Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

യാത്രക്കാർക്ക് പുതിയ നിർദ്ദേശം; യാത്രമുടങ്ങാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം; പ്രവാസികളുടെ ഒഴുക്ക് വർധിച്ചതോടെ യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി എമിറേറ്റ്‌സ്

10 DECEMBER 2020 10:17 AM IST
മലയാളി വാര്‍ത്ത

ക്രിസ്‌മസും പുതുവർഷവും ഉൾപ്പടെയുള്ള അവധികൾ അടുത്തിരിക്കെ നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് വർധിച്ചു. ഇതോടെ യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി രംഗത്ത് എത്തിയിരിക്കുകയാണ് എമിറേറ്റ്‌സ് എയർലൈൻസ് . കൊവിഡ്-19 നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പൗരന്മാർക്കും വിദേശികൾക്കുമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത് തന്നെ.

ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം ഉപയോഗിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം ബാധകമാകുക. യാത്രക്കാർ നേരത്തെ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. യാത്ര ചെയ്യുന്ന വ്യക്തി പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണം. ഇത് അധികൃതർ പരിശോധിക്കുമെന്നും എമിറേറ്റ്‌സ് അറിയിക്കുകയുണ്ടായി.

വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഏത് ക്ലാസ് യാത്രക്കാർ ആണെങ്കിലും വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുൻപ് എങ്കിലും ടെർമിനലിൽ എത്തണം. വിമാനം പുറപ്പെടേണ്ട സമയത്തിന് 60 മിനിറ്റുകൾക്കകം എത്തുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാൻ 48 മണിക്കൂർ മുൻപ് മുതൽ 90 മിനിറ്റ് വരെ സാധിക്കുന്നതാണ്. ഓൺലൈൻ ചെക് ഇൻ ചെയ്യുന്നവർ വിമാനത്താവളത്തിലെ കൗണ്ടറുകളിലെത്തി ബോർഡിങ് പാസ് വാങ്ങണം. പോകുന്ന രാജ്യങ്ങളിലേക്ക് ആവശ്യമായ യാത്ര രേഖകളും മറ്റ് വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ പരിശോധനയ്‌ക്ക് വിധേയമാകണമെന്നും അധികൃതർ അറിയിച്ചു. ഡിസംബർ 11ന് ശേഷം യാത്രക്കാരുടെ എണ്ണം വർധിക്കുന്നതാണ്. 21വരെ ഈ സാഹചര്യം തുടരുന്നതാണ്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലാണെന്നും എമിറേറ്റ്‌സ് അധികൃതർ വിശദീകരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (18 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (46 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (55 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends