Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

കോണ്‍ഗ്രസിലെ വന്ദ്യവയോധികന്‍മാരേ, പണി നിറുത്താറായില്ലേ? ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ല; അതുകൊണ്ടു തന്നെയാണ് യുവജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചു; വെറേ ഓപ്ഷന്‍ ഇനിയുമില്ല

28 AUGUST 2020 10:53 AM IST
മലയാളി വാര്‍ത്ത

സോണിയാ ഗാന്ധി സലാം പറഞ്ഞാലുടന്‍ കോണ്‍ഗ്രസ് പച്ചപിടിച്ചു പൂത്തുലയുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരു ഇന്ത്യാക്കാരനും വിശ്വസിക്കില്ല. ഇപ്പം ശര്യാക്കിത്തരാം എന്നു പറയാന്‍ പണി അറിയാവുന്ന ഒരു സിദ്ധനും കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുമില്ല. പി.വി നരസിംഹറാവുവിനുശേഷം വരള്‍ച്ചയും വിളര്‍ച്ചയും ബാധിച്ച കോണ്‍ഗ്രസിനെ രണ്ടു പതിറ്റാണ്ട് സോണിയ തള്ളിത്തള്ളി കൊണ്ടുപോയതും അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തില്‍ ഇന്ത്യ തിളങ്ങിക്കൊണ്ടിരിക്കെ ഭരണം തിരിച്ചുപിടിച്ചതുമൊക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നല്ലോ. ഭരണം കിട്ടിയപ്പോള്‍ മുന്തിയ വകുപ്പ് ഭരിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണം ആര്‍ത്തിയോടെ തിന്നവരും ഖജനാവില്‍ കയ്യിട്ടുവാരിയവരുമൊക്കെയാണ് ഇപ്പോള്‍ കത്തും കുത്തുമായി സോണിയയ്‌ക്കെതിരെ അവതരിച്ചിരിക്കുന്നത്.

സമ്മതിക്കണം ഈ അവതാരങ്ങളെയൊക്കെ. കഷ്ടപ്പെടാനോ ഖദറുടുപ്പു ചുളുങ്ങാനോ മനസില്ലാതെ കസേരയും പദവിയും അലങ്കരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഒരു നിര ഇപ്പോഴിതാ പഴിയെല്ലാം സോണിയ എന്ന രോഗിണിയുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. ആയ കാലത്ത് ഗ്രൂപ്പുകളിച്ചും കൈയിട്ടുവാരിയും പാര്‍ട്ടിയെ മുടിച്ചശേഷം കുറ്റമെല്ലാം പാവം ഒരു വിധവയുടെ തലയില്‍ ചാരി അപമാനിച്ചു എന്നു പറഞ്ഞാല്‍ മതി. ബൂത്തു തലം മുതല്‍ ഹൈക്കമാന്‍ഡു വരെ ചേരിയും ഉപചേരിയുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതേ പാര്‍ട്ടി നേരാംവണ്ണം ഒരു ബൂത്തു കമ്മിറ്റി പോലും ഇല്ലാതെ ക്ഷയിച്ചുപോകുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ഗ്രൂപ്പിസം കളിയും കലയുമായി വളര്‍ത്തിയ വയോധികന്‍മാര്‍ ഒരു പണിയും ചെയ്യാതെ പദവികള്‍ അലങ്കരിക്കുന്ന പാര്‍ട്ടി. എഴുപത് വയസ് എന്നാല്‍ കോണ്‍ഗ്രസില്‍ ചെറുപ്പമാണ്. 80 കഴിഞ്ഞ ശേഷം വയോധികര്‍ എന്ന പറയാതെ തലമുതിര്‍ന്നവരുടെ നിര എന്നാണ് ഇവര്‍ വിശേഷിപ്പിച്ചുകാണുന്നത്. വടിയും വെപ്പുപല്ലുമുള്ള ഇക്കൂട്ടര്‍ പണി നിറുത്താതെ കോണ്‍ഗ്രസ് ഇന്ത്യയില്‍ രക്ഷപ്പെട്ടില്ല. താമരത്തിളക്കം ഇല്ലാതാക്കാനും കഴിയില്ല. രാജ്യത്തെ 30 ശതമാനം യുവജനങ്ങളും രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചത് വേറൊരു ഓപ്ഷന്‍ ഇല്ലാത്തുകൊണ്ടാണ്. ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ലെന്ന തിരിച്ചറിവുകൊണ്ടാണ്.

വയോധികര്‍ മാറി യുവരക്തം മുകളില്‍ വന്നാല്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റുകുമെന്നും അതില്‍ നരേന്ദ്ര മോദി, അമിത് ഷാ വന്‍മരം കടപുഴകുമെന്നും ഇക്കാലത്ത് ആരു പറഞ്ഞാലും അവന്‍ മരമണ്ടൂസ് തന്നെ. രാഹുല്‍ ഗാന്ധി പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാന്‍പോലും ഗതിയുണ്ടായില്ല. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോണ്ടിച്ചേരിയിലും കേരളത്തിലുമൊക്കെയായി ദേശീയ പാര്‍ട്ടി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെയുമുണ്ട് പാര്‍ട്ടിയില്‍ നാലും അഞ്ചും ഗ്രൂപ്പുകള്‍. മധ്യപ്രദേശില്‍ കൈയില്‍ കിട്ടിയ ഭരണം കൈവിട്ടതും മറ്റൊരു കഥ.

കോണ്‍ഗ്രസിന്റെ അമരക്കാരില്‍ വയസന്‍മാരും കഷണ്ടിക്കാരുമായിരുന്നല്ലോ ഏറെക്കാലവും. മോത്തിലാല്‍ മുതല്‍ രാഹുല്‍ വരെ അഞ്ചാറു തലമുറകള്‍ ഒരേ കുടുംബക്കാര്‍ നയിച്ച പാര്‍ട്ടി. പരീക്ഷണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങിയാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെച്ചൊല്ലി ബിജെപി തകര്‍ത്താടുമെന്നും അതോടെ പ്രിയങ്കയുടെ ഭാവി തീരുമെന്നും ആര്‍ക്കാണ് അറിയാത്തത്.

കമലാപതി ത്രിപാഠി, നരസിംഹറാവു, സീതാറാം കേസരി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ വയസന്‍മാര്‍ ഇതിന്റെ തലപ്പത്തിരുന്നിട്ടുണ്ട്. ഈ കട്ടിലുകണ്ട് പനിക്കേണ്ടെന്ന മട്ടില്‍ ഇപ്പോഴും കിടപ്പുണ്ട് ഒരു നിര വൃദ്ധര്‍. രാജ്യസഭ എന്ന പച്ചത്തുരുത്ത് വയോധികരെ അലങ്കരിച്ചിരുത്താനുള്ള ഇടംകൂടിയാണല്ലോ. കയറിപ്പറ്റിയാല്‍ ആറുകൊല്ലം എംപി എന്ന നിലയില്‍ ചെലവും ചികിത്സയും പാര്‍പ്പുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ കുശാല്‍. ഇത്തരത്തില്‍ ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ വര്‍ക്കിംഗ് കമ്മിറ്റി എന്ന പേരില്‍ കാര്യമായ വര്‍ക്കൊന്നും ചെയ്യാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നവരില്‍ എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവരുമുണ്ട്. പാര്‍ട്ടിക്ക് ഓക്‌സിജന്‍ പകരാന്‍ പറ്റിയ പ്രായവും ശേഷിയും ഇവര്‍ക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ ആരും മനസിലാകും.

നേതൃസമിതിയിലും വര്‍ക്കിംഗ് കമ്മിറ്റിയിലുമൊക്കെ എഴുപത് വയസില്‍ കുറവ് പ്രായമുള്ളവരില്‍ രാഹുല്‍ ഗാന്ധിയല്ലാതെ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാല്‍ നന്ന്. ജ്യോതിരാജ സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊക്കെ താമരക്കുളത്തില്‍ വീണുപോയതില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മന്‍മോഹന്‍സിംഗിന്റെ രണ്ടാം യുപിഎ ഭരണത്തില്‍ ഒരു നിര നേതാക്കളുടെ മുടിഞ്ഞ കൊള്ളയും കൈയിട്ടുവാരലുമാണ് കോണ്‍ഗ്രസിന്റെ അടിമാന്തിയത്. 2 ജി, കല്‍ക്കരി, ആദര്‍ശ്, വിമാന ഇടപാട് തുടങ്ങി എത്രയോ കുംഭകോണങ്ങള്‍. തുടര്‍ന്ന് എത്രയോ മന്ത്രിമാര്‍ അഴിയെണ്ണിക്കിടന്നു.

രാജീവ് ഗാന്ധിയ്‌ക്കൊപ്പം തലയെടുപ്പുണ്ടായിരുന്ന മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ്, വൈ.എസ് രാജശേഖര റെഡ്ഡി തുടങ്ങിയവരുടെ ആകാല വിയോഗം കോണ്‍ഗ്രസിന്റെ ഭാവിയെ മുന്നേ തകര്‍ത്തു. ശരത് പവാര്‍, വിപി സിംഗ്, പിഎ സാംങ്മ തുടങ്ങിയവരൊക്കെ പലപ്പോഴായി പാര്‍ട്ടി വിട്ടുപോയി.

കേരളത്തില്‍ കോണ്‍ഗ്രസ് തുര്‍ക്കികളില്‍ ഭൂരിപക്ഷവും എഴുപതു കഴിഞ്ഞ വല്യപ്പന്‍മാരാണ്. അടുത്തയിടെയായി ഇവര്‍ നയിക്കുന്ന ഒരു സമരവും കേരളത്തിലും ക്ലച്ച് പിടിക്കുന്നല്ല. സ്വര്‍ണക്കൊള്ളമുതല്‍ സ്വപ്‌നയുടെ വാഴ്ചവരെയായി എത്രയോ വിഷയങ്ങളുണ്ടായിട്ടും പിണറായിയെ ഉലയ്ക്കാന്‍ പറ്റിയ ഒരു സമരംപോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു പറ്റുന്നില്ല. ഇതൊക്കെയാണ് കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ ഗതി. 15 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം എന്നു പറയാന്‍ പോലും കോണ്‍ഗ്രസില്ല. കളത്തിലിറങ്ങി കളിക്കാന്‍ കോണ്‍ഗ്രസിന് ആളുമല്ല ആര്‍ത്ഥവുമില്ല. എതിര്‍പക്ഷം ജാതി വര്‍ഗീയ പ്രാദേശിക കാര്‍ഡിറക്കി കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ ദേശീയത എന്ന വിഷയവുമില്ല. കാരണം ദേശീയത എന്ന വികാരത്തെ ഭാരതീയമാക്കി ബിജെപി പണ്ടുതന്നെ കുറി തൊട്ടു സ്വന്തമാക്കിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തും യുവരക്തങ്ങളെ പരിശീലിപ്പിച്ചിറക്കി പരീക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ഒറ്റമൂലി സാധ്യത. നേതൃതിനിയില്‍ പ്രിയങ്കയുടെ സാന്നിധ്യം രാഹുലിനെക്കാള്‍ സാധ്യത നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (8 minutes ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (19 minutes ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (25 minutes ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (32 minutes ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (44 minutes ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (1 hour ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (1 hour ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (1 hour ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (1 hour ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (2 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (2 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (2 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (3 hours ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (3 hours ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (3 hours ago)

Malayali Vartha Recommends