Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും, പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത: ആത്മഹത്യ അല്ല, കൊലപാതകമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്: ഭർത്താവിൻറെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നു:- മകൾ പൊള്ളലേറ്റ് കിടന്നിട്ടും, കുഞ്ഞിനെ മാത്രം ആശുപത്രിയിൽ എത്തിച്ചു:- തീകത്തിയ കാര്യം സമീപത്തെ വീടുകളിലുള്ളവർ അറിഞ്ഞില്ല:- ഈ സമയം രാജു എവിടെയായിരുന്നുവെന്ന് അവ്യക്തം...

17 MAY 2023 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കൊലപാതകമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. ഭർത്താവിൻറെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നുവെന്നാണ് അച്ഛൻ ആരോപിക്കുന്നത്. കുളിമുറിയിൽ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകൾ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്‍റെ അച്ഛൻ കഠിനംകുളം പൊലീസിൽ പരാതി നൽകി.

പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകൻ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയൽപക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. രാജു ഉടൻ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞ്
ഇന്ന് രാവിലെ മരിച്ചു.

സംഭവം നടക്കുന്ന സമയം ഭർത്താവ് രാജു പുറത്തുപോയിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. തിരിച്ചു വരുമ്പോൾ അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലും വീട്ടിലെ ബാത്ത്റൂമിൽ കാണുകയായിരുന്നു. തുടർന്ന് രാജു നാട്ടുകാരെ വിളിച്ചു കൂട്ടി. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ തിരുവനന്തപുരം നടഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി അഞ്ജുവിൻ്റെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അഞ്ജുവിനെ തീപ്പൊള്ളലേറ്റ് കത്തിക്കരിഞ്ഞ് കാണപ്പെട്ടത് ബാത്ത്റൂമിലായിരുന്നു. എന്നാണ് ബാത്ത്റൂമിൽ തീകത്തിയ കാര്യം സമീപത്തെ വീടുകളിലുള്ളവർ അറിഞ്ഞില്ലെന്നാണ് പറയുന്നത്. മാത്രമല്ല ഭർത്താവ് രാജു ഈ സമയം എവിടെയായിരുന്നു എന്ന കാര്യത്തിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. പുത്തൻ തോപ്പിൽ ഫുട്ബോൾ മത്സരം കാണാൻ പോയശേഷം ഇടവേള സമയത്ത് വീട്ടിൽ വന്നപ്പോഴാണ് ഭാര്യയേയും കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്.

 

എന്നാൽ ഇക്കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു അഞ്ജുവിൻ്റെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വെങ്ങാനൂർ പൂങ്കുളം പ്രമോദിന്റെയും ഷൈലജയുടെ യും മകളാണ് മരിച്ച അഞ്ജു. 2021, നവംബർ മാസത്തിലായിരുന്നു രാജുവിൻ്റെയും അഞ്ജുവിൻ്റെയും വിവാഹം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് പറയുന്നത്. അഞ്ജുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. അതേസമയം പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 

ഇതിനിടെ മാസങ്ങൾക്ക് മുമ്പേ ഇവർ കുടുംബ സമ്മേതം ഇംഗ്ളണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനായി ഇവരിൽ നിന്ന് കാശുവാങ്ങിയ ശേഷം ആരോ കബളിപ്പിച്ചുവെന്നാണ് വിവരം. അതിൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായതിനെ തുടർന്ന് മനനൊന്തായിരിക്കാം ജീവനൊടുക്കിയതെന്ന സംശയവും അയൽവാസികൾ പങ്കുവയ്ക്കുന്നുണ്ട്. രാജു ജോസഫിന്റെ ബന്ധുക്കൾ ഇംഗ്ളണ്ടിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (13 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (26 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (31 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (42 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (57 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends