Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

വീട് നിര്‍മ്മാണം പേടിസ്വപ്‌നമാകേണ്ട, ചില പ്രശ്‌നങ്ങള്‍ക്ക് ആദ്യം തന്നെ പരിഹാരം ചെയ്താല്‍ അധിക ചെലവ് ഒഴിവാക്കാം

21 JUNE 2017 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. കടം വാങ്ങിയും വായ്പയെടുത്തും വീടിന്റെ നിര്‍മാണം തുടങ്ങുന്നതോടെ പ്രശ്‌നങ്ങളും ആരംഭിക്കും. ചെറിയ മുന്‍കരുതലുണ്ടെങ്കില്‍ അധികമായുണ്ടാകുന്ന പണച്ചെലവും ദോഷങ്ങളും ഒഴിവാക്കാം.

ജന്മിമാരായി വിലസി നടന്ന നമ്മുടെ പൂര്‍വ്വികരുടെ കൈവശം ഏക്കര്‍കണക്കിന് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി, അഞ്ചോ ആറോ സെന്റിലാണ് വീട് വെയ്ക്കുന്നത്. ബഹുഭൂരിപക്ഷം പേരും വാസ്തു നോക്കാറുമുണ്ട്.

വീട് നിര്‍മ്മാണം പലര്‍ക്കും പേടിസ്വപ്നമായി മാറുകയാണ്. അതിനുള്ള കാരണങ്ങള്‍ നിസ്സാരവും. പ്രതീക്ഷിക്കുന്നതിലും കൂടുന്ന പണചെലവ്, കാലതാമസം, വാസ്തുവിന്റെ കണക്കിലുണ്ടാകുന്ന പിഴവുകള്‍, നവീകരിക്കേണ്ടി വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അലട്ടുന്നത്. ചില പ്രശ്‌നങ്ങള്‍ക്ക് ആദ്യം തന്നെ പരിഹാരം ചെയ്താല്‍ അധിക ചെലവ് ഒഴിവാക്കാം.

വീട് നിര്‍മ്മാണത്തില്‍ പ്രധാന പങ്കാണ് ഭൂമിയ്ക്കുള്ളത്. ഭൂമിയുടെ സ്വഭാവമനുസരിച്ചായിരിക്കും ഭവനനിര്‍മ്മാണം. മനസ്സിലെ വീടിന് അനുയോജ്യമായ സ്ഥലമാണോ വാങ്ങാനുദ്ദേശിക്കുന്നതെന്ന് ആദ്യം തന്നെ ശ്രദ്ധിക്കുക.

കുടിവെള്ളം കിട്ടുന്ന സ്ഥലമാണോ എന്നും ഉറപ്പിക്കണം. ദീര്‍ഘചതുരാകൃതിയോ അല്ലെങ്കില്‍ സമചതുരാകൃതിയിലുള്ളതോ ആയ വസ്തുവാണ് വീടു നിര്‍മ്മിക്കാന്‍ ഉത്തമം. വാസ്തുശാസ്ത്രമനുസരിച്ച് കിഴക്കോട്ട് ദര്‍ശനമുള്ള വസ്തുവാണ് ഏറെ ഉത്തമം. വടക്കു കിഴക്കായി ഭൂമി ചരിഞ്ഞു കിടക്കുന്നതും നല്ലതാണ്.



ഭവന നിര്‍മ്മാണത്തിന് താഴെ പറയുന്ന വിധത്തിലുള്ള ഭൂമി അനുയോജ്യമല്ല.
1. വലിയ രണ്ട് വസ്തുക്കള്‍ക്കിടയ്ക്കുള്ള ചെറിയ ഭൂമി
2. വളരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള ഭൂമി
3. കരിങ്കല്ലും ചെങ്കല്ലും നിറഞ്ഞ വസ്തു കൂടുതല്‍ ചരിവുള്ള കിഴുക്കാംതൂക്കായ ഭൂമി
4. അടുത്തകാലം വരെ ശവപ്പറമ്പായി ഉപയോഗിച്ചിരുന്ന സ്ഥലം
5. മലിന ജല ചാലുകള്‍ക്ക് അടുത്തുള്ള ഭൂമി
6. ചന്തയ്ക്ക് അടുത്തുള്ള ഭൂമി
7. ഒറ്റപ്പെട്ട സ്ഥലങ്ങള്‍
8. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് അടുത്തുള്ള ഭൂമി



വീട് വെയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാലുള്ള പ്രക്രിയയാണ് പ്ലാന്‍ വരയ്ക്കുന്നത്. പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മനസ്സിലുള്ള താല്‍പര്യങ്ങളും ഇഷ്ടങ്ങളും തുറന്നു പറയണം. പ്ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം.
ഭൂമിയുടെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ ഭൂമിയുടെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്റെ ഘടനയെ ബാധിക്കും.

ഭൂമി എങ്ങനെയുള്ള നിലമാണെന്നും പരിശോധിക്കേണ്ടതുണ്ട്. നിലത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാതെ വേണ്ടത്ര ഉറപ്പില്ലാത്ത തറ കെട്ടി വീടു പണിത് കാറ്റിലോ മഴയിലോ തകര്‍ന്നുവീണ സംഭവങ്ങളുമുണ്ട്.
വീടുപണിയുടെ ബജറ്റ് പ്രധാനമാണ്. തങ്ങളുടെ ബ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ധാരണയുണ്ടാവണം.
വീടുപണി നീണ്ടുനില്‍ക്കാതെ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കുറെ പരിഹരിക്കാനാവും.
ഭൂപ്രകൃതിയും താല്‍പര്യങ്ങളും കണക്കാക്കി ആര്‍ക്കിടെക്റ്റ് പ്ലാനുകള്‍ വരച്ച് തരുമ്പോള്‍ അതില്‍ പ്രത്യേകിച്ച് യാതൊരുചെലവും കൂടാതെ നടപ്പിലാക്കാവുന്ന ഒന്നാണ് ജനാലകളും വാതിലുകളും ക്രോസ് വെന്റിലേഷന്‍ ആയി വരുത്തേണ്ടത്. ജനാലകള്‍ നേര്‍ക്കുനേര്‍ വരുത്തിയാല്‍ പോര അവ തുറന്നിടുകയും വേണം.ജനല്‍ കതക് രണ്ടായി പണിതാല്‍ പകുതി അടച്ചും പകുതി തുറന്നും ഇടണം.

ഗൃഹ നിര്‍മ്മാണം തുടങ്ങുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ എന്ന് മിക്കവരും സംശയം പ്രകടിപ്പിക്കാറുണ്ട്. ശിലാസ്ഥാപനം അഥവാ കല്ലിടീല്‍, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക് ശുഭകരമായ സമയം നോക്കേണ്ടതുണ്ട് എന്നു തന്നെയാണ് വാസ്തു വിദഗ്ദ്ധര്‍ ഉപദേശിക്കുന്നത്. ശിലാസ്ഥാപനത്തിന്, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശികള്‍ വളരെ ശുഭമാണ്. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികള്‍ മധ്യമവും മേടം, തുലാം, കര്‍ക്കിടകം, മകരം എന്നിവ അശുഭവുമാണ്.

ഒരു കെട്ടിടത്തിന്റെ ശിലാസ്ഥാപനം കന്നിമൂലയില്‍ ആണെന്നാണ് വിശ്വാസം. എന്നാല്‍ അങ്ങനെയല്ലന്നും വിശ്വസിക്കുന്നവരുണ്ട്. ചതുര രൂപത്തിലുള്ള വാസ്തുപുരുഷന്റെ കണക്കനുസരിച്ച് ഉദയം രാശിയുടെ പത്താമത്തെ രാശിയുടെ സ്ഥാനത്താണ് ശിലാസ്ഥാപനം നടത്തേണ്ടത്. ഉദയരാശിയില്‍(സൂര്യന്റെ സ്ഥാനം) പാദങ്ങളും 7ാം രാശിയില്‍ ശിരസ്സുമായിട്ടും ഇടത് ഭാഗം തിരിഞ്ഞുമാണ് വാസ്തു പുരുഷന്‍ കിടക്കുന്നത്.

ഉദയ രാശിയില്‍ ശിലാസ്ഥാപനം നടത്തിയാല്‍ അര്‍ദ്ധനാശവും ശിരസ്സിന്റെ ഭാഗത്തായാല്‍ മരണവും പിന്‍ഭാഗത്തായാല്‍ ആപത്തുണ്ടാകുമെന്നും വിശ്വാസം. അതേ സമയം ശിലാസ്ഥാപനം നടത്തുന്ന സമയത്തിനുസരിച്ചും സ്ഥാനം കണ്ടെത്താനും ശാസ്ത്രത്തില്‍ പറയുന്നു. വീടിന്റെ ഭിത്തിക്കടിയില്‍ തന്നെ കല്ലിടണമെന്നതാണ് പ്രധാനമായി ചിലര്‍ കരുതുന്നത്.

വീട് എന്ന സ്വപ്നത്തിലേക്ക് യാത്ര തിരിക്കുമ്പോഴാണ് അതിന്റെ കാഠിന്യം മനസ്സിലാകുന്നത്. നിര്‍മ്മാണത്തിന്റെ ആരംഭഘട്ടത്തില്‍ എല്ലാവരുടെയും പ്രതീക്ഷക്കനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ പിന്നീട് താളം തെറ്റിത്തുടങ്ങും. നിര്‍മാണത്തിനാവശ്യമായ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനവാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. അതോടൊപ്പം കാലതാമസവും പണച്ചെലവ് വര്‍ധിപ്പിക്കും.

നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനോടപ്പമുള്ള കാര്യങ്ങളാണ് ഇന്റീരിയര്‍,വയറിംഗ്,പ്ലംബ്ബിഗ് തുടങ്ങിയവ. കൃത്യമായ രീതിയില്‍ തന്നെ ഇന്റീരിയര്‍ സജ്ജീകരിച്ചില്ലങ്കില്‍ പ്രതീക്ഷിക്കുന്നതിലും പണചെലവുണ്ടാകും. ടാപ്പുകളുടെ എണ്ണത്തിലും മറ്റും ശരിയായ കാഴ്ചപ്പാടില്ലങ്കില്‍ ഇടയ്ക്കിടെ അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരും.

വാസ്തു അറിയാവുന്ന ഒരാള്‍ വിചാരിച്ചാല്‍ ഏത് വീടിനും ദോഷം കണ്ടുപിടിക്കാന്‍ കഴിയും. എന്നാല്‍ വാസ്തുശാസ്ത്രത്തില്‍ നിന്നും അണുവിട തെറ്റരുത് എന്നുള്ള വാശിക്കാര്‍ ധാരാളമുണ്ട്, അത്തരക്കാരുടെ ഇടപെടല്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാകുന്നത്. താമസിക്കുന്നവരുടെ ജീവിത രീതിയും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന വാസ്തു കണ്‍സള്‍ട്ടിനെ കാണുന്നതാണ് നല്ലത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷവും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചിലവുകള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കും. അതില്‍ പ്രധാനമാണ് വൈദ്യുതി. ബില്‍ കാണുമ്പോള്‍ തലകറങ്ങുന്നവരാണ് നമ്മള്‍. ചില മുന്‍കരുതലുകള്‍ ശീലമാക്കിയാല്‍ വൈദ്യുതി ലാഭിക്കാം.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സ്റ്റാര്‍ റേറ്റിംഗ് ഉള്ളതാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങുക. ഒന്ന് മുതല്‍ ആറ് വരെ സ്റ്റാര്‍സ് ആണ് ഒരു ഉപകരണത്തിന് ലഭിക്കുക. ഓരോ സ്റ്റാറും കൂടുന്നതിന് അനുസരിച്ച് 10% മുതല്‍ 30% വരെ വൈദ്യുതി ലഭിക്കാന്‍ കഴിയും.

വയറിങ്ങിനായി ഐഎസ്‌ഐ മുദ്രയുള്ള വയറുകള്‍ തിരഞ്ഞെടുക്കുക. വയറിംഗ് കാലപ്പഴക്കം ചെന്നത് ആണെങ്കില്‍ വൈദ്യുതി ചോര്‍ച്ച ഉണ്ടാവാന്‍ സാധ്യത ഉണ്ട്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിട്ടും മീറ്റര്‍ കറങ്ങുന്നുണ്ട് എന്നുണ്ടെങ്കില്‍ വൈദ്യുതി ചോര്‍ച്ച ഉണ്ട് എന്ന് മനസ്സിലാക്കാം. അത് പോലെ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ചോര്‍ച്ച തടയാന്‍ കഴിയും.

എല്‍ഇഡി ലാമ്പുകള്‍, സോളാര്‍ വിളക്കുകള്‍ ഇവ ഉപയോഗിക്കുക. ഫാനിന്റെ റെഗുലേറ്റര്‍ സ്‌റ്റെപ്പ് റെഗുലേറ്റര്‍ ആണോ എന്ന് നോക്കി വാങ്ങുക.ഫഌനല്‍ പാനല്‍ എല്‍സിഡി മോണിറ്ററുകള്‍ ഉള്ള ടിവി, കംപ്യുട്ടര്‍ ഇവ നോക്കി വാങ്ങുക. അത് പോലെ ലൈറ്റുകളും ഫാനുകളും പൊടി പിടിച്ചു കിടക്കാതെ സൂക്ഷിക്കുക.

ഓവര്‍ ലോഡില്‍ മിക്‌സി, രെഗന്‍ഡര്‍, വാഷിംഗ് മെഷീന്‍ ഇവ പ്രവര്‍ത്തിപ്പിക്കരുത്. സന്ധ്യാ സമയത്തും വോള്‍ട്ടേജ് കുറവുള്ളപ്പോഴും ഇവ ഉപയോഗിക്കാതിരിക്കുക. വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ഫ്രണ്ട് ലോഡ് മെഷീനുകള്‍ വാങ്ങുക. അത് പോലെ വാഷിംഗ് മെഷീനില്‍ സോപ്പുപൊടി ആവശ്യത്തിനു മാത്രം ഇടുക.

ഫ്രിഡ്ജ് പല വട്ടം തുറക്കാതിരിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ ഡോര്‍ എയര്‍ റ്റൈറ്റ് ആണെന്ന് ഉറപ്പ് വരുത്തുക.

വീട് പണി പൂര്‍ത്തിയായ ശേഷം ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് വീടിനുള്ളിലെ ചൂടാണ്. ഒന്നിലധികം ഫാന്‍ ദിവസം മുഴുവന്‍ ഓണാക്കിവെച്ചാലും ചൂട് കുറയില്ല. അതിനു കാരണം വീടിന്റെ നിര്‍മ്മാണ സമയത്ത് തന്നെയുണ്ടാകുന്ന അശ്രദ്ധയാണ്. നിസ്സാരമായ കുറച്ച് കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി ഒരു പരിധി വരെ ചൂട് നിയന്ത്രിക്കാന്‍ കഴിയും.

നമ്മുടെ താല്‍പര്യവും ഭൂപ്രകൃതിയും കണക്കാക്കി ആര്‍ക്കിടെക് പ്ലാനുകള്‍ വരച്ച് തരുമ്പോള്‍ അതില്‍ പ്രത്യേകിച്ച് യാതൊരുചെലവും കൂടാതെ നടപ്പിലാക്കാവുന്ന ഒന്നാണ് ജനാലകളും വാതിലുകളും ക്രോസ് വെന്റിലേഷന്‍ ആയി വരുത്തേണ്ടത്. ജനാലകള്‍ നേര്‍ക്കുനേര്‍ വരുത്തിയാല്‍ പോര അവ തുറന്നിടുകയും വേണം.ജനല്‍ കതക് രണ്ടായി പണിതാല്‍ പകുതി അടച്ചും പകുതി തുറന്നും ഇടണം.

വേനല്‍ കാലത്ത് വീടുകളിലെ ചൂട് അസഹനീയമാകാറുണ്ട് പലപ്പോഴും. ദിവസം മുഴുവന്‍ ഫാന്‍,ഏസി തുടങ്ങിയ പ്രവര്‍ത്തിപ്പിക്കുന്നതും അധിക ചെലവിനെ ക്ഷണിച്ചു വരുത്തും. വീട് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ ഭിത്തികളില്‍ എയര്‍ഹോളിന്റെ കാര്യം ശ്രദ്ധിക്കണം. അതിനെ ഫലപ്രദമായ രീതിയില്‍ നെറ്റ് കൊണ്ട് ഭാഗികമായി അടയ്ക്കുകയും ചെയ്താല്‍ പക്ഷികളുടെയും പ്രാണികളുടെയും ശല്യമുണ്ടാകില്ല.

കാണുമ്പോള്‍ ഒരു ചെറിയ ഹോളാണെങ്കിലും പ്രയോഗത്തില്‍ വളരെ കേമനാണ് ഈ എയര്‍ഹോളുകള്‍. ജനാലകളിലൂടെ കടക്കുന്ന തണുത്തകാറ്റ് മുറിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ ചൂടുപിടിച്ച വായു ഈ ഹോളില്‍കൂടി പുറത്ത് പോകുന്നു.

ഫലത്തില്‍ വീട്ടില്‍ പ്രകൃതിദത്ത എയര്‍ കണ്ടിഷന്‍ ആയി പ്രവര്‍ത്തിക്കുന്നു. എയര്‍ഹോള്‍ കൊടുക്കുമ്പോള്‍ പുറം ചുവരുകളില്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. വീടിന് ചുറ്റും തണല്‍ മരങ്ങള്‍ നടുക, സൂര്യതാപം ചെറുക്കാന്‍ പാകത്തില്‍ സണ്‍ഷേഡ് തീര്‍ക്കുക,മുറ്റത്ത് ഇന്റര്‍ലോക്ക് ഇടാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (50 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (5 hours ago)

Malayali Vartha Recommends