അത്തം മുതല്‍ തിരുവോണം വരെയുളള ദിവസത്തിന്റെ പ്രത്യേകതകള്‍

നന്മകളും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നിന്‍ ചിങ്ങ മാസം കൂടി വന്നു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഓണാഘോഷം തന്നെയാണ് ഈ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓണത്തെിന്റെ ഓരോ ദിവസത്തിനും ചരിത്രത്തില്‍ അതിന്റെതായ പ്രാധാന്യം ഉണ്ട്. ആ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പലര്‍ക്കും അറിയില്ല. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.
അത്തം - ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത് തന്നെ അത്തം മുതലാണ്. പാതാളത്തില്‍ നിന്നും തന്റഎ പ്രജകളെ കാണാന്‍ മഹാബലി തമ്പുരാന്‍ കോപ്പു കൂട്ടുന്നതും അത്തം മുതലാണ്. അത്തച്ചമയത്തോടെയാണ് തൃപ്പൂണിത്തുറയില്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്.ഈ ദിവസം മുതല്‍ മഹാബലി തമ്പുരാന്‍ വാമനനോടൊപ്പം ഓരോ പ്രജകളേയും കാണാന്‍ എത്തും എ്ന്നാണ് വിശ്വാസം.
ചിത്തിര - ഓണത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര. വിശ്വാസമനുസരിച്ച് അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടുന്നത്. ഈ ദിവസം മുതല്‍ തന്നെ തിരുവോണത്തെ വരവേല്‍ക്കാനായി വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരിക്കും എല്ലാവരും.
ചോതി - മൂന്നാം ദിവസത്തെ ഓണം ചോതി നക്ഷത്രത്തോടൊപ്പമാണ് തുടങ്ങുന്നത്. നാലോ അഞ്ചോ വ്യത്യസ്ത പൂക്കള്‍ കൊണ്ടാണ് അന്നേ ദിവസത്തെ പൂക്കളം ഒരുക്കുന്നത്. മാത്രമല്ല പുതിയ വസ്ത്രങ്ങള്‍ എടുക്കാനും മറ്റും തിരക്കു കൂട്ടാന്‍ തുടങ്ങുന്നത് ചോതി ദിനത്തിലാണ്.
വിശാഖം - ഓണത്തിന്റെ നാലാം ദിവസ ആഘോഷം വിശാഖത്തിലൂടെയാണ് തുടക്കമാവുന്നത്. ചന്തകളിലും മറ്റും ഏറ്റവും തിരക്കിലേക്ക് പോകുന്ന ഒരു ദിവസം കൂടിയാണ് വിശാഖം. മാത്രമല്ല പല വിധത്തിലുള്ള ആഘോഷങ്ങളും മത്സരങ്ങളും ഓണത്തിന്റെ ഭാഗമായി നടത്തി വരുന്നു.
അനിഴം - അഞ്ചാം ദിവസമായ അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള കോപ്പു കൂട്ടലാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായുള്ള റിഹേഴ്‌സലിന് തുടക്കമാവുന്നത്.
തൃക്കേട്ട - ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഇത്രയും ആവുമ്പോഴേക്ക് തന്നെ ഓണത്തിന്റെ ആഘോഷങ്ങളിലേക്കും തിരക്കുകളിലേക്കും എല്ലാവരും എത്തുന്നു.ഈ ദിവസമാവുമ്പോഴേക്ക് തന്നെ മുറ്റത്തെ പൂക്കളത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു.
മൂലം - ഓണത്തിന്റെ ഏഴാമത്തെ ദിവസമാണ് മൂലം. പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു ചെറിയ രീതിയിലുള്ള ഓണസദ്യ ഈ ദിവസം മുതലാണ് തയ്യാറാക്കുന്നത്. അധികക്ഷേത്രങ്ങളിലും ഓണക്കാലത്ത് സദ്യ ഒരുക്കുന്നു.
പൂരാടം - പൂരാടം മുതല്‍ വീടെല്ലാം അടിച്ച് തളിച്ച് മഹാബലി തമ്പുരാനേയും വാമനനേയും വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറാകുന്നു. പൂരാട ഉണ്ണികള്‍ എന്ന പേരിലാണ് അന്ന് കുട്ടികള്‍ അറിയപ്പെടുന്നത്. ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം ഓണത്തെ കൂടുതല്‍ കെങ്കേമമാക്കുന്നു.
ഉത്രാടം - ഒന്നാം ഓണം എന്നാണ് ഉത്രാടം അറിയപ്പെടുന്നത്. ശരിക്കുള്ള ഓണം തുടങ്ങുന്നത് ഒന്നാം ഓണത്തിനാണ്. പച്ചക്കറികളും പഴങ്ങളും പുതുവസ്ത്രങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഓരോ വീട്ടുകാരും തയ്യാറെടുക്കും. ജാതി മതഭേദമന്യേ തന്നെ മാവേലി മന്നനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഉത്രാട ദിവസം അവസാനിക്കുന്നിതിലൂടെ ചെയ്ത് തീര്‍ക്കുന്നു. ഉത്രാടപ്പാച്ചില്‍ എന്നാണ് ഈ തിരക്കിനെ പറയുന്നത്.
തിരുവോണം - ഓണത്തിന്റെ പത്താം ദിവസമാണ് തിരുവോണം. പ്രധാന ഓണം അന്നാണ് ആഘോഷിക്കുന്നത്. വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാം തിരുവോണ ദിവസം ആഘോഷിക്കുന്നു. അമ്പലത്തില്‍ പോക്കും പ്രത്യേക പൂജയും വഴിപാടും എല്ലാം തിരുവോണത്തിന്റെ മാറ്റ് കൂട്ടുന്നു. രാവിലെ തന്നെ പൂക്കളമിട്ട് പുതുവസ്ത്രങ്ങളണിഞ്ഞ് മാവേലി മന്നനെ വരവേല്‍ക്കാന്‍ തയ്യാറാവുന്നു
https://www.facebook.com/Malayalivartha