Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്

വീടിന്റെ പ്രത്യേക സ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങള്‍

04 MAY 2017 03:10 PM IST
മലയാളി വാര്‍ത്ത

തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് പ്രധാനമായും വീടിനു ചുറ്റും നട്ടു പിടിപ്പിക്കാവുന്ന ഫലവൃക്ഷങ്ങള്‍. കിഴക്കു ഭാഗത്ത് സ്ഥാനം പ്ലാവിനാണ്, തെക്ക് കവുങ്ങിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു.

അതേസമയം, ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങള്‍ എവിടെ വെച്ചാലും ദോഷമില്ലെന്നു സാരം. എന്നാല്‍ പ്രത്യേക സ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്.

പേരാല്‍ വീടിന്റെ കിഴക്കു ഭാഗത്ത് മാത്രമേ നട്ടു പിടിപ്പിക്കാന്‍ പാടുള്ളൂ. തെക്ക് അത്തിയും പടിഞ്ഞാറ് അരയാലും വടക്ക് ഇത്തിയും മാത്രമേ വച്ചു പിടിപ്പിക്കാവൂ. ഇവയെ നാലെണ്ണത്തേയും കൂടി നാല്പാമരം എന്നും പറയാറുണ്ട്. ഇവ നാലും സ്ഥാനം തെറ്റിയാല്‍ ദോഷങ്ങളുണ്ടാകും.കിഴക്ക് പൂവരിഞ്ഞി, തെക്ക് പുളി, പടിഞ്ഞാറ് ഏഴിലംപാല, വടക്ക് പുന്ന എന്നിവ ഉത്തമമാണ്. കുമിഴ്, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ ഇരുവശങ്ങളിലായും (ഇടതു, വലതുവശം) നടാം.

മുല്ല, പിച്ചകം, കനകാംബരം തുടങ്ങി പുഷ്പ പ്രദാനമായവയെല്ലാം വീടിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വളര്‍ത്താവുന്നതാണ്. അതേസമയം വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്, പൂള തുടങ്ങി ബലമില്ലാത്തയിനങ്ങള്‍ വീടിനു സമീപത്ത് വയ്ക്കുന്നത് നന്നല്ല.വൃക്ഷങ്ങളെ പ്രധാനമായും നാലായി തിരിക്കാം
1) സര്‍വ്വസാര: മുഴുവന്‍ കാതലുള്ളവ, തേക്ക്, പുളി
2) അന്തഃസാര: തടിക്കുള്ളില്‍ കാതലുള്ളവ, പ്ലാവ്, മാവ്
3) നിസ്സാര: കാതല്‍ തീരെയില്ലാത്തവ, മുരിങ്ങ, ഏഴിലംപാല, പൂള
4) ബഹിര്‍സാര: പുറംതോടിന് ബലമുള്ള വൃക്ഷങ്ങള്‍,തെങ്ങ്, കവുങ്ങ്

ഇവയില്‍ മൂന്നാമത്തെ വിഭാഗത്തില്‍പെട്ടവ വീടിനു സമീപം വച്ചു പിടിപ്പിക്കുന്നത് ഉത്തമമല്ല. അതേസമയം കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, പീലുവേപ്പ്, എരുമക്കള്ളി, മുരിങ്ങ, കള്ളി, പിശാച വൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങള്‍ എന്ന് സങ്കല്‍പിക്കുന്നവ) എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ വാസ്തുവിനകത്ത് വളര്‍ത്താന്‍ പാടില്ല.

അതായത് ഗൃഹം വാസ്തു തിരിച്ച് നിര്‍ത്തിയാല്‍ ശേഷിക്കുന്ന പറമ്പില്‍ (പുറംപറമ്പ്) ഏതു തരം വൃക്ഷങ്ങളും വളര്‍ത്താവുന്നതാണ്. പുഷ്പ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഗൃഹത്തിന്റെ ഏതു ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളര്‍ത്താവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കാന്‍ പൊന്നു കായ്ക്കുന്ന മരമായാലും വീടിനോട് അടുത്തു വയ്ക്കാന്‍ പാടില്ല. വൃക്ഷത്തിന്റെ ഉയരത്തിന്റെ ഇരട്ടി അകലത്തില്‍ വയ്ക്കണമെന്നാണ് ശാസ്ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്റെ അകലമെങ്കിലും പാലിച്ചാല്‍ നന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറഞ്ഞതല്ല ഈ സത്യങ്ങൾ ; ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുന്നിട്ടും കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല; ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്‍ നിരപരാധിയെന്ന് ആവര്‍ത  (1 minute ago)

വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ- രജിത് കുമാർ!  (6 minutes ago)

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  (14 minutes ago)

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി കയറ്റം സിനിമ  (15 minutes ago)

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; 10 പേര്‍ക്ക് രോഗം ഭേദമായി; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍  (30 minutes ago)

അതിര്‍ത്തിയില്‍ നെഞ്ചിടിപ്പ്; ഏത് നിമിഷവും എന്തും സംഭവിക്കാം; ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്  (38 minutes ago)

സ്രാവുകള്‍ക്ക് പണി കൊടുക്കാന്‍ ജേക്കബ് തോമസ്; ജേക്കബ് തോമസ് ഐപിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; വാക്കത്തി പ്രയോഗം ഉടന്‍?  (49 minutes ago)

മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്;വീഡിയോ പങ്കുവെച്ച് ബാല!  (59 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .  (1 hour ago)

ആന്ധ്രയില്‍ ജഗനെ അടപടലം പൂട്ടി മോദിപ്പട; കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കി വിശ്വാസി സമൂഹം; തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമ  (1 hour ago)

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു; പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവ; രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു;  (1 hour ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

മോദിയുടെ ദിവ്യഔഷധത്തില്‍ ചൈനയുടെ തീക്കളി; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു  (1 hour ago)

വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ വിമാന ടിക്കറ്റിന് പണമില്ലാത്ത ഭാരതീയര്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends