കുടുംബ വിസ ഒരുവര്‍ഷത്തേക്ക് മാത്രം പുതുക്കിനല്‍കിയാല്‍ മതിയെന്ന തീരുമാനവുമായി കുവൈത്ത്
കുവൈത്തില്‍ കുടുംബ വിസ ഒരുവര്‍ഷത്തേക്ക് മാത്രം പുതുക്കിനല്‍കിയാല്‍ മതിയെന്ന തീരുമാനവുമായി കുവൈത്ത് മന്ത്രാലയം. കുവൈത്തികളുടെ വിദേശി ഭാര്യമാര്‍, കുവൈത്തി സ്ത്രീകളുടെ വിദേശികളിലുള്ള മക്കള്‍ തുടങ്ങിയവര്‍ക്ക് അടക്കം ഇത് ബാധകമാണ്. നിലവില്‍ രാജ്യത്തിന് പുറത്തുകഴിയുന്നവര്‍ക്ക് സ്പോണ്സര് മുഖേനെ വിസ പുതുക്കാന്‍ അനുമതിയുണ്ട്. ഇത് പ്രയോജനപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷത്തേക്ക് മാത്രമാണ് പുതുക്കാന്‍ കഴിയുക. ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ ഇഖാമ റദ്ദാവുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അവധിക്ക് പോയി ആറുമാസത്തിലധികം നാട്ടില്നിന്നവര്ക്കും പ്രയാസമില്ലാതെ കുവൈത്തിലേക്ക് വരാന്‍ കഴിയുന്നുണ്ട്. നേരിട്ട് വരുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളിലുള്ളവര്‍ വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച താമസിക്കണമെന്ന നിബന്ധന മാത്രമാണ് ടസ്സം. സ്വകാര്യ തൊഴില്‍വിസയിലുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് ബാക്കിയുണ്ടെങ്കില്‍ വിസ രണ്ടുവര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha