അഞ്ച് മിനിട്ടില്‍ സ്വീറ്റ് ലസ്സി തയ്യാറാക്കാം
പഞ്ചാബിക്കാരുടെ വിഭവമാണ് ലസ്സി. തൈരും പഞ്ചസാരയും പനിനീരും ഏലാച്ചി പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല ഒന്നാന്തരം പാനീയം. ഭക്ഷണത്തിന് ശേഷമാണ് സാധാരണ ലസ്സി കഴിക്കാറുള്ളത്. വളരെ നേര്‍പ്പിച്ചും കട്ടികൂട്ടിയും ലസ്സി ഉണ്ടാക്കാം.
ആവശ്യമുളള സാധനങ്ങള്‍ :
കട്ടിയുള്ള തൈര് രണ്ട് കപ്പ്
തണുത്ത പാല് 1/2 കപ്പ്
തണുത്ത വെള്ളം 1/2 കപ്പ്
പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍ (പകരം പൊടിച്ച പഞ്ചസാര ചേര്‍ക്കാം)
ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍
പനിനീര് 1/2 ടിസ്പൂണ്‍ (ആവശ്യമുണ്ടെങ്കില്‍ മാത്രം)
ഐസ് കട്ട 7-8
നുറുക്കിയ ബദാം
നുറുക്കിയ അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്നവിധം :
ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക. ഇതിലേക്ക് തണുത്ത പാല്, തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വിടുക. കുമിളകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേര്‍ക്കുക. ഇതിലേക്ക് ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക. തയ്യാറാക്കിയ മിശ്രിതം ഒരു മിക്സിയിലെ ജാറിലേക്ക് മാറ്റുക. അതിന് ശേഷം എല്ലാം യോജിപ്പിക്കുക. തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം. പാനീയം അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്സ് എന്നിവ വെച്ച് അലങ്കരിക്കാം.
https://www.facebook.com/Malayalivartha