പാസ്പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി; അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർ ചെയ്യേണ്ടത് ഇത്, എന്താണ് അടിയന്തര സാഹചര്യമെന്ന് വ്യക്തമാക്കി അപേക്ഷ നൽകണം
കൊറോണ വ്യാപനത്തെ തുടർന്ന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ പാസ്പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ്. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ജനുവരി 31ന് മുൻപ് കാലാവധി കഴിയുന്നതോ ആയ പാസ്പോർട്ടുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ മാത്രമേ നിലവിൽ പരിഗണിക്കുകയുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർ രേഖകൾ സ്കാൻ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇമെയില് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. എന്താണ് അടിയന്തര സാഹചര്യമെന്ന് വ്യക്തമാക്കി വേണം അപേക്ഷ സമര്പ്പിക്കേത്.
അതോടൊപ്പം തന്നെ അപേക്ഷയിലെ അടിയന്തര സാഹചര്യം പരിശോധിച്ചാകും തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസമാണ് പാസ്പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശം എംബസി പുറത്തിറക്കിയത്. ട്വിറ്ററിലൂടെയാണ് അധികൃതർ പുതിയ തീരുമാനങ്ങൾ അറിയിച്ചത്.
കമ്പനികളിലെ ജീവനക്കാരുടെ പാസ്പോർട്ട് സേവന അപേക്ഷകൾ ഒരുമിച്ച് സ്വീകരിച്ച് ബിഎൽഎസ് സെൻ്ററുകളിൽ എത്തിക്കാൻ കമ്പനി പിആർഒമാർക്ക് കഴിഞ്ഞ മാസം തന്നെ എംബസി അനുമതി നൽകിയിരുന്നു. നേരത്തെ ഓരോ അപേക്ഷകരും നേരിട്ട് അടുത്തുള്ള ബിഎൽഎസ് സെൻ്ററുകളിൽ എത്തേണ്ട സാഹചര്യവും ഉണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് അധികൃതരുടെ പുതിയ തീരുമാനങ്ങൾ പുറത്ത് വരുന്നത്. നിർദേശങ്ങൾ എല്ലാ ഇന്ത്യക്കാരും പാലിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha