Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

വിങ്ങിപൊട്ടുന്ന മുഖങ്ങൾ.. ഉറ്റവർ തളർന്നുപോകുന്ന കാഴ്ച. മരണത്തിലും ചുണ്ടിൽ മായാതെ സുബിയുടെ പുഞ്ചിരി...

23 FEBRUARY 2023 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

തന്റെ വിഡിയോകളിലും യൂട്യൂബ് ചാനലുകളിലും സുബി തന്റെ പ്രിയപ്പെട്ട നാടായ വരാപ്പുഴയെ കുറിച്ച് പലപ്പോഴും പറഞ്ഞിരുന്നു. എട്ടു വര്ഷം മുമ്പ് വരാപ്പുഴയിലേക്കു താമസം മാറ്റിയ സുബി സുരേഷ് വീടിനെയും നാടിനെയും അത്രമേൽ സ്നേഹിച്ചിരുന്നു. കഷ്ടപ്പെട്ടു പടുത്തുയർത്തിയ വീടിന് ‘എന്റെ വീട്’എന്നാണ് സുബി പേര് നൽകിയത്. തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്ന് എളമക്കരയിലെ വാടകവീട്ടിലേക്കാണു സുബി ആദ്യം താമസം മാറിയത്. 8 വർഷം മുൻപാണു വരാപ്പുഴയിൽ വീടു പണിതത്. താരത്തിന്റെ ജാഡകളൊന്നും ഇല്ലാതെ നാട്ടുകാരിൽ ഒരാളായി സുബി എല്ലായിടത്തും എത്തി.

വരാപ്പുഴയിലും പരിസരങ്ങളിലും നടന്നിരുന്ന പല പരിപാടികളിലും പ്രധാന അതിഥിയും സുബിയായിരുന്നു. പ്രിയപ്പെട്ട വരാപ്പുഴയിലേക്ക് സുബിയുടെ ചേതനയറ്റ ശരീരം ഇന്നു രാവിലെ എത്തിച്ചിരുന്നു. പ്രിയപ്പെട്ടവർ അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സുബി അസുഖബാധിതയായി ആശുപത്രിയിലാണെന്ന് മിമിക്രി ലോകത്തെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അറിയുമായിരുന്നുള്ളു.

അതുകൊണ്ടുതന്നെ ഇന്നലെ രാവിലെ ടിവി ചാനൽ വാർത്തകളിൽ വാർത്ത അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ല. സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി ഓടി നടന്നിരുന്ന, മിമിക്രി കലാകാരന്മാരുടെ സംഘടനാ നേതാക്കൾ മരണ വാർത്തയറിഞ്ഞ് തളർന്നിരുന്നു. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ മാർട്ടിൻ ഉൾപ്പെടെയുള്ളവർ ആലുവയിലെ ആശുപത്രിയിലേക്ക് എത്തിയിരുന്നു.

നടി കെപിഎസി ലളിത കഴിഞ്ഞ വർഷം വിടവാങ്ങിയ അതേ ദിവസം ഫെബ്രുവരി 22, മലയാള കലാരംഗത്തിന് മറ്റൊരു വേദനയായി സുബി സുരേഷ്. ഹാസ്യാഭിനയത്തിൽ മാത്രമല്ല, മരണത്തിലേക്കു നയിച്ച രോഗാവസ്ഥയിലും ഇരുവർക്കു സാമ്യമേറെ. ഏറെനാൾ കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു കെപിഎസി ലളിത. സുബിയുടെ മരണകാരണവും കരൾരോഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് കെപിഎസി ലളിതയുടെ വിയോഗത്തിൽ സമൂഹമാധ്യമത്തിലൂടെ സുബി അനുശോചനം അറിയിച്ചിരുന്നു. കെപിഎസി ലളിതയുടെയും സുബിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഏറെപ്പേർക്ക് വേദനയായി മറ്റൊരു ഫെബ്രുവരി 22 കൂടി.

 

സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിലാണ് നടക്കുന്നത്. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു. പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലാകും പൊതുദർശനം. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാ‍‍ര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.

കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാല്‍ സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. അവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തിരുന്നു. പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പേ സുബി വിടപറഞ്ഞു. പ്രതീക്ഷിതമായ വിയോഗമെന്നാണ് സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി രംഗത്ത് എത്തിയിരുന്നു.

 

സുബി സുരേഷിന് നേരത്തെ കരള്‍ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇവിടെ വന്നപ്പോള്‍ അതായിരുന്നു അവസ്ഥ. ഇതിനുള്ള ചികില്‍സ നല്‍കി. എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു.

അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തിയെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഇനി ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായി. അനിയോജ്യമായ ആളെ കണ്ടെത്തി. അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു തയ്യാറായത്. അതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് സത്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (35 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends