Widgets Magazine
14
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരപ്പന് കൈനീട്ടം സംക്രമ സുദിനത്തില്‍....വിഷുദിനത്തില്‍ ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിന്‍ കിരീടം സമ്മാനിച്ച് ദമ്പതിമാര്‍


പ്രതീക്ഷകളോടെ വീണ്ടുമൊരു വിഷു കൂടി..... കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയില്‍ നിറച്ച് വിഷു ആഘോഷമാക്കി മലയാളികള്‍...  ഏവര്‍ക്കും മലയാളി വാര്‍ത്തയുടെ വിഷു ദിന ആശംസകള്‍


ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....


3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.


ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...

വിദ്യയെ വിവാഹം ചെയ്തത് ഗൾഫിലെ നഴ്സ് ആണെന്ന് പറഞ്ഞ്: 101 പവനും, പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി:- ഒരുവർഷം കഴിഞ്ഞ് നാട്ടിൽ എത്തിയ മഹേഷ് ധൂർത്തടിച്ചത് അച്ഛന്റെ പെൻഷനിൽ: മദ്യപിച്ചെത്തി വിദ്യയെ മർദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും, മാനക്കേട് ഭയന്ന് പരാതി നൽകിയില്ല: കാണാനില്ലെന്ന് പറഞ്ഞ് എത്തിയ ബന്ധുക്കൾ മഹേഷിന്റെ വീട്ടിൽ കണ്ടത് തൂങ്ങി നിൽക്കുന്ന വിദ്യയെ: നക്ഷത്രയുടെ പേരിൽ ലക്ഷങ്ങൾ വിദ്യയുടെ മാതാപിതാക്കൾ ഡെപ്പോസിറ്റ് ചെയ്തതോടെ മഹേഷ് ഇറക്കിയത് ജപ്തിയുടെ കഥ....

10 JUNE 2023 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

 കടമെടുപ്പ് പരിധിയിലെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ... കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല, ഓരോ സംസ്ഥാനത്തിനും എത്ര കടമെടുക്കാമെന്നത് അഞ്ചംഗ ബെഞ്ച് പരിഗണിക്കും, ഹര്‍ജിയില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..

കണ്ണീരോടെ.... ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തും

മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി നിതീഷ്കുമാര്‍ രാജിവച്ചു..! ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും..സത്യപ്രതിജ്ഞ ഇന്ന്..!

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് നക്ഷത്രയുടെ ദാരുണ കൊലപാതകത്തിന്റെ വാര്‍ത്ത‍ പുറത്ത് വന്നത്. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴ പോലും വകവയ്ക്കാതെയാണ് പുന്നമൂട് ജങ്ഷന് കിഴക്കുള്ള ആനക്കൂട്ടില്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് പലരും വാവിട്ട് കരയുകയായിരുന്നു. ഇപ്പോഴും ഈ സംഭവം നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ദുരൂഹമായി നിന്നത് 'അമ്മ' വിദ്യയുടെ ആത്മത്യയാണ്.

മനഃസാക്ഷിയില്ലാതെ ഒരു പിഞ്ച് കുരുന്നിനെ അരുംകൊലയ്ക്ക് ഇരയാക്കിയ മുപ്പത്തെട്ടുകാരന്റെ ഭാര്യയുടെ മരണം ആത്മത്യ ആണോ കൊലപാതകമാണോ എന്നതായി സംശയം. ഇതിനെ ബലപ്പെടുത്തി വിദ്യയുടെ കുടുംബവും രംഗത്ത് എത്തി. വിദ്യയുടെ മരണവും കൊലപാതകമാണെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ആരോപിക്കുന്നു. 2019 ജൂൺ നാലിന് രാത്രിയിലാണ് വിദ്യയെ ഭർത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

പലചരക്ക് വ്യാപാരിയായ പത്തിയൂർ വില്ലേജ് ഓഫീസിന് സമീപം തൃക്കാർത്തികയിൽ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി.

 

തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരുവ‌ർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

ലക്ഷ്മണൻ ഗൾഫിലായിരുന്നപ്പോഴാണ് വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധു വിളിച്ചത്. തുടർന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടർന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്.

അമ്മയുടെ മരണ ശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.

വിദ്യ മരിച്ചിട്ട് മൂന്നു വർഷമായി. കൊലപാതകമാണോയെന്ന് എനിക്ക് ഇപ്പോള്‍ സംശയമുണ്ട്. കുഞ്ഞിനെയോർത്ത് അന്ന് കേസ് കൊടുക്കാൻ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിനു പോകാതിരുന്നത്. നക്ഷത്ര പത്തിയൂരിലേക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചിരുന്നു. അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്ക്കോളൂ എന്നു നക്ഷത്രയോട് മഹേഷിന്റെ അമ്മ പറഞ്ഞു. പിന്നാലെ ഇവർ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി.

മഹേഷിനോടു നക്ഷത്ര പൊയ്ക്കോട്ടെയെന്ന് ചോദിച്ചു. അവർ തമ്മിൽ തർക്കമായി. അമ്മ മകളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾത്തന്നെ നക്ഷത്രയുടെ കരച്ചിൽ കേട്ടു. അന്നേരം കുഞ്ഞിനെ അവൻ വെട്ടിയിരുന്നു. മഹേഷ് പുറത്തുപോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ.

ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ട്’’–വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ പറയുന്നു. നക്ഷത്ര ഇവിടേക്കു വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെന്നു വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു. ‘‘ഞങ്ങൾ അങ്ങോട്ടുപോയി കാണുന്നുണ്ട്. രണ്ടാഴ്ചമുൻപും ഞാൻ പോയി കണ്ടിരുന്നു. മോളുടെ മരണത്തിൽ ഞങ്ങൾക്കു സംശയം ഉണ്ട്’’ – അവർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരപ്പന് കൈനീട്ടം സംക്രമ സുദിനത്തില്‍....വിഷുദിനത്തില്‍ ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിന്‍ കിരീടം സമ്മാനിച്ച് ദമ്പതിമാര്‍  (12 minutes ago)

പ്രതീക്ഷകളോടെ വീണ്ടുമൊരു വിഷു കൂടി..... കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയില്‍ നിറച്ച് വിഷു ആഘോഷമാക്കി മലയാളികള്‍...  ഏവര്‍ക്കും മലയാളി വാര്‍ത്തയുടെ വിഷു ദിന ആശംസകള്‍  (25 minutes ago)

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!  (13 hours ago)

വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്; ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

മോൻസൻ മാവുങ്കലിൻ്റെ പഴ്സണൽ സ്റ്റാഫിൻ്റെ തട്ടിപ്പ്; ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ  (13 hours ago)

ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

കോട്ടയം മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (14 hours ago)

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജന  (14 hours ago)

ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....  (14 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (14 hours ago)

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...  (14 hours ago)

കൊടും ചൂട് ഉയരുന്നു: 7ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്...  (15 hours ago)

'ജയഭേരി' കലാജാഥ പ്രയാണം തുടങ്ങി : കലാജാഥ ഏപ്രിൽ 24ന് പാലായിൽ സമാപിക്കും...  (15 hours ago)

കള്ളക്കടത്ത് കേന്ദ്രം പ്രധാനമന്ത്രി വ്യക്തമാക്കണം: ചെറിയാൻ ഫിലിപ്പ്...  (15 hours ago)

Malayali Vartha Recommends