പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; ബ്രിട്ടന് പിന്നാലെ ഫൈസര്‍ബയോടെക് കോവിഡ് വാക്സിന് അനുമതി നല്കി ബഹ്റൈനും, വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി
നീണ്ട ഒരുവർഷത്തെ കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിൽ ലോകം പുതിയ കോവിഡ് വാക്സിൻ എന്ന യഥാർഥ്യത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ബ്രിട്ടന് പിന്നാലെ ബഹുരാഷ്ട്ര മരുന്നു കമ്ബനിയായ ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് അനുമതി നല്കി ബഹ്റൈനും രംഗത്ത് എത്തിയിരിക്കുന്നു. നിരവധി പരിശോധനയ്ക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈന്‍ സ്വീകരിക്കുന്ന നടപടികളില്‍ നിര്‍ണായക ചുവടു വെയ്പ്പാണ് ഫൈസര്‍/ബയോ എന്‍ടെക്ക് വാക്സിന് നല്കിയ അനുമതിയെന്ന് എന്‍.എച്ച്.ആര്.എസിഇഒ ഡോ. മര്‍യം അല്‍ ജാലഹ്മ പറഞ്ഞു. സിനോഫാം വാക്സിന് നവംബറില്‍ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. ഈ വാക്സിന് നല്കി വരുന്നത് കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. ഫൈസര്‍ വാക്സിന് അനുമതി നല്‍കിയതോടെ ബ്രിട്ടന് ശേഷം ഈ വാക്സിന് അനുമതി നല്കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ബഹ്റൈന്‍.
https://www.facebook.com/Malayalivartha