Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം... ചെളിയില്‍ കുളിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈറലായ വെഡ്ഡിങ് ഫോട്ടോഷൂട്ട്


നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍... ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍


വെറും കൗതുകം കൊണ്ട് വരുന്ന അഭിനയമോഹികളോട് പറയുന്ന സ്ഥിരം ഡയലോഗ് എന്നോട് പറയരുത്…എനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ!! സിനിമമേഖലയില്‍ പലരും എന്നെ 'അമ്മ' കഥാപാത്രം ചെയ്യുവാന്‍ വിളിക്കുന്നില്ല!! വൈറലായി നടിയുടെ കുറിപ്പ്


മുസ്ലീം വിവാഹത്തിന് പിന്നാലെ ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി!! വൈറലായി വിവാഹ ചിത്രങ്ങൾ...


ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍…അമ്മേടെ നക്ഷത്രം… കുഞ്ഞ് ജനിച്ച സന്തോഷത്തിൽ താര കുടുംബം

ഹോം തിയറ്ററുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

16 AUGUST 2016 11:48 AM IST
മലയാളി വാര്‍ത്ത

ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകള്‍ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതില്‍ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. '.1' എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള എന്നാല്‍ വളരെ ശക്തമായ ശബ്ദങ്ങള്‍ക്കു വേണ്ടിയുള്ളതാണിവ. ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകള്‍ക്കും നല്‍കാന്‍ സാധിക്കില്ല.

സബ് വൂഫര്‍ ഇതിനുവേണ്ടിയുള്ളതാണ്. രണ്ട് ഫ്രന്റ് സ്പീക്കറുകള്‍, രണ്ട് സറൗണ്ട് സ്പീക്കറുകള്‍, ഒരു സെന്റര്‍ സ്പീക്കര്‍, ഒരു ലോ ഫ്രീക്വന്‍സി ഇഫക്ട്(എല്‍എഫ്ഇ അല്ലെങ്കില്‍ സബ് വൂഫര്‍) എന്നിവയാണു 5.1 ഹോം തിയറ്ററില്‍ ഉണ്ടാകുക. അതായത് ആകെ ആറു ചാനലുകള്‍. സാധാരണ ഹോം തിയറ്റര്‍ സംവിധാനങ്ങളില്‍ 5.1 തന്നെയാണ് ഏറ്റവും അനുയോജ്യം.

ഹോം തിയറ്റര്‍ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡിവിഡിയുടെ മികവ്. മിക്ക ഡിവിഡി പ്ലയറുകളഉം 480ശ ഔട്ട്പുട്ട് നല്‍കുന്നവയാണ്. അതായതു 480 വീഡിയോ സ്‌കാന്‍ ലൈനുകള്‍. സാധാരണ ടിവി സംപ്രേഷണത്തിന് ഉപയോഗിക്കുന്നത് ഇത്തരം സിഗ്‌നലുകളാണ്. എല്‍സിഡി, എല്‍ഇഡി ടിവികള്‍ക്ക് അനുയോജ്യമായതു 480പി(പ്രോഗ്രസീവ് സ്‌കാന്‍) ഡിവിഡികളാണ്. മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഇവ. എന്നാല്‍ ഇന്നു സാധാരണ സിഗ്‌നലുകളെ പോലും എച്ച്ഡി മികവിലേക്കു മാറ്റാന്‍ സാധിക്കുന്ന ഡിവിഡികള്‍ വിപണിയിലുണ്ട്. 1080പി ഡിവിഡികള്‍ ഇതിനു പര്യാപ്തമാണ്. വില അല്‍പ്പം കൂടുമെന്നു മാത്രം.

ഇവ രണ്ടും ശബ്ദ മികവിനെ നിര്‍ണയിക്കുന്നതാണ്. ആര്‍എംഎസ്(റേറ്റ്‌സ് മീന്‍ സൗണ്ട്) ശബ്ദത്തിന്റെ മികവിനെ നിര്‍ണയിക്കുന്നതാണ്. പിഎംപിഒ(പീക്ക് മ്യൂസിക് പവര്‍ ഔട്ട്പുട്ട്) എന്നതാണു കമ്പനികളുടെ പരസ്യങ്ങളില്‍ കാണുന്നത്. പരമാവധി പുറത്തെത്തുന്ന ശബ്ദമാണു പിഎംപിഒ. പക്ഷെ ഇങ്ങനെ ഒരുപാടു നേരം കേള്‍ക്കാനോ ആസ്വദിക്കാനോ സാധിക്കില്ല. അതിനാല്‍ പിഎംപിഒയ്ക്കു കാര്യമായ പ്രാധാന്യം നല്‍കേണ്ടതില്ല.

ഡിവിയില്‍ എന്തെല്ലാം കണക്ടിവിറ്റി ലഭ്യമാണെന്നു പരിശോധിക്കാം. ചില ഡിവിഡികള്‍ യുഎസ്ബി കണക്ട് ചെയ്യാനുള്ള സംവിധാനം മാത്രമാകും നല്‍കുക. മറ്റു ചിലതാകട്ടെ മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ട്, മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാനുള്ള സംവിധാനം, വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാം ഉറപ്പാക്കുന്നു.

സ്പീക്കറുകള്‍
പലതരം സ്പീക്കറുകള്‍ ലഭ്യമാണ്. സെന്റര്‍ ചാനല്‍ സ്പീക്കര്‍, ടവര്‍ സ്പീക്കര്‍ എന്നിവയെല്ലാമുണ്ട്. പക്ഷെ ഇവ വാങ്ങേണ്ടതു ടിവി, സബ് വൂഫര്‍ തുടങ്ങിയവയുടെ വലിപ്പം കൂടി പരിഗണിച്ച ശേഷമാകണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറുമാണെങ്കില്‍ കാര്യമില്ല. നിങ്ങള്‍ വിചാരിക്കുന്ന ശബ്ദ മികവു ലഭിക്കില്ല. ചെറിയ സൈസ് ടിവിയാണെങ്കില്‍ ടവര്‍ സ്പീക്കറുകളുടെ ആവശ്യമില്ല.

2000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ഹോം തിയറ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്. മുറിയുടെ സൗകര്യം, നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഇവ വാങ്ങേണ്ടത്.

ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുക : 

ടിവിയുടെ മുകളിലോ താഴെയോ സെന്റര്‍ സ്പീക്കര്‍ വയ്ക്കാം. ഫ്രന്റ് സ്പീക്കറുകള്‍ ഓരോന്നും ടിവിയില്‍ നിന്ന് അല്‍പം മാറ്റി ഇടത്തും വലത്തുമായി വയ്ക്കണം. ഫ്രന്റ് സ്പീക്കറുകള്‍ തമ്മില്‍ ആറു മുതല്‍ പന്ത്രണ്ടു വരെ അടി ദൂരം ആകാമെന്നാണു വിദഗ്ധരുടെ നിര്‍ദേശം. അതേസമയം സറൗണ്ട് സ്പീക്കറുകള്‍ ചെവിയുടെ അല്‍പം ഉയരത്തില്‍, കാഴ്ചക്കാരന്റെ ഇരിപ്പിടത്തിനു വശങ്ങളിലായി വേണം വയ്‌ക്കേണ്ടത്.

ഫ്രന്റ് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതലാവണം സറൗണ്ട് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരം. സബ് വൂഫര്‍ ടിവിയുടെയോ ഡിവിഡിയുടെയോ സമീപത്തു സൗകര്യപ്രദമായി വയ്ക്കാം. അതില്‍നിന്നുള്ള ശബ്ദം എല്ലായിടത്തുമെത്തുമെന്നതിനാല്‍ സ്ഥാനം പ്രശ്‌നമല്ല. ഹോം തിയറ്റര്‍ സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ രൂപത്തില്‍ത്തന്നെ ശ്രദ്ധിക്കണം. സമചതുരത്തിലുള്ളവ ഒഴിവാക്കുകയാണു നല്ലത്. വെറുംഭിത്തിയില്‍ തട്ടി ശബ്ദം തിരിച്ചുവരാതിരിക്കാന്‍ കാര്‍പറ്റ്, കര്‍ട്ടന്‍, ഡ്രേപ് എന്നിവ ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോ? നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡോക്ടർമാർ!!  (1 minute ago)

സ്കൂളിൽ അയക്കാതെ വീട്ടിലിരുത്തിയ മകളെ മാനസികാസ്വാസ്ഥ്യമുള്ള അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  (7 minutes ago)

ശബരിമലയിൽ സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിന് പ്രാധാന്യം നൽകി; ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലത്ത്, പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോടതി ഭൂരിപക്ഷത്തിന് സന്ധി ചെയ്തു;  (10 minutes ago)

പ്രതി പൂവൻകോഴി എന്ന നോവലല്ല തന്റെ സിനിമയെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്!  (14 minutes ago)

വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 'ഗോള്‍ഡന്‍ ചാരിയറ്റ്' ട്രെയിന്‍ സര്‍വിസ് മാര്‍ച്ച് മുതല്‍ വീണ്ടും...  (30 minutes ago)

നക്ഷത്രക്കാലെണ്ണി... ശബരിമലയില്‍ പോയതിന്റെ പേരില്‍ കുടുംബവും കുട്ടികളും എല്ലാം നഷ്ടപ്പെട്ടു; ആദ്യം ശക്തിപകരാന്‍ പിന്നില്‍ നിന്നവരാരുമില്ല; മനസമാധാനത്തോടെ സ്വതന്ത്രമായി പുറത്തിറങ്ങാനും പറ്റുന്നില്ല; ഒര  (41 minutes ago)

അ‍ഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും  (48 minutes ago)

നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം... ചെളിയില്‍ കുളിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈറലായ വെഡ്ഡിങ് ഫോട്ടോഷൂട്ട്  (49 minutes ago)

നേട്ടമില്ലാതെ ഓഹരി വിപണി... സെന്‍സെക്സ് 32 പോയന്റ് നേട്ടത്തില്‍ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തില്‍ 11996ലുമാണ് വ്യാപാരം  (51 minutes ago)

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെച്ചുകൊന്ന സ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...  (58 minutes ago)

വിന്‍ഡീസെനെതിരായ പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിനും സാധ്യത എന്ന് വിലയിരുത്തൽ !  (1 hour ago)

ഞങ്ങളിത്രയെ ചെയ്തുള്ളു.. അതിനാണ്.. വഴിയരികിലെ സ്കൂട്ടർ എടുത്തു ഓടിച്ചു പോയി; പിടികൂടിയപ്പോൾ കുട്ടികൾ പറഞ്ഞത്  (1 hour ago)

ബൈക്കിലെ ലിഫ്റ്റ് യുഗത്തിന് അന്ത്യം കുറിക്കുമോ ഹെൽമെറ്റ് നിയമം ....? ഹെൽമെറ്റ് പരിഷ്‌കാരം ഇങ്ങനെ ....!  (1 hour ago)

സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു... ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു  (1 hour ago)

നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍... ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍  (1 hour ago)

Malayali Vartha Recommends