് നില്‍ക്കുന്നു. അടുത്തടുത്ത് കൃഷി ചെയ്യാം.

അനുഗ്രഹ വാട്ടത്തിനെതിരേ പ്രതിരോധ ശേഷി ഒറ്റയ്ക്ക് തൂങ്ങികിടക്കുന്ന ഇനം, എരിവ് ഇടത്തരം, വീട്ടിലെ തോട്ടത്തിന് മികച്ചത്.

വെള്ളായണി അതുല്യ എരിവ് കുറഞ്ഞ് നീണ്ടകായ്കള്‍, ക്രീം നിറം.

ജ്വാലമുഖി, ജ്വാലസഖി എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉപയോഗിച്ചുവരുന്നു.

സിയറ അത്യുത്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കള്‍, തിളങ്ങുന്ന പച്ചനിറം.

ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടില്‍ കൃഷിചെയ്യാന്‍ പറ്റിയ ഇനമാണ്. അല്പം തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങള്‍ക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്ക് നില്ക്കുന്ന, നീളം കുറഞ്ഞ കായ്കള്‍ തീവ്രമായ എരിവ്, നീണ്ട വിളവു കാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.

നടീല്‍

വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് നടീല്‍ വസ്തു. തൈകള്‍ ഉണ്ടാക്കുന്നതിനായി വിത്തുകള്‍ മേയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കണം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം. ചെടികള്‍ തമ്മില്‍ 45 സെന്റീ മീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റീ മീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് 50-ാം ദിവസം വിളവെടുപ്പു തുടങ്ങാം.

നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നല്‍കണം. പിന്നീട് 14 ദിവസത്തിനുള്ളില്‍ ഒരു തവണ എന്നതോതില്‍ ജൈവവളങ്ങളോ ജീവാണു വളങ്ങളോ നല്‍കാം. തൈകള്‍ മാറ്റി നടുന്ന സമയം മുതല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ നല്‍കുന്നത് ചെടികള്‍ക്ക് നല്ല പ്രതിരോധശേഷി നല്‍കും. അസോസ്‌പൈറില്ലം മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക് ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാല്‍ പച്ചമുളക് കടകളില്‍ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാര്‍ഥ്യം.

വഴുതന

പാവങ്ങളുടെ തക്കാളി' എന്നാണ് വഴുതന അറിയപ്പെടുന്നത്. വഴുതനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കുരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ എളിപ്പത്തില്‍ ഇവയെ വളര്‍ത്തിയെടുക്കാം.



ഇനങ്ങള്‍

സൂര്യ വയലറ്റ് നിറമുള്ള കായ്കള്‍ക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരേ പ്രതിരോധശക്തി, കുറ്റിച്ചെടിയായി വളരുന്ന ഇനം.

ശ്വേത വെള്ള നിറമുള്ള നീണ്ട കായ്കള്‍, തൊലിക്ക് കട്ടികുറവ്, അടുത്തടുത്ത് നടാന്‍ യോജിച്ചത്.

ഹരിത വാട്ടരോഗം, കായ്ചീയല്‍ എന്നിവയ്‌ക്കെതിരേ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കള്‍, വീട്ടിലെ കൃഷിക്ക് ഏറെ അനുയോജ്യം.

നീലിമ സങ്കരയിമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വയലറ്റ് നിറം, മികച്ച വിളവ്.

ഇവയ്ക്കു പുറമെ ധാരാളം നാടന്‍ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടില്‍ കൃഷിചെയ്തുവരുന്നു.

നടീല്‍

മുളകിന്റേതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 20-25 ദിവസം പ്രായമായ തൈകള്‍ വര്‍ഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 60 സെന്റീ മീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റീ മീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40-45 ദിവസത്തിനുള്ളില്‍ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നല്‍കണം. കൂടാതെ 14 ദിവസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുകയും വേണം.

ഈ വിളകള്‍ കൂടാതെ പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറിവിളകളും വര്‍ഷകാലാരംഭത്തോടെ നട്ടുവര്‍ത്താം. വീടുകളിലെ അടുക്കളത്തോട്ടത്തില്‍ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയില്‍ തന്നെ രോഗബാധകളെ ഒഴിവാക്കാന്‍ ജൈവജീവാണുകുമിള്‍ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും. ഫോണ്‍: 9447529904   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (1 hour ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (1 hour ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (1 hour ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (1 hour ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (3 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (4 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (4 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (4 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (4 hours ago)

സ്വര്‍ണവില കുറഞ്ഞു  (5 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (5 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (6 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (6 hours ago)

Malayali Vartha Recommends