സൗദിയിൽ പ്രവാസികൾക്ക് ആശ്വാസ തീരുമാനം; തൊഴില്‍ പരിഷ്കരണ നിയമം ഈ മാസം 14 മുതല്‍, ഈ സംരംഭം സൗദി തൊഴില്‍ വിപണിയില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തും

സൗദി അറേബ്യയില്‍ ഏറെ നാളായി കാത്തിരുന്ന തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തൊഴില്‍ രംഗത്തെ മാറ്റങ്ങളാണ് അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത് തന്നെ. സ്വകാര്യമേഖലയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ സംരംഭം സൗദി തൊഴില്‍ വിപണിയില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തുന്നതായിരിക്കും.
ഇതിലൂടെ 70 വര്‍ഷം പഴക്കമുള്ള സ്പോണ്‍സര്‍ഷിപ്പ് സമ്ബ്രദായം പുതുക്കുന്നതോടെ മെച്ചപ്പെട്ട തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമയുടെ സമ്മതമില്ലാതെ എക്സിറ്റ്, റീ-എന്‍ട്രി വിസകളും അന്തിമ എക്സിറ്റ് വിസകളും നേടാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതാണ്. സ്വകാര്യ ഡ്രൈവര്‍, ഹോം ഗാര്‍ഡ്, വീട്ടുജോലിക്കാര്‍, ഇടയന്‍, തോട്ടക്കാരന്‍ അല്ലെങ്കില്‍ കൃഷിക്കാരന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലൊഴികെ സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമായിരിക്കും.
അതോടൊപ്പം തന്നെ തൊഴില്‍ വിപണിയിലെ മത്സരങ്ങള്‍ മുറുകുന്നതിനും കഴിവുള്ളവര്‍ക്ക് മെച്ചപ്പെട്ട വേദനവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്ന സ്ഥാപനങ്ങളിലേക്ക് അനായാസം ജോലി മാറാനും ഈ തൊഴില്‍ പരിഷ്കരണ നിയമം അനുവദിക്കുകയും ചെയ്യും. ഈ സേവനങ്ങള്‍ അബ്ഷെര്‍, ക്വിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ടായിരിക്കും.
ഇതുകൂടാതെ തൊഴില്‍ ഉപേക്ഷിച്ച് രാജ്യം വിടുന്നതിനുള്ള ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാര്യത്തിലും മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ കാലാവധി കഴിഞ്ഞ ശേഷമാണെങ്കില്‍ ഇതിനും തൊഴിലുടമയുടെ അനുവാദം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിന്റെ സാമ്പത്തികവും മറ്റുമായ എല്ലാ ബാധ്യതകളും തൊഴിലാളി തന്നെ വഹിക്കേണ്ടിവരും. ഈ മൂന്നു സൗകര്യങ്ങളും മന്ത്രാലയത്തിന്റെ അബ്ശിര്‍ മൊബൈല്‍ ആപ്പിലും ഖിവ പോര്‍ട്ടലിലും ലഭ്യമാവും.
https://www.facebook.com/Malayalivartha